NEWS

  • ഹണി ട്രാപ്പ് കേസിലെ പ്രതി; ഷീല സണ്ണിയെ വ്യാജകേസില്‍ കുരുക്കിയ നാരായണദാസ് സ്ഥിരം കുറ്റവാളി?

    കൊച്ചി: ബ്യൂട്ടി പാര്‍ലര്‍ ഉടമ ഷീല സണ്ണിയെ വ്യാജ എല്‍എസ്ഡി കേസില്‍ കുടുക്കിയ സംഭവത്തില്‍ പ്രതി ചേര്‍ക്കപ്പെട്ട തൃപ്പൂണിത്തുറ എരൂര്‍ സ്വദേശി നാരായണദാസ് സ്ഥിരം കുറ്റവാളിയെന്നു സൂചന. വിവിധ സേനാവിഭാഗങ്ങളുടെ യൂണിഫോമുകളിലെത്തി ഇരകളെ ഭീഷണിപ്പെടുത്തി പണം തട്ടുന്ന ഹണി ട്രാപ്പ് കേസിലെ മുഖ്യപ്രതിയാണു നാരായണദാസ് എന്നു പൊലീസ് പറയുന്നു. നടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ പ്രതിഭാഗത്തിനു വേണ്ടി ഡിജിറ്റല്‍ തെളിവുകളില്‍ കൃത്രിമം നടത്തിയെന്ന ആരോപണം നേരിടുന്ന പ്രതി സായ്ശങ്കറും ഇയാളുടെ കൂട്ടാളിയാണ്. ഹണിട്രാപ്പ് കേസിലും ഇവര്‍ കൂട്ടുപ്രതികളാണ്. വ്യാജ ലഹരിക്കേസില്‍ പ്രതിയായ ഷീല സണ്ണിയുടെ അടുത്ത ബന്ധുവിന്റെ സഹോദരിയുടെ സുഹൃത്താണു നാരായണ ദാസ്. ഈ കേസില്‍ മുന്‍കൂര്‍ ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചപ്പോഴാണു പ്രതിയുടെ പശ്ചാത്തലം പുറത്തുവന്നത്. നാരായണദാസിനെതിരെ കേസ് റജിസ്റ്റര്‍ ചെയ്താല്‍ നോട്ടീസ് നല്‍കിയേ വിളിപ്പിക്കാവു എന്നു കോടതി നേരത്തെ നിര്‍ദേശിച്ചിരുന്നു. കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ സ്‌കൂട്ടറിന്റെ ഡിക്കിയില്‍നിന്ന് എക്‌സൈസ് സംഘം 12 എല്‍എസ്ഡി സ്റ്റാംപുകള്‍ പിടിച്ചെടുത്ത കേസില്‍ ഷീലാ…

    Read More »
  • ഡല്‍ഹിയില്‍ സമരമുഖം തുറന്ന് കേരളം; ഇടത് ജനപ്രതിനിധികള്‍ പ്രകടനമായി ജന്തര്‍മന്തറില്‍

    ന്യൂഡല്‍ഹി: കേന്ദ്ര അവഗണനയ്ക്കെതിരെ കേരളം ഡല്‍ഹിയില്‍ നടത്തുന്ന പ്രതിഷേധ സമരം ആരംഭിച്ചു. മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള കേരളത്തില്‍നിന്നുള്ള ഇടത് ജനപ്രതിനിധികളുടെ സംഘം കേരള ഹൗസില്‍നിന്ന് ജന്തര്‍മന്തറിലേക്കെത്തി. തമിഴ്നാട് സര്‍ക്കാരിന്റെ പ്രതിനിധിയായി പഴനിവേല്‍ ത്യാഗരാജന്‍ പ്രകടനത്തില്‍പങ്കെടുത്തു. സി.പി.എം. ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി അടക്കം മാര്‍ച്ചില്‍ പങ്കെടുത്തു. ഡി. രാജയും പ്രതിഷേധത്തില്‍ പങ്കെടുക്കുന്നുണ്ട്. ഫെഡറലിസം സംരക്ഷിക്കാന്‍ കേരളത്തിന്റെ പോരാട്ടം എന്ന ബാനര്‍ ഉയര്‍ത്തിയായിരുന്നു മാര്‍ച്ച്. ഉച്ചയ്ക്ക് ഒരുമണിവരെ സമരം നീണ്ടുനില്‍ക്കും. ജന്തര്‍മന്തറില്‍നിന്ന് സമരം രാം ലീല മൈതാനിയിലേക്ക് മാറ്റാന്‍ നേരത്തെ ഡല്‍ഹി പോലീസ് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, പിന്നീട് ജന്തര്‍മന്തറില്‍തന്നെ അനുമതി നല്‍കുകയായിരുന്നു. കറുത്ത വസ്ത്രം ധരിച്ചാണ് പഴനിവേല്‍ ത്യാഗരാജന്‍ സമരത്തിന് എത്തിയത്. ആര്‍ജെഡി, നാഷണല്‍ കോണ്‍ഫറന്‍സ്, ആം ആദ്മി പാര്‍ട്ടി, ജെഎംഎം, എന്‍സിപി പ്രതിനിധികള്‍ സമരത്തില്‍ പങ്കെടുക്കും.

    Read More »
  • ബ്രീഫ്‌കേസാണെന്ന് തെറ്റിദ്ധരിച്ച് ‘ഇ.വി.എം’ മോഷ്ടിച്ചു; സംഭവിച്ചത് ഗുരുതര സുരക്ഷാവീഴ്ച

    മുംബൈ: പുനെയിലെ സ്‌ട്രോങ് റൂമില്‍നിന്ന് ഡെമോ ഇലക്ട്രോണിക് വോട്ടിങ് മെഷീന്‍ മോഷണം പോയി. സുരക്ഷാവീഴ്ചയെത്തുടര്‍ന്ന് മൂന്ന് സബ് ജില്ലാ ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്യണമെന്നാവശ്യപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മിഷന്‍, മഹാരാഷ്ട്ര ചീഫ് സെക്രട്ടറി നിതിന്‍ കരീറിന് കത്തെഴുതി. ഉപേക്ഷിക്കപ്പെട്ട നിലയില്‍ പിന്നീട് ഇവിഎം കണ്ടെത്തി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ശിവാജി ബന്ദ്ഗര്‍, അജിങ്ക്യാ സാലുങ്കെ എന്നീ യുവാക്കള്‍ അറസ്റ്റിലായി. ഇവര്‍ കുറ്റസമ്മതം നടത്തിയിട്ടുണ്ട്. സംഭവത്തില്‍ ഒരാള്‍ക്കുകൂടി പങ്കുള്ളതായി സംശയിക്കുന്നു. അയാള്‍ക്കു വേണ്ടിയുള്ള അന്വേഷണം പുരോഗമിക്കുകയാണ്. അറസ്റ്റിലായ രണ്ടുപേരെയും കോടതിയില്‍ ഹാജരാക്കി. ഫെബ്രുവരി 12 വരെ കോടതി ഇവരെ റിമാന്‍ഡ് ചെയ്തു. മോഷ്ടിക്കപ്പെട്ട വോട്ടിങ് മെഷീന്‍ പരിശീലനത്തിനും ബോധവല്‍ക്കരണ പരിപാടികള്‍ക്കും വേണ്ടി മാത്രം ഉപയോഗിക്കുന്നതാണെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു. സംഭവിച്ചത് ഗുരുതരമായ വീഴ്ചയാണെന്നും തിരഞ്ഞെടുപ്പ് കമ്മിഷന്‍ ഇക്കാര്യം ഗൗരവത്തോടെയാണ് കാണുന്നതെന്നും മുഖ്യ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്‍ ശ്രീകാന്ത് ദേശ്പാണ്ഡെ പറഞ്ഞു. മോഷ്ടിക്കപ്പെട്ടത് ഡെമോ ഇലക്ട്രോണിക് വോട്ടിങ് മെഷീന്‍ ആണെങ്കിലും ലോക്‌സഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കേ വോട്ടിങ് മെഷീനുകളുടെ സുരക്ഷ സംബന്ധിച്ച…

    Read More »
  • ജയില്‍ ഭക്ഷണത്തിന് വിലകൂട്ടി; വര്‍ധന മൂന്ന് മുതല്‍ 30 രൂപവരെ

    തിരുവനന്തപുരം: ജയിലുകളില്‍ തയ്യാറാക്കി പുറത്തുവില്‍ക്കുന്ന 21 ഇനം ഭക്ഷണങ്ങള്‍ക്ക് വിലകൂട്ടി. മൂന്ന് രൂപമുതല്‍ 30 രൂപവരെയാണ് കൂട്ടിയത്. ചപ്പാത്തിയുടെ വില വര്‍ധിപ്പിച്ചിട്ടില്ല. സാധനങ്ങളുടെ വിലവര്‍ധനയെ തുടര്‍ന്ന് ഭക്ഷണനിര്‍മാണ യൂണിറ്റുകളില്‍നിന്നുള്ള ഉത്പന്നങ്ങള്‍ക്ക് വില വര്‍ധിപ്പിക്കണമെന്നാവശ്യപ്പെട്ട് രണ്ടുവര്‍ഷംമുമ്പ് ജയില്‍ അധികൃതര്‍ സര്‍ക്കാരിന് കത്ത് നല്‍കിയിരുന്നു. ഇത് സര്‍ക്കാര്‍ അംഗീകരിക്കുകയായിരുന്നു. പുതിയ വില (ബ്രാക്കറ്റില്‍ പഴയ വില) ചിക്കന്‍ കറി- 30 (25), ചിക്കന്‍ ഫ്രൈ- 45 (35), ചില്ലി ചിക്കന്‍- 65 (60), മുട്ടക്കറി- 20 (15), വെജിറ്റബിള്‍ കറി- 20 (15), ചിക്കന്‍ ബിരിയാണി- 70 (65), വെജിറ്റബിള്‍ ഫ്രൈഡ്റൈസ്- 40 (35), മുട്ട ബിരിയാണി- 55 (50), അഞ്ച് ഇഡ്ഡലി, സാമ്പാര്‍, ചമ്മന്തിപ്പൊടി- 35 (30), ഇടിയപ്പം അഞ്ചെണ്ണം- 30 (25), പൊറോട്ട (നാലെണ്ണം)- 28 (25), കിണ്ണത്തപ്പം- 25 (20), ബണ്‍- 25 (20), കോക്കനട്ട് ബണ്‍- 30 (25), കപ്പ് കേക്ക്- 25 (20), ബ്രഡ്- 30 (25),…

    Read More »
  • 12 വെള്ളമുണ്ടുകളുടെ ചെലവല്ല; ഇതാണ് ഭ്രമയുഗത്തിന്റെ ബജറ്റ്

    പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രമാണ് ‘ഭ്രമയുഗം’ . ബ്ലാക്ക് ആന്‍ഡ് വൈറ്റില്‍ ഒരുക്കുന്ന ഹൊറര്‍ പശ്ചാത്തലത്തിലുള്ള ചിത്രത്തെക്കുറിച്ച് പ്രഖ്യാപിച്ചപ്പോള്‍ മുതല്‍ ശ്രദ്ധ നേടിയിരുന്നു. ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്ററും ടീസറും ട്രയിലറുമെല്ലാം വലിയ സ്വീകാര്യത നേടിയിരുന്നു. അതിനിടയില്‍ ചിത്രത്തിന്റെ ബജറ്റുമായി ബന്ധപ്പെട്ട ചര്‍ച്ചകളും സോഷ്യല്‍മീഡിയയില്‍ പൊടിപൊടിക്കുന്നുണ്ട്. ബ്ലാക്ക് ആന്‍ഡ് വൈറ്റ് ചിത്രമായതുകൊണ്ട് വലിയ ബജറ്റൊന്നും വരില്ലെന്നായിരുന്നു സോഷ്യല്‍മീഡിയയുടെ കണ്ടെത്തല്‍. അഭിനേതാക്കള്‍ക്ക് വില കൂടിയ കോസ്റ്റ്യൂമുകള്‍ പോലും ആവശ്യമില്ലെന്നും 12 വെള്ള മുണ്ടുകളുടെ ചെലവ് മാത്രമല്ലേയുള്ളുവെന്നായിരുന്നു പരിഹാസം. അതേസമയം, മമ്മൂട്ടിയുടെ റിലീസിനൊരുങ്ങുന്ന ചിത്രങ്ങളില്‍ ഏറ്റവും ബജറ്റ് കൂടിയ ചിത്രമാണിത്. 35 കോടിയാണ് ചിത്രത്തിന്റെ ബജറ്റെന്നും വാര്‍ത്തകളുണ്ടായിരുന്നു. ഇപ്പോഴിതാ ഇതിനെല്ലാം മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് നിര്‍മാതാക്കളില്‍ ഒരാളായ ചക്രവര്‍ത്തി രാമചന്ദ്ര തന്നെ യഥാര്‍ഥ ബജറ്റ് വെളിപ്പെടുത്തിയിരിക്കുകയാണ്. 27.73 കോടിയാണ് ചിത്രത്തിന്റെ ബജറ്റ് എന്നാണ് നിര്‍മാതാവ് അറിയിക്കുന്നത്. ഫെബ്രുവരി 15നാണ് ചിത്രം തിയറ്ററുകളിലെത്തുന്നത്. നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസിന്റെ ബാനറില്‍ ചക്രവര്‍ത്തി രാമചന്ദ്രയും എസ് ശശികാന്തും ചേര്‍ന്ന്…

    Read More »
  • ആദ്യം പിഎഫ് ആനുകൂല്യം നിഷേധിച്ചത് ജനനവര്‍ഷത്തിലെ വ്യത്യാസം ചൂണ്ടിക്കാട്ടി, ശിവരാമന്റെ ആത്മഹത്യാ കുറിപ്പില്‍ ഉത്തരവാദിയായ ഉദ്യോഗസ്ഥന്റെ പേരും

    കൊച്ചി: പിഎഫ് ഓഫീസില്‍ വെച്ച് ആത്മഹത്യ ചെയ്ത സംഭവത്തില്‍ പി.കെ ശിവരാമന്റെ ആത്മഹത്യാ കുറിപ്പില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. മരണത്തിന് ഉത്തരവാദികള്‍ ഇപിഎഫ് അധികൃതരാണെന്ന് വ്യക്തമാക്കുന്ന ചാലക്കുടി പേരാമ്പ്ര പണിക്കവളപ്പില്‍ പി കെ ശിവരാമന്റെ ആത്മഹത്യാ കുറിപ്പ് മൃതദേഹത്തില്‍നിന്ന് ലഭിച്ചതായി പൊലീസ് പറഞ്ഞു. മൃതദേഹത്തില്‍നിന്ന് ലഭിച്ച ആത്മഹത്യാക്കുറിപ്പ് ആശുപത്രി അധികൃതര്‍ക്കാണ് കിട്ടിയത്. ഇപിഎഫ് അധികൃതരുടെ നിഷേധാത്മക സമീപനവും ഉത്തരവാദിയായ ഉദ്യോഗസ്ഥന്റെ പേരും കത്തിലുള്ളതായാണ് വിവരം. ജീവനൊടുക്കാന്‍ കീടനാശിനിയാണ് ശിവരാമന്‍ കഴിച്ചതെന്നും പൊലീസ് പറഞ്ഞു. 2019ല്‍ അപേക്ഷ മടക്കിയശേഷം ശിവരാമനെ ഓഫീസില്‍ കണ്ടിട്ടില്ലെന്നാണ് ഇപിഎഫ് അധികൃതര്‍ പറയുന്നതെന്നും പൊലീസ് വ്യക്തമാക്കി. അന്വേഷണത്തിന്റെ ഭാഗമായി ഇപിഎഫ് അധികൃതരുടേതടക്കം വിശദമായ മൊഴിയെടുക്കും. രേഖകള്‍ പരിശോധിക്കുമെന്നും പൊലീസ് പറഞ്ഞു. ചൊവ്വ പകല്‍ ഇദ്ദേഹം ഇപിഎഫ് ഓഫീസിലെത്തി ശുചിമുറിയില്‍വച്ച് വിഷം കഴിക്കുകയായിരുന്നു. ജനറല്‍ ആശുപത്രിയിലും തുടര്‍ന്ന് ചേരാനല്ലൂരിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും ബുധനാഴ്ച പുലര്‍ച്ചെ അഞ്ചോടെയാണ് മരണം സംഭവിച്ചത്. എറണാകുളം നോര്‍ത്ത് പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം…

    Read More »
  • അറിയാത്ത പിള്ളയ്ക്ക്്… ചവിട്ടുപടിയില്‍നിന്ന് യാത്ര അരുതന്ന് പറഞ്ഞിട്ടും കേട്ടില്ല; ട്രെയിനില്‍നിന്ന് ചാടിയ യുവാവിന് ഗുരുതരപരിക്ക്

    കോട്ടയം: ഓടുന്ന ട്രെയിനില്‍നിന്ന് എടുത്തുചാടിയ യുവാവിന് ഗുരുതരപരിക്ക്. കൊല്ലം ചവറ സ്വദേശി അന്‍സാര്‍ ഖാന്‍ ആണ് ഷൊര്‍ണൂര്‍-തിരുവനന്തപുരം വേണാട് എക്സ്പ്രസില്‍നിന്ന് പുറത്തേക്ക് ചാടിയത്. ബുധനാഴ്ച വൈകിട്ട് 6.30-ഓടെ ട്രെയിന്‍ തലയോലപ്പറമ്പില്‍ എത്തിയപ്പോഴായിരുന്നു സംഭവം. ട്രെയിനിന്റെ വാതിലില്‍ ചവിട്ടുപടിയില്‍നിന്ന് അപകടകരമായ രീതിയിലാണ് അന്‍സാര്‍ യാത്രചെയ്തിരുന്നത്. ഇത് കണ്ട് യാത്രക്കാര്‍ ഇയാള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു. യാത്രക്കാരും പോലീസുകാരും അകത്തേക്ക് കയറിനില്‍ക്കാന്‍ ആവശ്യപ്പെട്ടിട്ടും യുവാവ് വഴങ്ങിയില്ല. ഇതിനുപിന്നാലെയാണ് ഓടുന്നട്രെയിനില്‍നിന്ന് അന്‍സാര്‍ പുറത്തേക്ക് ചാടിയത്. വീഴ്ചയില്‍ ഇയാളുടെ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റു. യുവാവിനെ പിന്നീട് പോലീസും നാട്ടുകാരും ചേര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

    Read More »
  • ‘ഹൈ റിച്ച്’ ദമ്പതികളെ ബന്ധപ്പെടാന്‍ കഴിയുന്നില്ല: ജാമ്യാപേക്ഷയുടെ വാദത്തിനിടെ അഭിഭാഷകന്‍

    കൊച്ചി: മണിചെയിന്‍ തട്ടിപ്പിലൂടെ കോടികള്‍ തട്ടിയെടുത്ത കേസില്‍ ഒളിവില്‍ പോയ ഹൈ റിച്ച് ഓണ്‍ലൈന്‍ ഷോപ്പി മാനേജിങ് ഡയറക്ടര്‍ വലിയാലുക്കല്‍ കോലാട്ട് കെ.ഡി. പ്രതാപന്‍, ഭാര്യയും സിഇഒയുമായ കാട്ടൂക്കാരന്‍ ശ്രീന എന്നിവരെ ബന്ധപ്പെടാന്‍ കഴിയുന്നില്ലെന്നു പ്രതിഭാഗം അഭിഭാഷകന്‍ വിചാരണക്കോടതിയെ അറിയിച്ചു. പ്രതികളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയുടെ വാദത്തിനിടയിലാണു പ്രതിഭാഗം ഇക്കാര്യം ബോധിപ്പിച്ചത്. അതേസമയം, പ്രതികള്‍ കീഴടങ്ങിയാല്‍ അറസ്റ്റ് ചെയ്യേണ്ടി വരില്ലെന്ന് ഇപ്പോള്‍ പറയാന്‍ കഴിയില്ലെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) വിചാരണക്കോടതിയെ നേരത്തെ അറിയിച്ചിരുന്നു. തൃശൂരിലെ ഹൈ റിച്ച് ഓണ്‍ലൈന്‍ ഷോപ്പി പ്രൈവറ്റ് ലിമിറ്റഡ് എന്ന മള്‍ട്ടി ലവല്‍ മാര്‍ക്കറ്റിങ് കമ്പനി 3141 കോടി രൂപയുടെ നിക്ഷേപത്തട്ടിപ്പു നടത്തിയെന്നാണ് ആരോപണം. കേസ് വീണ്ടും 12നു പരിഗണിക്കും.

    Read More »
  • യുപിയില്‍ വീണ്ടും മതപരിവര്‍ത്തന ആരോപണം; കത്തോലിക്ക പുരോഹിതന്‍ ഉള്‍പ്പെടെ 10 പേര്‍ അറസ്റ്റില്‍

    ലക്‌നൗ: ഉത്തര്‍പ്രദേശില്‍ മതപരിവര്‍ത്തനം ആരോപിച്ച് കത്തോലിക്ക പുരോഹിതന്‍ ഉള്‍പ്പെടെ 10 പേരെ അറസ്റ്റ് ചെയ്തു. ബുധനാഴ്ച സംസ്ഥാന പൊലീസാണ് ഇക്കാര്യം അറിയിച്ചത്. ഇവരുടെ നേതൃത്വത്തില്‍ ആളുകളെ ക്രിസ്തുമതത്തിലേക്ക് മാറ്റുന്നുവെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടിയെന്നും പൊലീസ് അറിയിച്ചിട്ടുണ്ട്. ലക്‌നൗ അതിരൂപതയില്‍ പ്രവര്‍ത്തിക്കുന്ന മംഗലാപുരം സ്വദേശിയായ ഫാ. ഡൊമിനിറ് പിന്റുവാണ് അറസ്റ്റിലായ പുരോഹിതന്‍. അദ്ദേഹത്തിന് പുറമെ അഞ്ച് പ്രൊട്ടസ്റ്റന്റ് പാസ്റ്റര്‍മാരും പിടിയിലായവരില്‍ ഉള്‍പ്പെടുന്നു. മതപരിവര്‍ത്തനം സംബന്ധിച്ച കേസില്‍ 15 പേരെയാണ് പ്രതിചേര്‍ത്തിരിക്കുന്നതെന്നും പത്ത് പേര്‍ പിടിയിലായതായും പൊലീസ് അഡീഷണല്‍ സൂപ്രണ്ട് എസ്.എന്‍ സിന്‍ഹ പറഞ്ഞു. ഛക്കര്‍ ഗ്രാമത്തില്‍ നിന്നായിരുന്നു അറസ്റ്റ്. ഇവിടെ ഗ്രാമീണരെ വലിയ തോതില്‍ മതം മാറ്റുന്നതായി ആരോപിച്ച് വിശ്വ ഹിന്ദു പരിഷത്ത് ജില്ലാ പ്രസിഡന്റ് ബ്രിജേഷ് കുമാറാണ് തിങ്കളാഴ്ച പൊലീസില്‍ പരാതി നല്‍കിയതെന്നും അധികൃതര്‍ പറഞ്ഞു. രൂപതാ പാസ്റ്ററല്‍ സെന്ററില്‍ വെച്ച് മതപരിവര്‍ത്തന സമ്മേളനം നടന്നുവെന്നായിരുന്നു വി.എച്ച്.പി നേതാവിന്റെ പരാതിയില്‍ ആരോപിച്ചിരുന്നത്. അതേസമയം ആരോപണം വാസ്തവ വിരുദ്ധമാണെന്ന് ലക്‌നൗ രൂപത ചാന്‍സലറും…

