കൊല്ലത്തു നിന്ന് കാണാതായ ബിജെപി സ്ഥാനാർത്ഥി തിരിച്ചെത്തി, നാടകീയ സംഭവങ്ങൾ

കൊല്ലം നെടുവത്തൂർ പഞ്ചായത്തിൽ നിന്ന് ബിജെപി സ്ഥാനാർഥിയെ കാണാതായത് വലിയ വാർത്തയായിരുന്നു. നെടുവത്തൂർ പഞ്ചായത്തിലെ അഞ്ചാം വാർഡിലെ ബിജെപി സ്ഥാനാർത്ഥി അജീവ് കുമാറിനെയാണ് കാണാതായത്.നാല് ദിവസമായി കാണാതിരുന്ന അജീവ് കുമാർ ഇന്ന് തിരിച്ചെത്തി.

ഇയാൾ കൊട്ടാരക്കര പോലീസ് സ്റ്റേഷനിൽ നേരിട്ട് ഹാജരാവുക ആയിരുന്നു. ആരുംതന്നെ തട്ടിക്കൊണ്ടു പോയിട്ടില്ലെന്നും സമ്മർദ്ദങ്ങളെ തുടർന്ന് സ്വയം മാറി നിൽക്കുകയായിരുന്നു എന്നും സ്ഥാനാർത്ഥി വിവരിച്ചു.

അജീവ് കുമാറിനെ കാണാനില്ലെന്ന് കുടുംബം പരാതി നൽകിയിരുന്നു. സിപിഐ പ്രവർത്തകനായിരുന്ന അജീവ് കുമാർ പിന്നീട് ബിജെപിയിൽ എത്തുകയായിരുന്നു.

പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Exit mobile version