NEWS

റാന്നി പ്ലാച്ചേരിയിൽ വീണ്ടും വാഹനാപകടം; രണ്ടു പേർക്ക് ഗുരുതര പരിക്ക്

റാന്നി: കഴിഞ്ഞ ദിവസം വാഹനാപകടത്തിൽ ഒരാൾ കൊല്ലപ്പെട്ട പ്ലാച്ചേരിയിൽ വീണ്ടും  അപകടം.ഇന്ന് വൈകിട്ട് ഓട്ടോയും മിനി ബസും കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്.സംഭവത്തിൽ രണ്ട് പേർക്ക് ഗുരുതരമായി പരിക്കേറ്റു.
 റാന്നി- എരുമേലി റോഡിൽ പ്ലാച്ചേരിക്കും മുക്കടയ്ക്കും മധ്യേയാണ് ഇന്ന് വീണ്ടും അപകടം നടന്നത്.മിനി ബസും ഓട്ടോറിക്ഷയും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. ഓട്ടോയിൽ സഞ്ചരിച്ച മുണ്ടക്കയം കോരുത്തോട് പനയ്ക്കച്ചിറ സ്വദേശികളായ ഉണ്ണി, ഷിജോ എന്നിവർക്കാണ് ഗുരുതരമായി പരിക്കേറ്റത്. ഉണ്ണിയെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലും ഷിജോയെ കാഞ്ഞിരപ്പള്ളി മേരി ക്വീൻസ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.
 വൈകുന്നേരം നാല് മണിയോടെയാണ് അപകടം.വിവാഹ ഓട്ടം കഴിഞ്ഞ് പത്തനംതിട്ടയിലേക്ക്‌ പോവുകയായിരുന്ന മിനി ട്രാവലർ ബസും എതിരെ മുക്കടയിലേക്ക്‌ വരികയായിരുന്ന ഓട്ടോറിക്ഷയും തമ്മിൽ നേർക്കുനേർ കൂട്ടിയിടിക്കുകയായിരുന്നു. ബസിന്റെ മുൻഭാഗത്തേക്ക് ഇടിച്ചു കയറിയ ഓട്ടോ പൂർണമായും തകർന്ന നിലയിലാണ്.
 കഴിഞ്ഞ ദിവസം ഇതേ ഭാഗത്ത് കാർ നിയന്ത്രണം തെറ്റി മറിഞ്ഞ് യുവാവ്  മരണപ്പെട്ടിരുന്നു.

Back to top button
error: