NEWS

  • അമ്മാവനെ വെട്ടിക്കൊന്ന പ്രതി ഇന്റര്‍നെറ്റിന് അടിമ; ഫോണ്‍ വാങ്ങി വച്ചത് പ്രതികാരമായി

    ഇടുക്കി: മറയൂരിയില്‍ റിട്ട. എസ്ഐയെ കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ സഹോദരീ പുത്രന്‍ അരുണ്‍ ഇന്റര്‍നെറ്റിന് അടിമയെന്ന് പൊലീസ്. ഇന്നലെ വൈകീട്ട് മറയൂര്‍ സര്‍ക്കാര്‍ ഹൈസ്‌കൂളിന് സമീപത്തുവെച്ചായിരുന്നു കൊലപാതകം. തമിഴ്നാട് പൊലീസില്‍ സബ് ഇന്‍സ്‌പെക്ടറായി വിരമിച്ച മറയൂര്‍ സ്വദേശി പി.ലക്ഷ്മണന്‍(60) ആണ് കൊല്ലപ്പെട്ടത്. ആശുപത്രിയില്‍ എത്തിക്കും മുമ്പേ ലക്ഷ്മണന്‍ മരിക്കുകയായിരുന്നു. പിടിച്ചുവാങ്ങിയ മൊബൈല്‍ തിരികെ നല്‍കാത്തതിന് അമ്മാവനായ ലക്ഷ്മണനെ അരുണ്‍ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. ഇന്റര്‍നെറ്റ് ഉപയോഗത്തിന് അടിമയായിരുന്നു അരുണ്‍. മറ്റു കുടുംബ പ്രശ്നങ്ങളും കൊലപാതകത്തിന് കാരണമായെന്ന് പൊലീസ് പറയുന്നു സംഭവത്തിനു ശേഷം ഒളിവില്‍ പോയ അരുണിനെ പൊലീസ് പിടികൂടുകയായിരുന്നു. ലക്ഷ്മണിന്റെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും. പ്രതിയെ അറസ്റ്റ് രേഖപ്പെടുത്തി കോടതിയില്‍ ഹാജരാക്കുമെന്ന് പൊലീസ് അറിയിച്ചു.    

    Read More »
  • ബിജെപിയിലേക്കെന്ന അഭ്യൂഹങ്ങള്‍ക്കിടെ വീടിന് പുറത്തെ ‘ജയ് ശ്രീറാം’ പതാക അഴിച്ചുമാറ്റി കമല്‍നാഥ്

    ഭോപ്പാൽ: മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ കമല്‍നാഥ് പാര്‍ട്ടി വിട്ട് ബിജെപിയില്‍ ചേരുമെന്ന അഭ്യൂഹങ്ങള്‍ക്കിടെ അദ്ദേഹത്തിന്റെ വീടിനു പുറത്തെ ‘ജയ് ശ്രീറാം’ പതാക നീക്കം ചെയ്തു. ഡല്‍ഹിയിലെ കമല്‍നാഥിന്റെ വസതിയുടെ മേല്‍ക്കൂരയില്‍ ഇന്നലെ ‘ജയ് ശ്രീറാം’ പതാക കണ്ടതായി റിപോര്‍ട്ടുണ്ടായിരുന്നു. കമല്‍ നാഥും അദ്ദേഹത്തിന്റെ മകന്‍ നകുല്‍ നാഥും കോണ്‍ഗ്രസ് വിടുന്നതായാണ് ആഴ്ചകളായി പ്രചരിക്കുന്നത്. ഇക്കാര്യം കമല്‍നാഥോ അദ്ദേഹത്തിന്റെ മകനോ തള്ളിപ്പറഞ്ഞിട്ടില്ല. മധ്യപ്രദേശില്‍ നിന്നുള്ള ഏക കോണ്‍ഗ്രസ് എംപിയായ നകുല്‍നാഥ് സാമൂഹിക മാധ്യമങ്ങളിലെ അദ്ദേഹത്തിന്റെ ബയോയില്‍ നിന്ന് കോണ്‍ഗ്രസിന്റെ പേര് ഒഴിവാക്കുകയും ചെയ്തിരുന്നു. അതേസമയം, മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ കമല്‍നാഥിനെ സന്ദര്‍ശിക്കുകയും പാര്‍ട്ടി വിടില്ലെന്ന് ഉറപ്പാക്കുകയും ചെയ്തതായും റിപോര്‍ട്ടുകളുണ്ട്. എന്നാല്‍, മകന്‍ നകുല്‍നാഥ് ബിജെപി അംഗത്വം സ്വീകരിച്ചതായി വാര്‍ത്തകളുണ്ട്.

    Read More »
  • 60 കാരനെ കൊലപ്പെടുത്തിയ കേസില്‍ സ്ത്രീക്ക് ജീവപര്യന്തം

    ഒറ്റപ്പാലം: കൂടെ താമസിച്ചിരുന്ന 60 കാരനെ കുത്തിക്കൊലപ്പെടുത്തിയ കേസില്‍ ആലപ്പുഴ സ്വദേശിനിക്ക് ജീവപര്യന്തം കഠിനതടവും 10,000 രൂപ പിഴയും വിധിച്ചു. പത്തനംതിട്ട വെച്ചൂച്ചിറ വാഴമുക്ക് കുമ്ബളാനിക്കല്‍ ഡൊമിനിക്ക് (കുഞ്ഞിമോൻ) കൊല്ലപ്പെട്ട കേസിലാണ് ആലപ്പുഴ വെണ്ണക്കര കൃഷ്ണവിലാസത്തില്‍ ഇന്ദിരാമ്മയെ (47) ഒറ്റപ്പാലം അഡീഷനല്‍ ജില്ല ആൻഡ് സെഷൻസ് ജഡ്ജ് സി.ജി. ഗോഷ ശിക്ഷിച്ചത്. പിഴയടച്ചില്ലെങ്കില്‍ ഒരു വർഷത്തെ കഠിനതടവ് കൂടി അനുഭവിക്കണം. 2018 നവംബർ 13 നാണ് പട്ടാമ്ബി കൊപ്പം നെടുമ്ബ്രക്കാട്ടെ റബർ എസ്റ്റേറ്റിനുള്ളില്‍ കൊലപാതകം നടന്നത്. എസ്റ്റേറ്റിലെ ടാപ്പിങ്ങ് തൊഴിലാളികളായി ജോലി ചെയ്യുകയായിരുന്നു കൊല്ലപ്പെട്ട ഡൊമിനിക്കും മോളി എന്ന വ്യാജ പേരില്‍ ഒപ്പം താമസിച്ചിരുന്ന ഇന്ദിരാമ്മയും. ഇന്ദിരാമ്മയുടെ അനുജത്തിയുടെ ഭർത്താവിന്റെ സുഹൃത്തായിരുന്നു ഡൊമിനിക്ക്. അസ്വാഭാവിക മരണത്തിനാണ് കൊപ്പം പൊലീസ് ആദ്യം കേസെടുത്തിരുന്നത്. തൃശൂർ മെഡിക്കല്‍ കോളജിലെ ഫോറൻസിക് സർജൻ ഡോ. അജിത് പാലിയേക്കര നല്‍കിയ പോസ്റ്റ് മോർട്ടം റിപ്പോർട്ടാണ് കേസില്‍ വഴിത്തിരിവായത്. വിവാഹിതനായ ഡൊമിനിക് ഭാര്യയുമായും കുടുംബവുമായും പുലർത്തിയിരുന്ന അടുപ്പത്തെ തുടർന്നുള്ള…

    Read More »
  • കുടുംബ വഴക്കിനെ തുടർന്ന് ഭാര്യവീട് പെട്രോള്‍ ഒഴിച്ച്‌ കത്തിച്ച് യുവാവ്

    തൃശൂർ: കുടുംബ വഴക്കിനെ തുടർന്ന് യുവാവ് ഭാര്യവീട് പെട്രോള്‍ ഒഴിച്ച്‌ കത്തിച്ചു.പായുമ്മല്‍ സ്വദേശി ലിജോ പോള്‍ ആണ് ചാലക്കുടി തച്ചുടപറമ്ബിലെ ഭാര്യയുടെ വീട് കത്തിച്ചത്. വീട്ടില്‍ ഭാര്യാ പിതാവും മാതാവും ഉള്ള സമയത്തായിരുന്നു തീ വെച്ചത്. നിലവില്‍ ലിജോയുടെ ഭാര്യ വിദേശത്താണ് ജോലിചെയ്യുന്നത്. മാതാപിതാക്കള്‍ വീട്ടില്‍ നിന്നും ഇറങ്ങി ഓടിയതിനാല്‍ വൻ അപകടം ഒഴിവായി. ലിജോ തീ കത്തിച്ചതിന് ശേഷം സ്ഥലത്ത് നിന്ന് രക്ഷപ്പെട്ടു. ഇയാള്‍ക്കായി പോലീസ് തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്. ലിജോയുടെ ഭാര്യക്ക് വിദേശത്താണ് ജോലി. ഇവര്‍ തമ്മില്‍ ദാമ്ബത്യ പ്രശ്നങ്ങളുണ്ടെന്നാണ് പ്രാഥമിക നിഗമനം. ദമ്ബതികളുടെ മക്കള്‍ രണ്ട് പേരും ലിജോയ്‌ക്ക് ഒപ്പമാണ് താമസം. ഇന്നലെ വൈകിട്ട് സ്കൂട്ടറില്‍ ഭാര്യ വീട്ടിലെത്തിയ ലിജോ വീടിന് തീയിടുകയായിരുന്നു എന്നാണ് മാതാപിതാക്കള്‍ നല്‍കിയ മൊഴി.ചാലക്കുടിയില്‍ ഫോട്ടോഗ്രാഫറാണ് ലിജോ.

    Read More »
  • ഡോക്ടറുടെ അക്കൗണ്ടില്‍ നിന്ന് 41 ലക്ഷം തട്ടിയ രാജസ്ഥാൻകാര്‍ പിടിയില്‍

    കൊച്ചി: ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥരെന്ന വ്യാജേന പാലാരിവട്ടം സ്വദേശിയായ ഡോക്ടറുടെ ബാങ്ക് അക്കൗണ്ടില്‍ നിന്ന് 41ലക്ഷംരൂപ അപഹരിച്ച രാജസ്ഥാൻ സ്വദേശികളായ രണ്ടുപേരെ കൊച്ചി സിറ്റി പൊലീസ് അറസ്റ്റ് ചെയ്തു. പവൻ കുമാർ, ലോകേഷ് ഭട്ട് എന്നിവരെയാണ് പൊലീസ് സംഘം രാജസ്ഥാനില്‍ ചെന്ന് പിടികൂടിയത്. ഡോക്ടറുടെ പേരില്‍ തയ്‌വാനിലേക്ക് അയച്ച പാഴ്‌സലില്‍ എം.ഡി.എം.എ ഉണ്ടെന്നും അത് ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥർ പരിശോധിച്ചുവരികയാണെന്നും പറഞ്ഞാണ് തട്ടിപ്പ് നടത്തിയത്. ഡോക്ടർ ഇത്തരത്തില്‍ പാഴ്‌സല്‍ അയച്ചിരുന്നില്ലെന്ന് അറിയിച്ചപ്പോള്‍ അക്കൗണ്ട് പരിശോധിക്കണമെന്നായി പ്രതികള്‍. തുടർന്ന് ഡോക്ടറുടെ ബാങ്ക് അക്കൗണ്ടിലെ 41 ലക്ഷംരൂപ പ്രതികളുടെ അക്കൗണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്യുകയായിരുന്നു. ഡോക്ടറുടെ പരാതിയില്‍ സിറ്റി പോലീസ് കമ്മിഷണർ എസ്. ശ്യാം സുന്ദറിന്റെ നിർദ്ദേശപ്രകാരം ഡെപ്യൂട്ടി കമ്മിഷണർ കെ.എസ്.സുദർശനന്റെ നേതൃത്വത്തില്‍ രൂപീകരിച്ച പ്രത്യേക അന്വേഷണസംഘമാണ് പ്രതികളെ കണ്ടെത്തിയത്. പാലാരിവട്ടം പൊലീസ് ഇൻസ്‌പെക്ടർ മിഥുൻ, എസ്.ഐമാരായ കലേശൻ, അജിനാഥ് പിള്ള, സീനിയർ സിപി.ഒ അനീഷ്, ഇഗ്‌നേഷ്യസ് എന്നിവർ രാജസ്ഥാനില്‍ എത്തി പ്രതികളെ പിടികൂടുകയായിരുന്നു. പ്രതികളെ കോടതി റിമാൻഡ്…

    Read More »
  • ശില്‍പ  യുവാവിന് അയച്ച സന്ദേശം നിർണായക തെളിവായി; ഷൊര്‍ണ്ണൂരില്‍ ശില്‍പയെ കുടുക്കിയത് ആ മെസേജ്

    ഷൊർണൂർ: ആശുപത്രിയില്‍ മരിച്ച നിലയില്‍ എത്തിച്ച, 11 മാസം പ്രായമുള്ള ശിഖന്യ എന്ന പെണ്‍കുഞ്ഞിനെ കൊലപ്പെടുത്തിയതാണെന്നു പൊലീസ് സ്ഥിരീകരിച്ചത് വാട്‌സാപ്പ് സന്ദേശത്തില്‍. സംഭവത്തിൽ കുഞ്ഞിന്റെ അമ്മ കോട്ടയം കാഞ്ഞിരം കണിയംപത്തില്‍ ശില്‍പയെ (29) പോലീസ് അറസ്റ്റ് ചെയ്തു. കൊലപാതകത്തിനു ശേഷം, വാടകയ്‌ക്കെടുത്ത കാറില്‍ മൃതദേഹവുമായി, മുൻപ് ഒപ്പം താമസിച്ചിരുന്ന യുവാവിനെ തേടി ഷൊർണൂരിലെത്തുകയായിരുന്നു ശില്‍പ. കുഞ്ഞിനെ കൊലപ്പെടുത്തി എന്ന നിലയില്‍ ശില്‍പ അന്നു പുലർച്ചെ യുവാവിന് അയച്ച സന്ദേശമാണ് കേസിൽ നിർണായക തെളിവായത്. ശനിയാഴ്ച പുലർച്ചെ മാവേലിക്കരയിലെ വാടകവീട്ടില്‍ വച്ചാണു കൊലപ്പെടുത്തിയത്. കുഞ്ഞിന്റെ ശരീരത്തില്‍ വലിയ മുറിവുകളില്ലെങ്കിലും ശ്വാസംമുട്ടിയാണു മരിച്ചതെന്ന് ആന്തരാവയവ പരിശോധനയിലും പോസ്റ്റ്‌മോർട്ടത്തിലും കണ്ടെത്തിയിരുന്നു. യുവാവു ജോലിചെയ്യുന്ന ഷൊർണൂരിലെ തിയറ്ററില്‍ ശനിയാഴ്ച രാവിലെ ഒൻപതരയോടെ എത്തിയ ശില്‍പ കുഞ്ഞിനെ നിലത്തു വച്ചു ബഹളമുണ്ടാക്കിയിരുന്നു. പൊലീസിനെ അറിയിച്ചപ്പോള്‍ ആശുപത്രിയിലെത്തിക്കാൻ നിർദ്ദേശിച്ചു. എന്നാല്‍, കുഞ്ഞ് മണിക്കൂറുകള്‍ക്കു മുൻപേ മരിച്ചുവെന്ന് കണ്ടെത്തി. യുവതി ഇടയ്ക്കിടെ മൊഴി മാറ്റിയതും പൊലീസിനെ ആശയക്കുഴപ്പത്തിലാക്കി. കുഞ്ഞിനെ കൊലപ്പെടുത്തിയെന്ന് ഇടയ്ക്കു…

    Read More »
  • കുഞ്ഞിനെ ശ്വാസംമുട്ടിച്ചു കൊലപ്പെടുത്തിയ കേസില്‍ അമ്മ ശില്‍പ അറസ്‌റ്റില്‍

    ഷൊര്‍ണൂര്‍: ഒരു വയസുള്ള കുഞ്ഞിനെ ശ്വാസംമുട്ടിച്ചു കൊലപ്പെടുത്തിയ കേസില്‍ മാതാവ്‌ അറസ്‌റ്റില്‍. കോട്ടയം സ്വദേശി ശില്‍പ(30)യാണ്‌ അറസ്‌റ്റിലായത്‌. ശനിയാഴ്‌ച രാവിലെ ആലപ്പുഴ ഭാഗത്തുനിന്നു കുഞ്ഞുമായി ഷൊര്‍ണൂരിലെത്തിയ യുവതി കൂട്ടുകാരന്‍ ജോലി ചെയ്യുന്ന സിനിമാ തിയറ്ററിലെത്തി കുഞ്ഞു മരിച്ചെന്നും മറവു ചെയ്യണമെന്നും പറയുകയായിരുന്നു. യുവതിയും കൂട്ടുകാരനും രണ്ടുവര്‍ഷത്തിലേറെ ഒന്നിച്ചാണ്‌ താമസിച്ചതെന്നും അതിലുണ്ടായതാണ്‌ കുഞ്ഞെന്നും പറയുന്നു. ആറുമാസത്തോളമായി അവര്‍ പിണങ്ങി താമസിക്കുകയായിരുന്നു. കുഞ്ഞിനെ തിയറ്ററില്‍ കിടത്തിയതോടെ തിയേറ്റര്‍ ജീവനക്കാര്‍ ഷൊര്‍ണൂര്‍ പോലീസിനെ വിവരം അറിയിച്ചു. പോലീസെത്തി കുഞ്ഞിനെ ആശുപത്രിയിലെത്തിച്ചു. ആശുപത്രിയിലെ പരിശോധനയില്‍ ആറുമണിക്കൂര്‍ മുമ്ബ്‌ കുഞ്ഞ്‌ മരിച്ചതായി വ്യക്‌തമായി. തുടര്‍ന്ന്‌ തൃശുര്‍ മെഡിക്കല്‍ കോളജ്‌ ആശുപത്രിയിലേക്ക്‌ പോസ്‌റ്റ്‌മോര്‍ട്ടത്തിനയച്ചു. ശ്വാസംമുട്ടിയാണ്‌ മരണമെന്ന്‌ വ്യക്‌തമായിട്ടുണ്ട്‌്. പിണങ്ങിയതിന്‌ ശേഷം യുവതി പലതവണ ഞാന്‍ കുട്ടിയെ കൊല്ലുമെന്ന്‌ കാണിച്ച്‌ തന്റെ ഫോണിലേക്ക്‌ സന്ദേശമയച്ചിരുന്നതായി സുഹൃത്ത്‌ പറഞ്ഞു.

    Read More »
  • മധ്യപ്രദേശിലെ വനത്തിൽ 200ഓളം പശുക്കള്‍ ചത്തനിലയില്‍;ചത്തത് ശിവ്പുരിയിലെ ഗോശാലയിൽ നിന്നും ഉപേക്ഷിച്ച പശുക്കൾ 

    ഭോപ്പാൽ: മധ്യപ്രദേശില്‍ 200ഓളം പശുക്കളെ ചത്തനിലയില്‍ കണ്ടെത്തിയ സംഭവത്തിൽ വഴിത്തിരിവ്.ശിവ്പുരി ജില്ലയിലാണ് നാടിനെ നടുക്കിയ സംഭവം. സാലാര്‍പൂര്‍ റോഡില്‍ ദേശീയപാതയില്‍ നിന്ന് 600 മീറ്റര്‍ അകലെ കാട്ടിനുള്ളില്‍ നിന്നാണ് പശുക്കളുടെ ജഡം കണ്ടെത്തിയത്.വിവരം അറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് നടത്തിയ അന്വേഷണത്തിൽ ശിവ്പുരിയിലെ ഒരു ഗോശാലയിൽ നിന്നും ഉപേക്ഷിച്ച പശുക്കളാണ് ചത്തതെന്ന് കണ്ടെത്തി. നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ പശുസംരക്ഷണ സമിതികളുടെ നേത്വത്തിൽ ഗോക്കളെ സംരക്ഷിക്കുന്നതിനായി സർക്കാർ സഹായത്തോടെ ഗോശാലകൾ  പ്രവർത്തിക്കുന്നുണ്ട്.എന്നാൽ പലയിടത്തും സ്ഥിതി കഷ്ടമാണ്.ഇത്തരത്തിൽ ഒരു ഗോശാലയിൽ നിന്നുമാണ് പശുക്കളെ രാത്രിയിൽ ആരുമറിയാതെ വനത്തിൽ ഉപേക്ഷിച്ചത്.

    Read More »
  • ശ്രീകുമാരഗുരുദേവൻ എന്ന പൊയ്കയിൽ അപ്പച്ചൻ

    തിരുവല്ലയ്ക്ക് അടുത്ത് ഇരവിപേരൂർ ഗ്രാമത്തിൽ പറയസമുദായത്തിലാണ് 1878 കുംഭം അഞ്ചിന് കുമാരൻ ജനിച്ചത്. ക്രിസ്ത്യൻ ജന്മിമാരായ ശങ്കരമംഗലം കുടുംബക്കാരുടെ അടിമപ്പണിക്കാരായിരുന്നു കുമാരന്റെ മാതാപിതാക്കൾ. കടുത്ത ജാതിവിവേചനം നിലനിന്ന കാലമാണല്ലോ അത്. ക്രിസ്തുമതത്തിലേക്കുള്ള പരിവർത്തനശ്രമങ്ങൾ കേരളത്തിൽ വിജയിച്ചതിന് ഒരു കാരണം ഈ ജാതിവിവേചനമായിരുന്നു. അടിമപ്പണി സഹിക്കാനാകാതെ കൗമാരകാലത്തുതന്നെ മാർത്തോമാസഭയിൽ ചേർന്ന കുമാരൻ, യോഹന്നാൻ എന്ന പേര് സ്വീകരിച്ചു. ഉപദേശിമാരുടെ പ്രസംഗങ്ങളിൽ ആകൃഷ്ടനായ യോഹന്നാൻ പിന്നീട് പ്രഭാഷകനും മതപ്രചാരകനുമായി മാറി. കുട്ടിക്കാലത്തുതന്നെ കുമാരൻ അയിത്തത്തെയും അന്ധവിശ്വാസത്തെയും ചോദ്യംചെയ്തു. മന്ത്രവാദത്തിനുവന്ന മടവതിയുടെ ശംഖും മണിയും കുറ്റിക്കാട്ടിൽ എറിഞ്ഞതും അടിയാളർക്ക് ഭക്ഷണം നൽകിയിരുന്ന പട്ടപ്പാള എറിഞ്ഞുടച്ചതും കുട്ടിക്കാലത്തെ സംഭവങ്ങളാണ്. ജാതിക്കെതിരെ ശക്തമായ പ്രസംഗങ്ങൾ നടത്തി ദളിതരെ ബോധവൽക്കരിക്കാനും അവകാശബോധമുള്ളവരാക്കിമാറ്റാനും ശ്രമിച്ചു. സ്കൂളുകളും തൊഴിൽകേന്ദ്രങ്ങളും സ്ഥാപിച്ച്് വിദ്യാഭ്യാസത്തിനും സ്വതന്ത്രമായ തൊഴിലിനുമുള്ള അവസരം സൃഷ്ടിക്കാൻ ശ്രമിച്ചു. ഹിന്ദുമതത്തിനുള്ളിലെ ജാതികൾക്കും ഉപജാതികൾക്കുമുള്ളിൽ തുടർന്നുവന്ന ഉച്ചനീചത്വങ്ങൾകാരണം മതപരിവർത്തനത്തിന് തയ്യാറായ ‘അധഃസ്ഥിത’ർക്ക് ക്രിസ്തുമതത്തിനുള്ളിലും വിവേചനം അനുഭവിക്കേണ്ടിവന്നു. സവർണാവർണവിവേചനം മാർത്തോമാസഭയ്ക്കുള്ളിലും നിലനിൽക്കുന്നത് യോഹന്നാൻ തിരിച്ചറിഞ്ഞു. സമൂഹത്തിൽ…

    Read More »
  • സംസ്ഥാനത്ത് കനത്ത ചൂട്; ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ച്‌ ആരോഗ്യവകുപ്പ്

    തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത ചൂട് അനുഭവപ്പെടുന്ന സാഹചര്യത്തില്‍ ആരോഗ്യവകുപ്പ് ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു. നിർജലീകരണവും ദേഹാസ്വാസ്ഥ്യവും ഉണ്ടാവാതിരിക്കാൻ ജാഗ്രത വേണം. വെയിലത്ത് ജോലി ചെയ്യുന്നവർ രാവിലെ 11 മുതല്‍ വൈകീട്ട് മൂന്നു വരെ ജോലി സമയം ക്രമീകരിക്കണമെന്നും ആരോഗ്യവകുപ്പ് അറിയിച്ചു.കേരളത്തില്‍ മാർച്ച്‌-ഏപ്രില്‍ മാസങ്ങളില്‍ അനുഭവപ്പെടേണ്ട ചൂടാണ് ഫെബ്രുവരിയില്‍ തന്നെ അനുഭവപ്പെടുന്നത്. തിരുവനന്തപുരം, പാലക്കാട്, കോട്ടയം, എറണാകുളം ജില്ലകളില്‍ 35 ഡിഗ്രി സെല്‍ഷ്യസ് ആണ് താപനില. ഈ സാഹചര്യത്തിലാണ് ആരോഗ്യവകുപ്പ് ജാഗ്രതാ നിർദേശം നല്‍കിയത്.ദാഹമില്ലെങ്കിലും കൃത്യമായ ഇടവേളകളില്‍ വെള്ളം കുടിക്കണം. സൂര്യാതപവുമായി ബന്ധപ്പെട്ട ആരോഗ്യ പ്രശ്നങ്ങള്‍ യഥാസമയം കണ്ടെത്തി ശരിയായ ചികിത്സ ഉറപ്പുവരുത്തുന്നതിനായി എല്ലാ പി.എച്ച്‌.സി/സി.എച്ച്‌.സി മെഡിക്കല്‍ ഓഫീസർമാർക്കും, താലൂക്ക്/ജില്ലാ/ജനറല്‍ ആശുപത്രി/മെഡിക്കല്‍ കോളേജ് സൂപ്രണ്ടുമാർക്കും അടിയന്തിര നിർദേശം നല്‍കിയിട്ടുണ്ടെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി. ആലപ്പുഴ, കോഴിക്കോട് ജില്ലകളില്‍ 36°C വരെയും (സാധാരണയെക്കാള്‍ 3 മുതല്‍ 4 നാല് ഡിഗ്രി സെല്‍ഷ്യസ് വരെെ കൂടുതല്‍) താപനില ഉയരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു. ചൂട്…

    Read More »
Back to top button
error: