ശരീരത്തിലെ ചൊറിച്ചിൽ ഒരു മുന്നറിയിപ്പാണ്; അറിയാതെ പോകരുത് ഈ കാര്യങ്ങൾ

ര്‍മത്തില്‍ ചൊറിച്ചിലുകള്‍ ഉണ്ടാകുന്ന സര്‍വ്വസാധാരണയാണ്. പല കാരണങ്ങള്‍ കൊണ്ടും ഇതുണ്ടാകാം. വരണ്ട ചര്‍മം, ചര്‍മത്തിലെ അലര്‍ജി, ചില അലര്‍ജിയുള്ള കെമിക്കലുകളോ മറ്റോ ശരീരത്തില്‍ സ്പര്‍ശിച്ചാല്‍ എന്നിങ്ങനെ പോകുന്നു, ഇത്. എന്നാല്‍ ചര്‍മത്തിലെ ചൊറിച്ചില്‍ പലപ്പോഴും പല ചര്‍മ രോഗങ്ങളുടെ ലക്ഷണങ്ങള്‍ മാത്രമല്ല, ശരീരത്തെ ബാധിയ്ക്കുന്ന പല രോഗങ്ങളുടേയും ലക്ഷണങ്ങള്‍ കൂടിയാണ്. ശരീരത്തിന്റെ പല അവയവങ്ങളുടേയും പ്രശ്‌നങ്ങളാണ് ചര്‍മത്തിലെ ചൊറിച്ചിലുകളായി പ്രത്യക്ഷപ്പെടുന്നത്.
കിഡ്‌നി ശരീരത്തിലെ അരിപ്പയാണെന്നു പറഞ്ഞാല്‍ തെറ്റില്ല. ആവശ്യമില്ലാത്തവ, അതായത് വിഷാംശം ശരീരത്തില്‍ നിന്നും പുറന്തള്ളാന്‍ സഹായിക്കുന്നത് കിഡ്‌നിയാണ്. ഇതുകൊണ്ടുതന്നെ കിഡ്‌നിയുടെ പ്രവര്‍ത്തനം അവതാളത്തിലായാല്‍ ശരീരത്തിന്റെ മൊത്തം അവസ്ഥയും തകരാറിലാകും. കിഡ്‌നി തകരാറുകള്‍ സൂചിപ്പിയ്ക്കുന്ന ഒരു ലക്ഷണം കൂടിയാണ് ചര്‍മത്തിലെ ചൊറിച്ചില്‍.

വൃക്ക രോഗികളില്‍ യൂറിയ, ക്രിയാറ്റിന്‍ എന്നീ മാലിന്യങ്ങള്‍ രക്തത്തില്‍ കൂടുന്നതിനാല്‍ ചൊറിച്ചില്‍ ഉണ്ടാകാം. കൂടാതെ, കരള്‍ രോഗികളില്‍ ബൈല്‍ സാള്‍ട്ട് , ബൈല്‍ പിഗ്മെന്റ് എന്നിവയുടെ അളവ് രക്തത്തില്‍ കൂടുന്നതിനാലും ചൊറിച്ചില്‍ ഉണ്ടാകാം.

ദഹനപ്രക്രിയയെ സഹായിച്ച് ശരീരത്തിന് ഊര്‍ജം നല്‍കുന്ന പ്രധാനപ്പെട്ട കടമ ചെയ്യുന്ന ഒന്നാണ് ലിവര്‍. ലിവര്‍ പ്രശ്‌നങ്ങള്‍ തുടക്കത്തില്‍ സൂചിപ്പിയ്ക്കുന്ന ഒന്നാണ് ശരീരത്തിലുണ്ടാകുന്ന ചൊറിച്ചില്‍. പ്രത്യേകിച്ചു മറ്റു കാരണങ്ങളില്ലാതെ ശരീരം ചൊറിയുകയാണെങ്കില്‍ ലിവര്‍ പ്രശ്‌നത്തിലാണെന്നു സംശയിക്കാം. ലിവറിന്റെ പ്രവര്‍ത്തനം തകരാറിലാകുമ്പോള്‍ ബൈല്‍ അഥവാ പിത്തരസം അടിഞ്ഞു കൂടി അസിഡിറ്റി വര്‍ദ്ധിച്ച് രക്തത്തിലേയ്ക്കു കടക്കും. ഇതാണ് ചര്‍മത്തില്‍ ചൊറിച്ചിലുണ്ടാക്കുന്നത്.

സീലിയാക് രോഗ ലക്ഷണം കൂടിയാണ് ചര്‍മത്തിലുണ്ടാകുന്ന ഇത്തരം ചൊറിച്ചില്‍.കാല്‍മുട്ട്, കൈമുട്ട്, നിതംബം, ഹെയര്‍ലൈന്‍ ഏരിയ എന്നീ ഭാഗങ്ങളിലായാണ് ഇത്തരം ചൊറിച്ചിലെങ്കില്‍ ഇത് സീലിയാക് രോഗത്തിന്റെ ഒരു വിഭാഗമായ ഡെര്‍മറ്റൈറ്റിസ് ഹെര്‍പെറ്റിഫോമിസ് എന്ന രോഗത്തിന്റെ ലക്ഷണമാകാം. ഈ ഭാഗങ്ങളില്‍ ചുവന്ന കുരുക്കളും മറ്റും ഉണ്ടാകുകയും ചെയ്യും. സീലിയാക് രോഗമുള്ളവര്‍ ഗ്ലൂട്ടെന്‍ സമൃദ്ധമായ ഭക്ഷണങ്ങള്‍ കഴിയ്ക്കുമ്പോഴാണ് സാധാരണയായി ഇതുണ്ടാകുന്നത്. ഗ്ലൂട്ടെന്‍ ഭക്ഷണങ്ങള്‍ ഒഴിവാക്കുകയും ചില മരുന്നുകള്‍ കഴിയ്ക്കുകയും ചെയ്താല്‍ ഇത് മാറും.

ലിംഫോമ എന്ന രക്താര്‍ബുദ ലക്ഷണം കൂടിയാണ് ചര്‍മത്തിലുണ്ടാകുന്ന ഇത്തരം ചൊറിച്ചില്‍. ലിംഫ് നോഡുകളെ ബാധിയ്ക്കുന്ന അര്‍ബുദമാണ് ഇത്. ഇത്തരം അര്‍ബുദം ചികിത്സിച്ചു മാറ്റാന്‍ ഏറെ ബുദ്ധിമുട്ടാണ്. ശരീരം മുഴുവന്‍ ചൊറിയുന്നത് ഈ രോഗത്തിന്റെ ലക്ഷണമാണ്. എ്ന്നാല്‍ തടിപ്പുകളോ കുരുക്കളോ ഉണ്ടാകുകയുമില്ല.

തൈറോയ്ഡ് രോഗങ്ങള്‍ ഇന്ന് സര്‍വസാധാരണയാണ്. ഇത്തരം രോഗികളില്‍ ചിലപ്പോള്‍ ചര്‍മത്തില്‍ ചൊറിച്ചില്‍ അനുഭവപ്പെടും. ഹൈപ്പോ, ഹൈപ്പര്‍ തൈറോയ്ഡ് രോഗികളില്‍ ഇത് അനുഭവപ്പെടുന്നത് സാധാരണയാണ്. ഇത്തരം രോഗികളില്‍ ഹോര്‍മോണ്‍ അസന്തുലിതാവസ്ഥ ചര്‍മത്തില്‍ ചൊറിച്ചിലായി പ്രത്യക്ഷപ്പെടാറുണ്ട്. ഇത് എല്ലാ രോഗികളിലും അനുഭവപ്പെടണമെന്നുമില്ല.

സ്ത്രീകളില്‍ ആര്‍ത്തവ വിരാമം അഥവാ മെനോപോസിനോട് അനുബന്ധിച്ച് പല അസ്വസ്ഥതകളുമുണ്ടാകും. ഇതിലൊന്നാണ് ചര്‍മത്തിലുണ്ടാകുന്ന ചൊറിച്ചില്‍ ചര്‍മത്തിന് ഈര്‍പ്പം നല്‍കുന്ന ഈസ്ട്രജന്‍ ഹോര്‍മോണ്‍ ഉല്‍പാദനം മെനോപോസാകുമ്പോള്‍ കുറയും. ഇത് ചര്‍മം വരളാനും ചൊറിയാനും ഇട വരും. ഹോര്‍മോണ്‍ പ്രവര്‍ത്തം തന്നെയാണ് ഇതിനു പുറകില്‍.

രക്തത്തില്‍ ചുവന്ന രക്താണുക്കളുടെ എണ്ണം കൂടുന്ന രോഗത്തിനും ചൊറിച്ചില്‍ ഒരു ലക്ഷണമാണ്. കൂടാതെ രക്തത്തില്‍ കൊളസ്‌ട്രോള്‍ കൂടിയാലും ചര്‍മത്തില്‍ ചൊറിച്ചില്‍ ഉണ്ടാകും.
പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Exit mobile version