    Read More »
  • അല്ലേ അല്ല! പൂനം പാണ്ഡെ സെര്‍വിക്കല്‍ ക്യാന്‍സര്‍ ബോധവത്ക്കരണ ക്യാമ്പയിന്‍ അംബാസിഡറല്ല; വാര്‍ത്തകള്‍ നിഷേധിച്ച് കേന്ദ്രം

    ന്യൂഡല്‍ഹി: വ്യാജ മരണവാര്‍ത്ത പ്രചരിപ്പിച്ചതിന് വലിയ വിമര്‍ശനം നേരിട്ടുകൊണ്ടിരിക്കുകയാണ് ബോളിവുഡ് നടിയും മോഡലുമായ പൂനം പാണ്ഡെ. ഇതിനിടയിലാണ് കേന്ദ്രസര്‍ക്കാരിന്റെ സെര്‍വിക്കല്‍ ക്യാന്‍സര്‍ ബോധവത്കരണ കാമ്പയിന്റെ മുഖമായി നടി എത്തിയേക്കുമെന്ന വാര്‍ത്തകള്‍ പുറത്തുവന്നത്. സെര്‍വിക്കല്‍ ക്യാന്‍സറിനെക്കുറിച്ചുള്ള അവബോധം പ്രചരിപ്പിക്കുന്നതിനായുള്ള ദേശീയ കാമ്പയിന്റെ ബ്രാന്‍ഡ് അംബാസഡറായാണ് പൂനം പാണ്ഡെ എത്തുന്നതെന്നായിരുന്നു റിപ്പോര്‍ട്ട്. എന്നാല്‍ ഈ വാര്‍ത്തകള്‍ നിഷേധിച്ചിരിക്കുകയാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയം അധികൃതര്‍. പൂനം ക്യാമ്പയിന്റെ മുഖമാകാന്‍ സാധ്യതയുണ്ടെന്നും മന്ത്രാലയ ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തിവരികയാണെന്നുമുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതിനു പിന്നാലെയാണ് വിശദീകരണം. കുറച്ചുദിവസങ്ങള്‍ക്ക് മുന്‍പ് പൂനം പാണ്ഡെയുടെ മരണവാര്‍ത്ത ഓണ്‍ലൈന്‍ മാധ്യമങ്ങളിലും സോഷ്യല്‍മീഡിയയിലും നിറഞ്ഞുനിന്നത് ചര്‍ച്ചയായിരുന്നു.ഈ വാര്‍ത്ത വ്യാജമാണെന്നും സെര്‍വിക്കല്‍ ക്യാന്‍സറിനെക്കുറിച്ചുള്ള ‘നിര്‍ണ്ണായക അവബോധം’ പ്രചരിപ്പിക്കുന്നതിനായി നടനും സംഘവും നടത്തിയ ഒരു സ്റ്റണ്ടായിരുന്നുവെന്നും പിന്നീട് തെളിഞ്ഞു.സെര്‍വിക്കല്‍ കാന്‍സര്‍ ബാധിച്ച് പൂനം പാണ്ഡെ മരിച്ചുവെന്ന് അവരുടെ തന്നെ ഔദ്യോഗിക ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ പോസ്റ്റ് ചെയ്തിരുന്നു. പിന്നീട് സെര്‍വിക്കല്‍ കാന്‍സറിനെക്കുറിച്ച് അവബോധം നല്‍കാനാണ് താന്‍ വ്യാജ മരണവാര്‍ത്ത സൃഷ്ടിച്ചതെന്ന്…

    Read More »
Back to top button
error: