ജോൺ എബ്രഹാം പാലക്കൽ ഇനി തെലുങ്കിലേക്ക്: ”ഗ്യാങ്സ് ഓഫ് 18” നുമായി മമ്മൂട്ടിയും സംഘവും

നിരവധി പുതുമുഖങ്ങളെ കേന്ദ്രകഥാപാത്രങ്ങളാക്കി ശങ്കർ രാമകൃഷ്ണൻ രചനയും സംവിധാനവും നിർവഹിച്ച പതിനെട്ടാംപടി എന്ന ചിത്രം കേരളത്തിൽ വലിയ തരംഗമായിരുന്നു. സൗഹൃദത്തിനും പ്രണയത്തിനും ആക്ഷനും പ്രാധാന്യം നൽകി ഒരുക്കിയ പതിനെട്ടാം പടി കേരളത്തിൽ വിജയമായിരുന്നു. ചിത്രത്തില്‍ പുതുമുഖങ്ങള്‍ക്കൊപ്പം മെഗാസ്റ്റാർ മമ്മൂട്ടിയും അതിഥിതാരമായി എത്തിയിരുന്നു.

ഇപ്പോഴിതാ പതിനെട്ടാം പടിയെന്ന ചിത്രം തെലുങ്കിലേക്ക് മൊഴിമാറ്റം ചെയ്യുകയാണ്. ഗ്യാങ്സ് ഓഫ് 18 എന്ന പേരിലാണ് ചിത്രം തെലുങ്കിൽ എത്തുന്നത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും പുറത്തുവിട്ടു. മമ്മൂട്ടിക്കൊപ്പം പൃഥ്വിരാജ്, ആര്യ, ഉണ്ണിമുകുന്ദൻ, പ്രിയാമണി എന്നിവർ അതിഥി കഥാപാത്രങ്ങളായി ചിത്രത്തിലുണ്ടായിരുന്നു. സുരാജ് വെഞ്ഞാറമൂട്, സാനിയ ഇയ്യപ്പൻ, ബിജു സോപാനം, മുകുന്ദൻ, മനോജ് കെ ജയൻ, ലാലു അലക്സ് എന്നിവരും ചിത്രത്തിൽ വേഷമിട്ടു

പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Exit mobile version