TRENDING

  • അമേരിക്കന്‍ ഡോളറിനെതിരെ സര്‍വകാല തകര്‍ച്ച നേരിട്ട് ഇന്ത്യന്‍ രൂപ

    മുംബൈ: അമേരിക്കന്‍ ഡോളറിനെതിരെ സര്‍വകാല തകര്‍ച്ച നേരിട്ട് ഇന്ത്യന്‍ രൂപ. ബുധനാഴ്ച വ്യാപാരം അവസാനിച്ചപ്പോള്‍ പത്ത് പൈസ ഇടിഞ്ഞ് 83.14 ആയിരുന്നു മൂല്യം. അന്തരാഷ്ട്ര വിപണിയില്‍ അസംസ്കൃത എണ്ണ വില ഉയര്‍ന്നതും അമേരിക്കന്‍ ഡോളര്‍ കൂടുതല്‍ ശക്തി പ്രാപിച്ചതുമാണ് രൂപയുടെ തകര്‍ച്ചയ്ക്ക് കാരണമായി പറയുന്നത്. കഴിഞ്ഞ ആറ് മാസത്തിനിടയിലെ ഏറ്റവും ശക്തമായ നിലയിലായിരുന്നു ബുധനാഴ്ച അമേരിക്കന്‍ ഡോളര്‍. ഇതിന് പുറമെയാണ് ക്രൂഡ് ഓയിലിന്റെ വില വര്‍ദ്ധനവ് കൂടി രൂപയുടെ മൂല്യത്തെ ബാധിച്ചത്. ഇന്റര്‍ബാങ്ക് ഫോറിന്‍ എക്സ്ചേഞ്ച് മാര്‍ക്കറ്റില്‍ ഡോളറിനെതിരെ 83.08 രൂപയിലായിരുന്നു വ്യാപാരം തുടങ്ങിയത്. പല സമയങ്ങളില്‍ 83.02 വരെ താഴുകയും 83.18 വരെ ഉയരുകയും ചെയ്തു. കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് 10 പൈസയുടെ ഇടിവോടെ 83.14ലാണ് ബുധനാഴ്ചത്തെ വ്യാപാരം അവസാനിച്ചത്. ഇതിന് മുമ്പ് ഇക്കഴിഞ്ഞ ഓഗസ്റ്റ് 21നാണ് ഇതിന് മുമ്പ് ഏറ്റവും താഴ്ന്ന നിലയിലേക്ക് ഇന്ത്യന്‍ രൂപ എത്തിയത്. അന്ന് അമേരിക്കന്‍ ഡോളറിനെതിരെ 83.13 ആയിരുന്നു മൂല്യം. ചൊവ്വാഴ്ച 33…

    Read More »
  • ലോക വെയ്റ്റ്ലിഫ്റ്റ് ചാമ്പ്യൻഷിപ്പ്: വനിത വിഭാഗത്തിൽ ആദ്യ സ്വർണമെഡൽ തായ്ലൻഡ് താര‌ത്തിന്

    റിയാദ്: സൗദി അറേബ്യ ആതിഥേയത്വം വഹിക്കുന്ന ലോക വെയ്റ്റ്ലിഫ്റ്റ് ചാമ്പ്യൻഷിപ്പിൽ സ്വർണമെഡൽ നേടുന്ന ആദ്യ വനിതാ അത്‌ലറ്റായി തായ്ലാൻഡിൽ നിന്നുള്ള സെർവിൻ അമേൻഗോൾ. സ്‌നാച്ച് മത്സരത്തിൽ 78 കിലോഗ്രാം ഭാരം ഉയർത്തിയാണ് ഒന്നാംസ്ഥാനം നേടി സെർവിൻ ചാമ്പ്യൻഷിപ്പിലെ ആദ്യ സ്വർണം നേടിയത്. മഡഗാസ്‌കറിൽ നിന്നുള്ള റോസിന രന്ദവ് 77 കിലോ ഉയർത്തി വെള്ളിയും തുർക്കിയുടെ കാൻസി ബെക്‌റ്റാസ് 76 കിലോയുമായി മൂന്നാം സ്ഥാനവും നേടി. റിയാദിലെ അമീർ ഫൈസൽ ബിൻ ഫഹദ് ഒളിമ്പിക് കോംപ്ലക്‌സിലെ സ്‌പോർട്‌സ് മന്ത്രാലയ ഹാളിൽ ഞായറാഴ്ച വൈകീട്ടാണ് ലോക വെയിറ്റ്ലിഫ്റ്റ് ചാമ്പ്യൻഷിപ്പ് ആരംഭിച്ചത്. വ്യത്യസ്ത തൂക്കങ്ങൾക്കും വിഭാഗങ്ങൾക്കുമായുള്ള മത്സരങ്ങൾ തുടരുകയാണ്. സൗദി വെയ്‌റ്റ്‌ലിഫ്റ്റിങ് ഫെഡറേഷെൻറ ആഭിമുഖ്യത്തിൽ നടക്കുന്ന അന്താരാഷ്ട്ര ചാമ്പ്യൻഷിപ്പ് ഈ മാസം 17 വരെ തുടരും. മത്സരങ്ങളിൽ പങ്കെടുക്കാൻ കൂടുതൽ താരങ്ങൾ റിയാദിലേക്ക് എത്തികൊണ്ടിരിക്കുകയാണ്. അഫ്ഗാനിസ്ഥാൻ, ഓസ്‌ട്രേലിയ, ബോസ്‌നിയ, കാനഡ, ചൈന, ഫിജി, ജർമനി, ഐസ്‌ലൻഡ്, അയർലൻഡ്, ലാത്വിയ, ലെബനൻ, നെതർലൻഡ്‌സ്, നോർവേ, പോർച്ചുഗൽ, ഉക്രെയ്‌ൻ,…

    Read More »
  • 5ജി ഫോണുമായി നോക്കിയ; വിലയും പ്രത്യേകതകളും ഇങ്ങനെ

    ദില്ലി: പുതിയ സ്മാർട്ട്ഫോണുമായി 5ജി സ്മാർട്ട്ഫോൺ ശ്രേണി വിപുലികരിക്കാൻ ഒരുങ്ങി നോക്കിയ. സെപ്തംബർ 11നായിരിക്കും ഈ 5ജി ഫോൺ അവതരിപ്പിക്കുക. ഇതിന്റെ മുന്നോടിയായി സെപ്തംബർ രണ്ടിന് കമ്പനി ഒരു ടീസർ വീഡിയോ പുറത്തിറക്കിയിരുന്നു. എക്സ് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോം വഴിയാണ് ഇന്ത്യയിൽ പുതിയ നോക്കിയ 5ജി ഫോൺ ലോഞ്ച് ചെയ്യുന്നതായി പ്രഖ്യാപിച്ചിരിക്കുന്നത്. വരാനിരിക്കുന്ന സ്മാർട്ട്‌ഫോൺ മിഡ് റേഞ്ച് സെഗ്‌മെന്റിൽ അരങ്ങേറുമെന്നാണ് പ്രതീക്ഷ. G42 5G എന്നായിരിക്കും ഫോണിൻറെ പേര് എന്നാണ് വിവരം. അടുത്തിടെയാണ് കമ്പനി യുഎസിൽ നോക്കിയ C210 നൊപ്പം നോക്കിയ G310 5ജിയും പുറത്തിറക്കിയത്. വരാനിരിക്കുന്ന സ്മാർട്ട്‌ഫോൺ പെർപ്പിൾ, ഗ്രേ കളറുകളിലാണ് എത്തുക. ഇത് ആമസോണിൽ ലിസ്റ്റ് ചെയ്തിട്ടുണ്ട്. നോക്കിയ G42 5G നേരത്തെ യൂറോപ്പിൽ അവതരിപ്പിക്കപ്പെട്ടിട്ടുണ്ട്. ഇതിന് ഏതാണ്ട് 199 യൂറോ അതായത് ഇന്ത്യൻ രൂപ 20,800 ആണ് പ്രതീക്ഷിക്കുന്ന വില. 6GB RAM + 128GB സ്റ്റോറേജ് പതിപ്പിനാണ് ഈ വില. കഴിഞ്ഞ മാസമാണ് നോക്കിയ G310…

    Read More »
  • ഇന്ത്യയിലെ പ്രമുഖ വ്യവസായികളായ മുകേഷ് അംബാനിക്കും രത്തൻ ടാറ്റയ്ക്കും വെല്ലുവിളിയായ സ്ത്രീ

    ഇന്ത്യയിലെ പ്രമുഖ വ്യവസായികളാണ് മുകേഷ് അംബാനിയും രത്തൻ ടാറ്റയും. ഇന്ത്യയിലെയും ഏഷ്യയിലെയും ഏറ്റവും വലിയ ധനികനാണ് മുകേഷ് അംബാനിയെങ്കിൽ രത്തൻ ടാറ്റയും സമ്പത്തിൽ ഒട്ടും പിന്നിലല്ല. വിപണിയിൽ മുകേഷ് അംബാനിക്കും രത്തൻ ടാറ്റയ്ക്കും വെല്ലുവിളി തീർത്ത്, ബിസിനസ് സാമ്രാജ്യം നയിക്കുന്ന സ്ത്രീ ആരെന്ന് അറിയേണ്ടേ? അംബാനിയുടെ റിലയൻസ് റീട്ടെയ്ൽ, ടാറ്റ ഗ്രൂപ്പിന്റെ ട്രെന്റ് എന്നിവയോട് കിടപിടിക്കുകയാണ് പ്രമുഖ റീട്ടെയിൽ, ഹോസ്പിറ്റാലിറ്റി കൂട്ടായ്മയായ ലാൻഡ്മാർക്ക് ഗ്രൂപ്പ്. 20 ലധികം രാജ്യങ്ങളിൽ പ്രവർത്തിക്കുകയും മിഡിൽ ഈസ്റ്റ്, ആഫ്രിക്ക, ഇന്ത്യ എന്നിവിടങ്ങളിൽ 2,300 സ്റ്റോറുകളുള്ള ലാൻഡ്മാർക്ക് ഗ്രൂപ്പിന്റെ ഡയറക്ടറാണ് നിഷ ജഗ്തിയാനി. 9.5 ബില്യൺ യുഎസ് ഡോളർ അതായത് 78,000 കോടിയിലധികം രൂപയാണ് ലാൻഡ്മാർക്ക് ഗ്രൂപ്പിന്റെ വരുമാനം. ലാൻഡ്മാർക്ക് ഗ്രൂപ്പിന്റെ ബ്രാൻഡായ ലൈഫ്‌സ്റ്റൈലിനെ നയിക്കുന്നത് നിഷ ജഗ്തിയാനിയാണ്. ലാൻഡ്‌മാർക്ക് ഗ്രൂപ്പിന്റെ ബോർഡിലാണെന്നതും കമ്പനിയുടെ റീട്ടെയിൽ നേതൃത്വത്തെ നയിക്കുന്നതിനും പുറമെ, ഗ്രൂപ്പിന്റെ ഹ്യൂമൻ റിസോഴ്‌സ്, കമ്മ്യൂണിക്കേഷൻസ്, സിഎസ്ആർ എന്നിവയുടെ തലപ്പത്തും നിഷ ജഗ്തിയാനിയാണ്. ലാൻഡ്മാർക്ക് ഗ്രൂപ്പ് വസ്ത്രങ്ങൾ,…

    Read More »
  • ‘ഇന്ത്യ’യ്ക്ക് പകരം ‘ഭാരത്’; കാത്തിരിക്കാന്‍ വയ്യെന്ന് ഉണ്ണി മുകുന്ദന്‍

    കൊച്ചി: ‘ഇന്ത്യ’യ്ക്ക് പകരം ‘ഭാരത്’ ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട് വിവാ?ദങ്ങള്‍ മുറുകുന്നതിനിടയില്‍ വിഷയത്തില്‍ പ്രതികരണവുമായി നടന്‍ ഉണ്ണി മുകുന്ദന്‍. രാജ്യത്തിന്റെ പേര് ‘ഇന്ത്യ’യില്‍ നിന്ന് ‘ഭാരത്’ എന്ന് മാറ്റിയേക്കുമെന്ന് ദേശീയ മാധ്യമങ്ങളില്‍ വന്ന വാര്‍ത്തയുടെ സ്‌ക്രീന്‍ ഷോട്ട് പങ്കുവെച്ചുകൊണ്ട്, ‘കാത്തിരിക്കാന്‍ വയ്യ’ എന്ന് ഉണ്ണി മുകുന്ദന്‍ കുറിച്ചു. മറ്റൊരു പോസ്റ്റില്‍ ‘മേരാ ഭാരത്’ എന്ന് താരം കുറിച്ചിരുന്നു. ഉണ്ണി മുകുന്ദന്റെ പോസ്റ്റുകളെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധിപ്പേര്‍ എത്തുന്നുണ്ട്. ജി-20 ഉച്ചകോടിയുടെ അത്താഴവിരുന്നിനുള്ള ക്ഷണക്കത്തില്‍ ‘പ്രസിഡന്റ് ഓഫ് ഇന്ത്യ’ എന്നതിനുപകരം ‘പ്രസിഡന്റ് ഓഫ് ഭാരത്’ എന്നെഴുതിയതിന് പിന്നാലെയാണ് പേര് മാറ്റല്‍ ചര്‍ച്ചകള്‍ ആരംഭിച്ചത്. പാര്‍ലമെന്റിന്റെ പ്രത്യേക സമ്മേളനത്തില്‍ രാജ്യത്തിന്റെ പേര് ഭാരത് എന്നാക്കാന്‍ പ്രമേയം കൊണ്ടുവരുമെന്ന അഭ്യൂഹം സജീവമാണ്. വിവാദത്തില്‍ സിനിമ-കായിക താരങ്ങള്‍ ഉള്‍പ്പടെയുള്ളവര്‍ പ്രതികരണവുമായി എത്തുകയാണ്. നടന്‍ അമിതാഭ് ബച്ചന്‍, മുന്‍ ക്രിക്കറ്റ് താരം വീരേന്ദര്‍ സെവാഗ് എന്നിവര്‍ പേര് മാറ്റുന്നതിനെ അനുകൂലിച്ച് എത്തിയിരുന്നു. ക്രിക്കറ്റ് ലോകകപ്പില്‍ ഭാരത് എന്ന പേരിലാകണം ഇന്ത്യ…

    Read More »
  • സഞ്ജു സാംസണ്‍ എന്തുകൊണ്ട് ഏകദിന ലോകകപ്പിനില്ല ? ഇതാണ് കാരണങ്ങൾ…

    കൊളംബോ: ഏകദിന ക്രിക്കറ്റ് ലോകകപ്പിൻറെ ആവേശമുയർത്തി ഇന്ത്യൻ സ്ക്വാഡിനെ ഇന്ന് പ്രഖ്യാപിച്ചിരുന്നു. എന്നിരുന്നാലും ഇന്ത്യൻ ആരാധകർ അത്ര സന്തുഷ്‌ടരല്ല. മലയാളി വിക്കറ്റ് കീപ്പർ ബാറ്റർ സഞ്ജു സാംസൺ സ്ക്വാഡിലില്ലാത്തതാണ് ആരാധകരെ നിരാശരാക്കുന്നത്. ഏകദിനത്തിൽ മികച്ച റെക്കോർഡുണ്ടായിട്ടും ലോകകപ്പ് ടീമിൽ നിന്ന് തഴയപ്പെടുകയായിരുന്നു സഞ്ജു. പരിക്കിൻറെ പിടിയിലായിരുന്ന കെ എൽ രാഹുലും ഏകദിനത്തിൽ മോശം റെക്കോർഡുള്ള സൂര്യകുമാർ യാദവും ടീമിൽ ഉൾപ്പെട്ടിട്ടും സഞ്ജുവിനെ പരിഗണിക്കാതിരിക്കുകയായിരുന്നു സെലക്ടർമാർ എന്ന വിമർശനം ശക്തമാണ്. എന്തുകൊണ്ടാണ് സ‍ഞ്ജു സാംസണ് ഏകദിന ലോകകപ്പ് സ്ക്വാഡിലെത്താൻ കഴിയാഞ്ഞത്. എന്തൊക്കെ കാരണങ്ങളാണ് സഞ്ജുവിന് തിരിച്ചടിയായത്. മധ്യനിര ബാറ്ററായി സൂര്യകുമാർ യാദവിൽ വിശ്വാസം തുടരുകയായിരുന്നു സെലക്‌ടർമാർ എന്നതാണ് ഒരു കാരണം. ഏകദിനത്തിൽ ഇതുവരെ കളിച്ച 26 മത്സരങ്ങളിൽ 24.33 ശരാശരി മാത്രമുള്ള സ്കൈക്ക് 511 റൺസേ നേടാനായിട്ടുള്ളൂ എന്നതൊന്നും ടീം സെലക്ഷന് തടസമായില്ല. ഓസ്ട്രേലിയക്ക് എതിരെ ഹാട്രിക് ഡക്കിൽ വീണ സൂര്യയുടെ 50 ഓവർ ഫോർമാറ്റിലെ മോശം ഫോം പലകുറി ചോദ്യം ചെയ്യപ്പെട്ടിട്ടുള്ളതാണ്.…

    Read More »
  • ഏഷ്യാ കപ്പ് ക്രിക്കറ്റ് ടൂർണമെൻറിൽ ചരിത്രം കുറിക്കാനുള്ള അവസരത്തിനരികെ അഫ്‌ഗാനിസ്ഥാൻ പൊരുതി വീണു; ശ്രീലങ്ക ഏഷ്യാ കപ്പ് സൂപ്പർ ഫോറിൽ

    ലാഹോർ: ഏഷ്യാ കപ്പ് ക്രിക്കറ്റ് ടൂർണമെൻറിൽ ചരിത്രം കുറിക്കാനുള്ള അവസരത്തിനരികെ അഫ്‌ഗാനിസ്ഥാൻ പൊരുതി വീണു. ഗ്രൂപ്പ് ബിയിലെ അവസാന മത്സരത്തിൽ ശ്രീലങ്കയ്‌ക്കെതിരെ 292 റൺസ് വിജയലക്ഷ്യം തേടിയിറങ്ങിയ അഫ്‌ഗാൻ 37.4 ഓവറിൽ 289 റൺസിൽ പുറത്താവുകയായിരുന്നു. മധ്യനിരയുടെയും വാലറ്റത്തിൻറേയും വെടിക്കെട്ടിനൊടുവിൽ തോൽവി സമ്മതിക്കുകയായിരുന്നു അഫ്‌ഗാൻ. സ്കോർ: ശ്രീലങ്ക- 291/8 (50), അഫ്‌ഗാൻ- 289 (37.4). ജയത്തോടെ ഗ്രൂപ്പ് ബിയിൽ നിന്ന് ബംഗ്ലാദേശിന് പിന്നാലെ ശ്രീലങ്ക സൂപ്പർ ഫോറിലെത്തിയപ്പോൾ അഫ്‌ഗാനിസ്ഥാൻ നാടകീയമായി പുറത്തായി. ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ശ്രീലങ്കയ്‌ക്ക് ഓപ്പണർമാരായ പാതും നിസങ്കയും ദിമുത് കരുണരത്നെയും മികച്ച തുടക്കമാണ് നൽകിയത്. 35 പന്തിൽ 32 റൺസെടുത്ത കരുണരത്നെ ഇന്നിംഗ്‌സിലെ 11-ാം ഓവറിൽ മടങ്ങുമ്പോൾ ടീം സ്കോർ 63 ഉണ്ടായിരുന്നു. അധികം വൈകാതെ പാതും നിസങ്കയും(40 പന്തിൽ 41), സദീര സമരവിക്രമയും(8 പന്തിൽ 3) മടങ്ങിയപ്പോൾ വിക്കറ്റ് കീപ്പർ കുശാൽ മെൻഡിസും ചരിത് അസലങ്കയും ലങ്കയുടെ രക്ഷയ്‌ക്കെത്തി. അസലങ്ക 43 പന്തിൽ 36 ഉം…

    Read More »
  • നോര്‍ക്കയുടെ പുതിയ ഒഇടി, ഐഇഎല്‍ടിഎസ് ബാച്ചുകളിലേക്ക്‌ അപേക്ഷ ക്ഷണിച്ചു

    തിരുവനന്തപുരം: നോർക്ക-എൻ.ഐ.എഫ്.എൽ പുതിയ OET/ IELTS ബാച്ചുകളിലേക്ക്‌ (ഓൺലൈൻ / ഓഫ്‌ലൈൻ )അപേക്ഷ ക്ഷണിച്ചു. നോർക്ക റൂട്ട്സ് സ്ഥാപനമായ തിരുവനന്തപുരം നോർക്ക ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫോറിൻ ലാഗ്വേജിൽ (NIFL)ആരംഭിക്കുന്ന പുതിയ OET/ IELTS ബാച്ചുകളിലേക്ക്‌ (ഓൺലൈൻ / ഓഫ്‌ലൈൻ ) അപേക്ഷ ക്ഷണിച്ചു. നഴ്സുമാർ ഉൾപ്പെടെയുളള ആരോഗ്യമേഖലയിലെ പ്രൊഫഷണലുകൾക്ക് അപേക്ഷിക്കാവുന്നതാണ്. 2023 സെപ്റ്റംബർ, ഒക്ടോബർ, നവംബർ മാസങ്ങളിൽ നടക്കുന്ന യു.കെ, കാനഡ (ന്യൂഫോണ്ട്ലാന്റ്) കരിയർ ഫെസ്റ്റുകൾക്ക് മുന്നോടിയായാണ് പുതിയ ബാച്ച്. കോഴ്സ് വിജയകരമായി പൂർത്തിയാക്കുന്നവർക്ക് നോർക്ക റൂട്ട്സ് വഴി വിദേശത്ത് ജോലി കണ്ടെത്തുന്നതിനും അവസരമുണ്ടാകും. തിരുവനന്തപുരം തൈയ്ക്കാട് മേട്ടുകടയിൽ പ്രവർത്തിക്കുന്ന സെന്ററിൽ ഓഫ്‌ലൈൻ OET ക്ലാസുകളുടെ സമയം രാവിലെ 09 മുതൽ ഉച്ചയ്ക്ക് 1 മണി വരെയും ഉച്ചകഴിഞ്ഞുള്ള സെഷൻ 01 മണി മുതൽ മുതൽ 5.30 വരെയും ആയിരിക്കും. IELTS ഓഫ് ലൈൻ ബാച്ചുകളുടെ സമയം ഉച്ചകഴിഞ്ഞ് ഒരു മണിമുതൽ മൂന്നു മണിവരെയാണ്. കോഴ്‌സ് ദൈർഘ്യം 2 മാസമായിരിക്കും. തിങ്കൾ…

    Read More »
  • നേപ്പാളിനെ 10 വിക്കറ്റിന് തകര്‍ത്ത് ഇന്ത്യ സൂപ്പര്‍ ഫോറില്‍

    കൊളംബോ: ഏഷ്യാകപ്പ് ക്രിക്കറ്റിൽ നേപ്പാളിനെ 10 വിക്കറ്റിന് തകര്‍ത്ത് ഇന്ത്യ സൂപ്പര്‍ ഫോറില്‍ കടന്നു.ഓപ്പണർമാരായി ഇറങ്ങി ‍അർധ സെഞ്ച്വറി നേടിയ  ക്യാപ്റ്റൻ രോഹിത് ശര്‍മയും ശുഭ്മാൻ ഗില്ലും തകര്‍ത്തടിച്ച്‌ 20.1 ഓവറില്‍ ലക്ഷ്യം കാണുകയായിരുന്നു. 59 പന്തില്‍ അഞ്ച് സിക്സും ആറു ഫോറുമുള്‍പ്പെടെ 74 റണ്‍സാണ് രോഹിത് ശര്‍മ നേടിയത്. 62 പന്തില്‍ എട്ടു ഫോറും ഒരു സിക്സുമുള്‍പ്പെടെ ശുഭ്മാൻ ഗില്‍ 67 റണ്‍സെടുത്തു. മഴ മൂലം നിരവധി തവണ കളി തടസ്സപ്പെട്ട മത്സരത്തില്‍ നേപ്പാള്‍ ഒരുക്കിയ 231 റണ്‍സ് വിജയലക്ഷ്യം ഡക്ക് വര്‍ത്ത് ലൂയിസ് നിയമ പ്രകാരം 23 ഓവറില്‍ 145 റണ്‍സാക്കി പുതുക്കി നിശ്ചയിക്കുകയായിരുന്നു. ഗ്രൂപ്പ് എ യില്‍ പാകിസ്താനെതിരായ ഇന്ത്യയുടെ ആദ്യ മത്സരം മഴ മുടക്കിയിരുന്നു. ഒരു ജയവും ഒരു സമനിലയുമായി ഇന്ത്യക്കും പാകിസ്താനും തുല്യ (4) പോയിന്റാണെങ്കിലും റണ്‍ശരാശരിയുടെ ബലത്തില്‍ പാകിസ്താൻ ഗ്രൂപ് ചാമ്ബ്യന്മാരായി.

    Read More »
  • ഏഷ്യാ കപ്പ് മത്സരത്തിന് പിന്നാലെ പാക് പേസര്‍മാരെ പുകഴ്ത്തി ദിനേശ് കാര്‍ത്തിക്

    കൊളംബൊ: ഇന്ത്യക്കെതിരായ ഏഷ്യാ കപ്പ് മത്സരത്തിന് പിന്നാലെ പാകിസ്ഥാൻ പേസർമാരെ പുകഴ്ത്തി ദിനേശ് കാർത്തിക്. പാകിസ്ഥാനെതിരായ മത്സരത്തിൽ ഇന്ത്യ 48.5 ഓവറിൽ 266ന് എല്ലാവരും പുറത്തായിരുന്നു. എല്ലാ വിക്കറ്റുകളും വീഴ്ത്തിയത് പേസർമാരായിരുന്നു. മുന്നിൽ നിന്ന് നയിച്ച ഷഹീൻ അഫ്രീദി നാല് വിക്കറ്റ് വീഴ്ത്തി. നസീം ഷാ, ഹാരിസ് റൗഫ് എന്നിവർ മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി. ഈ പ്രകടനങ്ങൾക്ക് പിന്നാലെയാണ് പാക് പേസർമാർ പുകഴ്ത്തി കാർത്തിക് രംഗത്തെത്തിയത്. കാർത്തിക് വിശദീകരിക്കുന്നതിങ്ങനെ…. ”പാകിസ്ഥാന്റെ മൂന്ന് പേസർമാർക്കും 90ലധികം പന്തുകൾ സ്ഥിരതയോടെ കൃത്യതയോടെ എറിയാൻ സാധിക്കും. ഷഹീൻ അഫ്രീദി, നസീം ഷാ, ഹാരിസ് റൗഫ് എന്നിവർ വളരെ വ്യത്യസ്തരാണ്. ഷഹീൻ ഇടങ്കയ്യനായതുകൊണ്ട് സ്വാഭാവികമായ ആംഗിൾ ലഭിക്കുന്നുണ്ട്. പന്തിൽ ഉള്ളിലേക്് തിരിച്ചുവിടാൻ അദ്ദേഹത്തിന് സാധിക്കും. നസീം രണ്ട് വശത്തേക്കും പന്ത് സ്വിങ് ചെയ്യിക്കുന്നു. ഹാരിസ് പന്ത് നന്നായി തെന്നിപ്പിക്കുന്നതിനൊപ്പം ബൗൺസറുകളും വരും.” കാർത്തിക് പറഞ്ഞു. ഫ്‌ളാറ്റ് പിച്ചുകളിൽ പോലും മൂവർക്കും തിളങ്ങാൻ സാധിക്കുമെന്നും കാർത്തിക് പറഞ്ഞു.…

    Read More »
Back to top button
error: