റോഷൻ ആൻഡ്രൂസിൻ്റെ വ്യത്യസ്ത ചിത്രം ‘സാറ്റർഡേ നൈറ്റ്’ വരുന്നു

ഏറെ കൗതുകമുണർത്തിക്കൊണ്ട് റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ ‘സാറ്റർഡേ നൈറ്റി’ൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു.

അജിത് വിനായക ഫിലിംസിൻ്റെ ബാനറിൽ വിനായക അജിത് നിർമ്മിക്കുന്ന ഈ ചിത്രത്തിൻ്റെ ചിത്രീകരണം ഏറെയും കർണ്ണാടകയിലാണ് നടന്നത്.
മൈസൂർ, ബാംഗ്ളൂർ, ചിത്രഗുപ്താ, ബല്ലാരി എന്നിവിടങ്ങളോടൊപ്പം ദുബായിലുമാണ് ചിത്രീകരണം നടന്നത്.
പൂർണ്ണമായും ഒരു ഫൺ സിനിമയായിട്ടാണ് ഈ ചിത്രം റോഷൻ ആൻഡ്രൂസ് അവതരിപ്പിക്കുന്നത്.
നിവിൻ പോളി, സൈജു കുറുപ്പ്, അജു വർഗീസ്, സിജുവിൽസൻ എന്നിവരാണ് ‘സാറ്റർഡേ നൈറ്റി’ലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
വൻ വിജയം നേടിയ കായംകുളം കൊച്ചുണ്ണിക്കു ശേഷം റോഷൻ ആൻഡ്രൂസും നിവിൻ പോളിയും ഒത്തുചേരുന്ന ചിത്രം കൂടിയാണ് ‘സാറ്റർഡേ നൈറ്റ്.
ഗ്രേസ് ആൻ്റണി, പ്രതാപ് പോത്തൻ, സാനിയാ ഇയ്യപ്പൻ, ശാരി, മാളവിക, വിജയ് മേനോൻ, അശ്വിൻ മാത്യു എന്നിവരും പ്രധാന താരങ്ങളാണ്.
നവീൻ ഭാസ്ക്കറ്റിൻ്റേതാണു തിരക്കഥ.
സംഗീതം- ജെയ്ക്ക് ബിജോയ്സ്,
അസ്ലാം പുരയിൽ ഛായാഗ്രഹണവും ടി.ശിവ നന്ദിശ്വരൻ എഡിറ്റിംഗും നിർവ്വഹിക്കുന്നു,
കലാസംവിധാനം- അനീസ് നാടോടി.
മേക്കപ്പ്- സജി കൊരട്ടി.
ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ -കെ.സി രവി, അസ്സോസ്സിയേറ്റ് ഡയറക്ടർ- ദിനേശ് മേനോൻ.
നിശ്ചല ഛായാഗ്രഹണം- സലീഷ് പെരിങ്ങോട്ടുകര

വാർത്ത: വാഴൂർ ജോസ്.

പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Exit mobile version