NEWS

ഇന്ത്യക്കാരന് യുകെയില്‍ 37 വര്‍ഷം തടവ്; കുടുക്കിയത് വെളളക്കുപ്പി

ത്ത് വര്‍ഷത്തിലധികം നീണ്ട നിയമപോരാട്ടത്തിനൊടുവില്‍ സീരിയല്‍ റേപ്പിസ്റ്റായ ഇന്ത്യക്കാരന്‍ അമന്‍ വ്യാസിന് ജീവപര്യന്തം ശിക്ഷ.യുകെയിലെ ക്രോയ്ഡണ്‍ ക്രൗണ്‍ കോടതിയാണ് ശിക്ഷ വിധിച്ചത്. 37 വര്‍ഷം ഇയാള്‍ ജയിലില്‍ കിടക്കണം.

മൂന്ന് സ്ത്രീകളെയാണ് ഇയാള്‍ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയത്. തുടര്‍ന്ന് ബലാത്സംഗം ചെയ്ത നാലാമത്തെ പെണ്‍കുട്ടിയും കൊല്ലപ്പെട്ടിരുന്നു തുടര്‍ന്ന് ഇന്ത്യയിലേക്ക് കടക്കുകയായിരുന്നു.

Signature-ad

സീരിയല്‍ റേപ്പിസ്റ്റ് അഥവാ നിശാ വേട്ടക്കാരന്‍ എന്നാണ് അമന്‍ വ്യാസ് അറിയപ്പെട്ടത്. കിഴക്കന്‍ ലണ്ടനിലെ വാല്‍തംസ്റ്റോവിലാണ് മിഷേല്‍ എന്ന 35 വയസ്സുകാരിയാണ് ഇയാളുടെ കയ്യില്‍പ്പെട്ട് ആദ്യം കൊല്ലപ്പെട്ടത്. രാത്രിയില്‍ തനിച്ചു യാത്രചെയ്യുന്ന സ്ത്രീകളെയാണ് ഇയാള്‍ നോട്ടമിട്ടിരുന്നതെന്നാണ് കോടതിയില്‍ പ്രോസിക്യൂഷന്‍ വാദിച്ചത്. 2009 മേയ് 30ന് പുലര്‍ച്ചെ സ്‌നാക്‌സ് വാങ്ങിക്കാനാണ് മിഷേല്‍ പുറത്തിറങ്ങിയത്.

വാല്‍തംസ്റ്റോവിലെ ഡ്രൈ ക്ലീനിങ് കടയില്‍ ജോലി ചെയ്യുന്നകാലത്തായിരുന്നു അമന്‍ വ്യാസിന്റെ അക്രമപരമ്പര. അന്ന് 24 വയസ്സായിരുന്നു ഇയാള്‍ക്ക് 2009 മാര്‍ച്ച് 24 നായിരുന്നു ആദ്യ കുറ്റകൃത്യം. രാത്രി ഫ്‌ലാറ്റിലേക്കു പോയ യുവതിയെ അവരുടെ വീട്ടില്‍ അതിക്രമിച്ചുകയറി മര്‍ദിച്ചശേഷം ബലാത്സംഗം ചെയ്തു. ഒരു മാസത്തിനുശേഷം ഒരു ഇടവഴിയില്‍ വച്ചാണ് രണ്ടാമത്തെയാളെ ബലാത്സംഗം ചെയ്തത്. മൂന്നാമത്തെയാളെ ഏപ്രില്‍ 29 ന് പുലര്‍ച്ചെയും പീഡിപ്പിച്ചു. ഈ യുവതി ഒരു കടയില്‍നിന്ന് ഇറങ്ങി വരുമ്പോള്‍ പിന്തുടര്‍ന്ന അമന്‍ ഒരു പള്ളിമുറ്റത്തുവച്ചാണ് അവരെ ആക്രമിക്കുകയായിരുന്നു.

സൂപ്പര്‍മാര്‍ക്കറ്റില്‍ പോയി തിരിച്ച് ഒറ്റയ്ക്കു വീട്ടിലേക്കു നടക്കുമ്പോഴാണ് അമന്‍ മിഷേലിനെ ആക്രമിച്ചത്. ക്രൂര പീഡനത്തിനുശേഷം കുട്ടികളുടെ കളിസ്ഥലത്ത് മിഷേലിനെ ഉപേക്ഷിച്ച് ഇയാള്‍ കടന്നുകളഞ്ഞു. കടയില്‍നിന്നു വാങ്ങിയ സാധനങ്ങള്‍ അവിടെ ചിതറിക്കിടന്നിരുന്നു. രാവിലെ നടക്കാനിറങ്ങിയവരാണ് മിഷേലിന്റെ മൃതദേഹം കണ്ടത്.

കഴുത്തിനു കുത്തിപ്പിടിച്ചതിനാല്‍ ശ്വാസം മുട്ടിയാണ് അവര്‍ കൊല്ലപ്പെട്ടതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. മിഷേല്‍ പീഡനം ചെറുക്കാന്‍ ശ്രമിച്ചതാണ് കൊലയ്ക്കു കാരണമെന്ന് കോടതി കണ്ടെത്തി. എന്നാല്‍ പരസ്പര സമ്മതത്തോടെയുള്ള ലൈംഗിക ബന്ധത്തിനുശേഷം അവര്‍ മരിച്ചതാണെന്നും താന്‍ കൊന്നിട്ടില്ലെന്നുമായിരുന്നു വ്യാസിന്റെ വാദം.

തന്റെ നേരേ കേസന്വേഷണം തിരിയുന്നുവെന്നു മനസ്സിലാക്കിയ വ്യാസ് ഇന്ത്യയിലേക്കു രക്ഷപ്പെുകയായിരുന്നു. പിന്നീട് ഇയാള്‍ മുന്‍പ് ജോലി ചെയ്തിരുന്ന സ്ഥാപനത്തിന്റെ മേധാവി വ്യാസിന്റെ സഹോദരന്‍ ഉപയോഗിച്ച വെള്ളത്തിന്റെ കുപ്പി പൊലീസിനു കൈമാറിയതോടെഡിഎന്‍എ വഴി കുറ്റവാളിയിലേക്ക് പൊലീസിനു വഴി തുറക്കുകയായിരുന്നു.

അതേസമയം, പൊലീസിന്റെ ഡേറ്റബേസിലില്ലാതിരുന്ന ഡിഎന്‍എ രേഖയായിരുന്നു മിഷേലില്‍നിന്ന് കണ്ടെത്തിയത്. അതോടെ, സംശയം തോന്നിയ 1100 ഓളം പേരുടെ ഡിഎന്‍എ പരിശോധിച്ചു. പിന്നീടാണ് മിഷേല്‍ പോയ സൂപ്പര്‍മാര്‍ക്കറ്റിലെ സിസിടിവി ദൃശ്യങ്ങളില്‍നിന്ന് വ്യാസിന്റെ ദൃശ്യം ലഭിച്ചത്. അതില്‍നിന്നു രൂപപ്പെടുത്തിയ ചിത്രം പൊലീസ് പുറത്തുവിട്ടു.

വ്യാസ് ജോലി ചെയ്തിരുന്ന ഡ്രൈക്ലീനിങ് കമ്പനിയുടെ ഉടമ ഇതു കണ്ട് പൊലീസുമായി ബന്ധപ്പെട്ടു. വ്യാസിന്റെ സഹോദരന്‍ അപ്പോഴും അവിടെ ജോലിക്കാരനായിരുന്നു. ഇയാള്‍ ഉപയോഗിച്ച വെള്ളക്കുപ്പി കമ്പനിയുടമ വഴി സംഘടിപ്പിച്ച പൊലീസ് അതില്‍നിന്നു ഡിഎന്‍എ ശേഖരിച്ചു. അത് മിഷേലിന്റെ ശരീരത്തില്‍നിന്നു ലഭിച്ച ഡിഎന്‍എ സാംപിളുമായി ചേരുന്നതായിരുന്നു. അതോടെ കാര്യങ്ങള്‍ വ്യക്തമാവുകയായിരുന്നു.

ന്യൂസീലന്‍ഡ്, സിംഗപ്പുര്‍ തുടങ്ങിയ സ്ഥലങ്ങളിലാണ് വ്യാസ് എന്ന് 2011ല്‍ വ്യക്തമായി. പിന്നീട് ഇന്ത്യന്‍ അധികൃതരുമായി ചേര്‍ന്ന് ന്യൂഡല്‍ഹി വിമാനത്താവളത്തില്‍നിന്ന് വ്യാസിനെ സ്‌കോട്‌ലന്‍ഡ് യാര്‍ഡ് അറസ്റ്റ് ചെയ്തു. 2019 ഒക്ടോബര്‍ നാലിന് ഇയാളെ യുകെയിലേക്ക് നാടുകടത്തി.

Back to top button
error: