IndiaNEWS

ഭര്‍ത്താവ്​ ബലമായി ആസിഡ്​ കുടിപ്പിച്ചു; യുവതി ഗുരുതരാവസ്ഥയില്‍, ആന്തരാവയവങ്ങള്‍ കത്തികരിഞ്ഞു

ന്യൂഡല്‍ഹി: ഭര്‍ത്താവ് ബലമായി ആസിഡ് കുടിപ്പിച്ച 25കാരി ഗുരുതരാവസ്ഥയില്‍. യുവതി ഡല്‍ഹിയിലെ ആശുപത്രിയില്‍ ചികിത്സയിലാണ്. യുവതിയുടെ ആമാശയവും കുടലും കരിഞ്ഞു. നിലവില്‍ ട്യൂബിലൂടെയാണ് ഭക്ഷണം നല്‍കുന്നത്. നിരന്തരം രക്തം ഛര്‍ദ്ദിക്കുകയാണെന്നും യുവതി ജീവിതത്തിലേക്ക് തിരിച്ചുവരുമെന്ന് പ്രതീക്ഷിക്കുന്നില്ലെന്നും ഡോക്ടര്‍മാര്‍ അറിയിച്ചതായാണ് വിവരം.

മധ്യപ്രദേശില്‍ ജൂണ്‍ 28ന് ഗ്വാളിയാര്‍ ജില്ലയില്‍ രാംഗഡിലെ ദാബ്ര പ്രദേശത്താണ് സംഭവം. ഭര്‍ത്താവിന് മറ്റൊരു സ്ത്രീയുമായി ബന്ധമുണ്ടായിരുന്നു. യുവതി ഇക്കാര്യം അറിഞ്ഞതോടെ ഭര്‍ത്താവ് ക്രൂരമായി മര്‍ദിച്ചു. പിന്നീട് ഭര്‍ത്താവും സഹോദരിയും ചേര്‍ന്ന് യുവതിയെ ബലമായി ആസിഡ് കുടിപ്പിക്കുകയായിരുന്നു.

പ്രദേശത്തെ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന യുവതിയുടെ ആരോഗ്യ നില മോശമായതോടെ വിദഗ്ധ ചികിത്സക്കായി ജൂലൈ 18ന് ഡല്‍ഹിയിലെത്തിക്കുകയായിരുന്നു. അഞ്ചുദിവസത്തിന് ശേഷമാണ് യുവതിയുടെ മാതാവിന്റെ പരാതിയില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്.

യുവതിയുടെ സഹോദരന്‍ വനിത കമീഷനുമായി ബന്ധപ്പെടുകയും സംഭവം അറിയിക്കുകയും ചെയ്തു. തുടര്‍ന്ന് ഡല്‍ഹി വനിത കമീഷന്‍ അധ്യക്ഷ സ്വാതി മാലിവല്‍ മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന് കത്തെഴുതിയതോടെയാണ് സംഭവം പുറത്തറിയുന്നത്. പൊലീസ് കേസ് കൈകാര്യം ചെയ്യുന്നതില്‍ അലംഭാവം കാട്ടിയെന്നും ഇരക്ക് നീതി വേണമെന്നും ആവശ്യപ്പെട്ടായിരുന്നു കത്ത്. പിന്നീട് സബ് ഡിവിഷനല്‍ മജിസ്‌ട്രേറ്റെത്തി മൊഴി രേഖപ്പെടുത്തി. സ്ത്രീധന നിരോധന നിയമപ്രകാരം ഭര്‍ത്താവിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker