ജിയോ ഫൈവ് ജി 2021ൽ, മുകേഷ് അംബാനി സ്ഥിരീകരിച്ചു

ഇന്ത്യയിൽ 2021ൽ 5ജി സർവീസ് ആരംഭിക്കുമെന്ന് റിലയൻസ് ജിയോ സ്ഥിരീകരിച്ചു. കമ്പനി സിഇഒ മുകേഷ് അംബാനി ആണ് ഈ പ്രഖ്യാപനം നടത്തിയത്. നാലാമത് ഇന്ത്യ മൊബൈൽ കോൺഗ്രസിൽ ആയിരുന്നു പ്രഖ്യാപനം.

2021ലെ രണ്ടാം പകുതിയിൽ സർവീസ് കൊണ്ടുവരുമെന്നാണ് മുകേഷ് അംബാനി പ്രഖ്യാപിച്ചത്. 5ജി കൊണ്ടുവരിക മാത്രമല്ല എല്ലാവർക്കും ലഭ്യമാക്കുക എന്നത് കൂടിയാണ് ജിയോയുടെ ലക്ഷ്യമെന്നും മുകേഷ് അംബാനി പറഞ്ഞു. തദ്ദേശീയമായ ടെക്നോളജി ആയിരിക്കും 5ജിയിൽ ഉപയോഗിക്കുക എന്നും മുകേഷ് അംബാനി കൂട്ടിച്ചേർത്തു.

ആത്മ നിർഭർ ഭാരത് വിജയത്തിന്റെ തെളിവാകും ജിയോ 5ജി സർവീസ് എന്നും മുകേഷ് അംബാനി പറഞ്ഞു.നാലാം വ്യാവസായിക വിപ്ലവത്തിന് ഭാഗമാകുക മാത്രമല്ല ഇന്ത്യ നാലാം വ്യവസായ വിപ്ലവത്തെ നയിക്കുക കൂടി ചെയ്യുമെന്ന് മുകേഷ് അംബാനി വ്യക്തമാക്കി.

ഇന്ത്യയിൽ 5ജി നടപ്പാക്കാൻ രണ്ടു മുതൽ മൂന്നു വർഷം വരെ വേണ്ടിവരുമെന്ന് ഭാരതി എയർടെല്ലിന്റെ ചെയർമാൻ സുനിൽ മിത്തൽ പറഞ്ഞതിനു പിന്നാലെയാണ് മുകേഷ് അംബാനിയുടെ പ്രഖ്യാപനം. 5ജിയ്ക്ക് ആവശ്യമായ സാഹചര്യം വികസിച്ചു വന്നിട്ടില്ലെന്നും സ്പെക്ട്രം വിലകൂടിയതാണെന്നും എയർടെൽ ചീഫ് എക്സിക്യൂട്ടീവ് ഗോപാൽ വിറ്റലും പറഞ്ഞിരുന്നു.

പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Exit mobile version