മൂന്നാർ
കേരളത്തിൽ ഏപ്രിൽ മാസയാത്രകളിൽ ഏറ്റവും മുന്നിൽ നിൽക്കുന്ന ഇടമാണ് മൂന്നാർ. കേരളത്തിനകത്തും പുറത്തും നിന്ന് ഇഷ്ടംപോലെ സഞ്ചാരികൾ ഇവിടെ എത്തുന്നു. നാട്ടിൽ മുഴുവൻ ചൂടാണെങ്കിലും മൂന്നാറിൽ ഈ സമയത്തും പൊതുവെ പ്രസന്നമായ കാലാവസ്ഥയായതിനാലാണ് സഞ്ചാരികൾ കൂട്ടമായി ഇവിടേക്ക് വരുന്നത്. ഇരവികുളം ദേശീയോദ്യാനം, കൊളക്കുമല ടീ എസ്റ്റേറ്റ്, ടോപ് സ്റ്റേഷൻ, എക്കോ പോയിന്റ്, മാട്ടുപെട്ടി, ആനയിറങ്കൽ ഡാം തുടങ്ങിയ സ്ഥലങ്ങൾ ഇവിടെ സന്ദർശിക്കാം.
ഗവി
സഞ്ചാരികളെ ഏറെ ആകര്‍ഷിക്കുന്ന ഒരു പ്രകൃതി സൗഹൃദ വിനോദ സഞ്ചാര പദ്ധതിയാണ് ഗവിയിലേത്.വിവിധ സസ്യജന്തുജാലങ്ങളാല്‍ സമൃദ്ധമാണ് ഇവിടം.കുന്നുകളും, സമതലങ്ങളും, പുല്‍മേടുകളും, ചോലക്കാടുകളും, വെള്ളച്ചാട്ടങ്ങളും, ഏലത്തോട്ടങ്ങളും. വംശനാശം നേരിടുന്ന സിംഹവാലന്‍ കുരങ്ങുകളേയും വരയാടുകളേയും ഇവിടെ കാണാനാകും. വേഴാമ്പല്‍ ഉള്‍പ്പെടെ (ഇവയുടെ മൂന്നിനങ്ങള്‍ ഇവിടെ ഉണ്ട്) 260 -ഓളം പക്ഷി ഇനങ്ങളും ഗവി മേഖലയിലുണ്ട്. പക്ഷി നിരീക്ഷകര്‍ക്കും സ്വര്‍ഗ്ഗമാണ് ഇവിടം.
രാത്രി വനയാത്രകള്‍ ഇഷ്ടപ്പെടുന്നവര്‍ക്ക് കള്ളാര്‍, ഗവി പുല്ലുമേട്, കൊച്ചുപമ്പ, പച്ചക്കാനം എന്നിവിടങ്ങളിലേക്ക് രാത്രി സഫാരിക്കും സൗകര്യങ്ങളുണ്ട്.ജീവിതകാലത്ത് ഒരു തവണയെങ്കിലും കണ്ടിരിക്കേണ്ട വിനോദ സഞ്ചാര കേന്ദ്രമാണ് ഗവി. ഒരിക്കല്‍ കണ്ടാല്‍ അതിന്റെ മാന്ത്രികാനുഭൂതി നിങ്ങളെ പിന്നെ കൈവിടില്ല.
വയനാട്
പശ്ചിമഘട്ടത്താൽ ചുറ്റപ്പെട്ട, കേരളത്തിന്റെ വടക്കുകിഴക്കൻ ഭാഗത്തുള്ള ഒരു ഹരിത പറുദീസയാണ് വയനാട്.ശാന്തമായ കുന്നുകൾ മുതൽ പച്ചപ്പ് നിറഞ്ഞ പർവതങ്ങൾ, മനംമയക്കുന്ന വെള്ളച്ചാട്ടങ്ങൾ, മനോഹരങ്ങളായ തടാകങ്ങൾ, ഡാമുകൾ…തുടങ്ങി പ്രകൃതിദൃശ്
ചിലവ് കുറഞ്ഞ യാത്രയാണോ മനസ്സിൽ
ഏപ്രിൽ മാസത്തിലെ അവധി ദിവസങ്ങൾ ആസ്വദിക്കുവാൻ ഇഷ്ടംപോലെ യാത്രകളാണ് കെഎസ്ആർടിസി ഒരുക്കിയിരിക്കുന്നത്. കേരളത്തിലങ്ങോളമിങ്ങോളമുള്ള ഡിപ്പോകളെല്ലാം വ്യത്യസ്തവും പോക്കറ്റിനിണങ്ങുന്നതുമായ പാക്കേജുകൾ അവതരിപ്പിച്ചിട്ടുണ്ട്.