പാലാ നഗരസഭയിലെ തർക്കം പരിഹരിച്ചു; സി.പി.ഐക്ക് 3 സീറ്റ്

സി.പി.ഐ വിഘടിച്ചു നിന്നതിനെ തുടർന്ന് അനിശ്ചിതമായ പാലാ നഗരസഭയിലെ സീറ്റുവിഭജന തർക്കം പരിഹരിച്ചു.

കേരളാ കോൺഗ്രസ് ജോസ് വിഭാഗം 16, സി. പി. എം 6, സി.പി.ഐ 3, എൻ.സി.പി ഒന്ന് എന്നിങ്ങനെ സീറ്റുകളിൽ മൽസരിക്കും. 7 സീറ്റെന്ന ആവശ്യത്തിൽ സി. പി. ഐ ഉറച്ചു നിന്നതാണ് തർക്കത്തിലേക്ക് നയിച്ചത്.

10 സീറ്റുകളിൽ ഒറ്റക്ക് മൽസരിക്കാനും സി.പി.ഐ തീരുമാനിച്ചിരുന്നു. ഇന്ന് സ്ഥാനാർഥികൾ നോമിനേഷൻ നൽകാനിരിക്കെയാണ് സി.പി.എം ഇടപെട്ട് പ്രശ്നം ചർച്ചയിലൂടെ പരിഹരിച്ചത്.

പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Exit mobile version