Lead NewsNEWS

പിറവത്ത് 54 കാരിയെ വെട്ടിക്കൊലപ്പെടുത്തി; ഓട്ടോ ഡ്രൈവര്‍ അറസ്റ്റില്‍

റണാകുളം പിറവത്ത് 54 കാരിയെ വെട്ടിക്കൊലപ്പെടുത്തി. വട്ടപ്പറമ്പില്‍ കെ പി ശ്യാമളയാണ് കൊല്ലപ്പെട്ടത്. സംഭവത്തിന് പിന്നാലെ ഇവര്‍ക്കൊപ്പം താമസിച്ചിരുന്ന ഓട്ടോ ഡ്രൈവര്‍ ശിവരാമനെ (56) അറസ്റ്റ് ചെയ്തു. ഇവരോടുളള സംശയമാണ് കൊലയ്ക്ക് കാരണമെന്ന് പൊലീസ് പറഞ്ഞു.

വീടിനുളളില്‍ വെച്ച് ശ്യാമളയെ കൊന്നശേഷം ശിവരാമന്‍ പൊലീസില്‍ കീഴടങ്ങുകയായിരുന്നു. ഇവരുടെ ആദ്യ ഭര്‍ത്താവ് നേരത്തേ മരിച്ചിരുന്നു. തുടര്‍ന്നാണ് ശിവരാമനോടൊപ്പം താമസമാക്കിയത്. പോലിസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി.

Back to top button
error: