
കർഷക പ്രക്ഷോഭ തീജ്വാല ആളി പടർത്താൻ സ്ത്രീകളും കുട്ടികളും തെരുവിലേക്ക്. മറ്റു സംസ്ഥാനങ്ങളിൽ നിന്നുള്ള കർഷകകുടുംബങ്ങളിൽ നിന്നുള്ള സ്ത്രീകളും കുട്ടികളും ഡൽഹി അതിർത്തിയിലേയ്ക്ക് എത്തിത്തുടങ്ങി.ഗൃഹനാഥൻ തെരുവിൽ പ്രക്ഷോഭത്തിൽ കഴിയുമ്പോൾ തങ്ങൾ എങ്ങനെ വീട്ടിൽ സമാധാനം ആയിരിക്കും എന്നാണ് ഇവരുടെ ചോദ്യം.
ഏകദേശം മൂന്നു ലക്ഷത്തോളം കർഷകരാണ് ദൽഹിയിലും പരിസരപ്രദേശത്തും ആയി പ്രക്ഷോഭത്തിൽ പങ്കെടുക്കുന്നത്. സ്ത്രീകളും കുട്ടികളും കൂടി തെരുവിലിറങ്ങുന്നതോടെ കേന്ദ്രം ശരിക്കും വെട്ടിലായിരിക്കുകയാണ്.
കാർഷിക നിയമങ്ങൾ പിൻവലിക്കണമെന്നാവശ്യപ്പെട്ട് ഡിസംബർ 8 കർഷക സംഘടനകൾ ഭാരത് ബന്ദിന് ആഹ്വാനം ചെയ്തിട്ടുണ്ട്. ഭാരത് ബന്ദിന് പ്രതിപക്ഷ കക്ഷികളുടെ പിന്തുണ ഉണ്ടാകും എന്നാണ് കരുതുന്നത്.
പരസ്യങ്ങൾക്ക് വിളിക്കുക: 8921970061