NEWS

ഇന്ത്യയിലേക്കുള്ള സ്വര്‍ണം ഇറക്കുമതി 6.4 ശതമാനം ഉയര്‍ന്നു

ന്യൂഡൽഹി: ഇന്ത്യയിലേക്കുള്ള സ്വര്‍ണം ഇറക്കുമതിയില്‍ ഇത്തവണ വന്‍ വര്‍ദ്ധനവ്. റിപ്പോര്‍ട്ടുകള്‍ പ്രകാരം, ഏപ്രില്‍ മുതല്‍ ജൂലൈ വരെയുള്ള കാലയളവില്‍ സ്വര്‍ണം ഇറക്കുമതി 6.4 ശതമാനമാണ് ഉയര്‍ന്നത്.

ഇതോടെ, സ്വര്‍ണം ഇറക്കുമതി 1,290 കോടി ഡോളറായി. മുന്‍ വര്‍ഷം ഇതേ കാലയളവില്‍ 1,200 കോടി ഡോളറിന്റെ ഇറക്കുമതിയാണ് നടന്നത്.

 

 

സ്വര്‍ണം ഇറക്കുമതിയിലെ വര്‍ദ്ധനവ് കുത്തനെ ഉയര്‍ന്നതോടെ, ഇന്ത്യയുടെ വ്യാപാരക്കമ്മി റെക്കോര്‍ഡ് 3,000 കോടി ഡോളറില്‍ എത്തിയിരുന്നു. മുന്‍ വര്‍ഷം ഏപ്രില്‍ മുതല്‍ ജൂലൈ വരെയുള്ള കാലയളവില്‍ 1,063 കോടി ഡോളറാണ് വ്യാപാരക്കമ്മി രേഖപ്പെടുത്തിയത്.

Back to top button
error: