അന്യഗ്രഹ ജീവികൾ ഭൂമിയിലേക്ക് സിഗ്നൽ അയച്ച് കളിക്കുന്നോ…?പ്രപഞ്ചശാസ്ത്രജ്ഞർ രണ്ടു തട്ടിൽ

Monday, September 26, 2016 - 8:10 PM

Author

Tuesday, April 5, 2016 - 15:25
അന്യഗ്രഹ ജീവികൾ ഭൂമിയിലേക്ക് സിഗ്നൽ അയച്ച് കളിക്കുന്നോ…?പ്രപഞ്ചശാസ്ത്രജ്ഞർ രണ്ടു തട്ടിൽ

റഷ്യൻ ടെലസ്കോപ്പ് പിടിച്ചെടുത്ത അതിശക്തമായ സിഗ്നൽ അന്യഗ്രഹ ജീവികളുടെ നിർമ്മിതിയെന്ന് ഒരു വിഭാഗം ശാസ്ത്രജ്ഞർ.ഭൂമിയിൽ നിന്ന് 94 പ്രകാശ വർഷം അകലെയുളള നക്ഷത്രത്തിൽ നിന്നാണ് സിഗ്നൽ ലഭിച്ചത്.

 

HD 164595 എന്ന നക്ഷത്രത്തിൽ നിന്നാണ് സിഗ്നൽ ലഭിച്ചത്.സൂര്യന് സമാനമായ നക്ഷത്രമാണിത്.സിഗ്നൽ കൃത്രിമമായി നിർമ്മിച്ചതാണെങ്കിൽ അന്യഗ്രഹ ജീവികളുടെ സൃഷ്ടിയാണെന്നാണ് വാദം.

 

അന്യഗ്രഹ ജീവികൾ ഉണ്ടെന്ന ധാരണ തന്നിൽ കൂടി വരുന്നെന്ന് വിഖ്യാത ശാസ്ത്രജ്ഞൻ സ്റ്റീഫൻ ഹോക്കിങ്ങ് പറയുന്നു.മനുഷ്യരേക്കാൾ സാങ്കേതിക വിദ്യയിൽ മുന്നിലാകാം അന്യഗ്രഹ ജീവികളെന്നും അവരോട് അടുക്കരുതെന്നും ഹോക്കിങ്ങ് മുന്നറിപ്പ് നൽകുന്നു.