KeralaNEWS

പ്രവീൺ ഇറവങ്കരയ്ക്ക് വീണ്ടും പുരസ്ക്കാരം

മികച്ച തിരക്കഥാകൃത്തിനും കമന്റേറ്റർക്കുമുളള സംസ്ഥാന സർക്കാർ അവാർഡ് ഉൾപ്പെടെ 30ൽ പരം പുരസ്കാരങ്ങൾ പ്രവീൺ ഇറവങ്കര ഇതിനകം നേടിയിട്ടുണ്ട്

മികച്ച ആൽബം സംവിധായകനുള്ള 2021ലെ സൗത്ത് ഇന്ത്യൻ പുരസ്കാരം പ്രവീൺ ഇറവങ്കരയ്ക്ക് ലഭിച്ചു.
ദുർഗ്ഗ ക്രിയേഷൻസിന്റെ ബാനറിൽ ടി.കെ നാരായണപിള്ള നിർമ്മിച്ച് പി.ജയചന്ദ്രൻ, വൈക്കം വിജയലക്ഷ്മി, സുദീപ് കുമാർ,ലതിക, കൊല്ലം അഭിജിത്ത് തുടങ്ങിയ പ്രശസ്ത ഗായകർ ആലപിച്ച 8 മനോഹര ഗാനങ്ങളടങ്ങിയ ‘വിഷു വിളക്ക്’ എന്ന ബിഗ്ബഡ്ജറ്റ് ആൽബത്തിനാണ് പുരസ്കാരം.
മികച്ച തിരക്കഥാകൃത്തിനും കമന്റേറ്റർക്കുമുളള സംസ്ഥാന സർക്കാർ അവാർഡ് ഉൾപ്പെടെ 30ൽ പരം പുരസ്കാരങ്ങൾ പ്രവീൺ ഇറവങ്കര ഇതിനകം നേടിയിട്ടുണ്ട്.
ഡി.സി ബുക്സ് പ്രസിദ്ധീകരിച്ച കഥാസമാഹാരവും നോവലും ഇന്ത്യയിലെ ആദ്യത്തെ 3D ഹൊറർ നോവൽ ഗംഗയുമുൾപ്പെടെ നിരവധി കൃതികളുടെ കർത്താവായ പ്രവീൺ ഇറവങ്കര, മകരവിളക്ക് തൃശൂർപ്പൂരം ആറ്റുകാൽ പൊങ്കാല തുടങ്ങി കേരളത്തിലെ തലയെടുപ്പുള്ള സാംസ്കാരിക ഉത്സവങ്ങളുടെ 102 ലൈവ് കമന്ററികൾ പൂർത്തിയാക്കി റിക്കോർഡ് സ്ഥാപിച്ചു.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker