കണ്ണൂർ എയർപോർട്ട് റോഡ് ദേശീയ പാത അതോറിറ്റി ഏറ്റെടുത്തതായി മന്ത്രി മുഹമ്മദ് റിയാസ്

കണ്ണൂര്‍ : മേലെചൊവ്വയില്‍നിന്ന്‌ മട്ടന്നൂരിലെ കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളം വഴി കടന്നുപോകുന്ന പ്രധാന റോഡ് ദേശീയപാത അതോറിറ്റി ഏറ്റെടുക്കാന്‍ തീരുമാനിച്ചതായി മന്ത്രി പി എ മുഹമ്മദ് റിയാസ് അറിയിച്ചു.
കിഫ്ബി ഫണ്ടില്‍ ഉള്‍പ്പെടുത്തി വികസിപ്പിക്കുന്ന കരേറ്റ — കാഞ്ഞിലേരി -–കുണ്ടേരിപ്പൊയില്‍- — മാലൂര്‍ റോഡ് നിർമ്മാണോദ്ഘാടനം ചെയ്ത് പ്രസംഗിക്കവേയാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.

നാട് നേരിടുന്ന പ്രധാന പ്രശ്‌നമാണ് വാഹനപ്പെരുപ്പം.കേരളത്തില്‍ ജനസാന്ദ്രത കൂടുതലായതിനാല്‍ പുതിയ റോഡുകള്‍ക്ക് ഭൂമിയില്ല.അതുകൊണ്ടുതന്നെ റോഡുകളുടെ ശേഷി വര്‍ധിപ്പിക്കാന്‍ പരിമിതികളുണ്ട്. ഈ സാഹചര്യത്തിലാണ്‌ സുസ്ഥിര ഗതാഗത മാര്‍ഗമൊരുക്കുന്നതിന്‌ ഭാവിയെക്കൂടി കരുതി കെ- റെയില്‍പോലുള്ള ബദല്‍ മാര്‍ഗങ്ങളുമായി സര്‍ക്കാര്‍ മുന്നോട്ട് പോകുന്നത്– മന്ത്രി പറഞ്ഞു.

പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Exit mobile version