Movie

നടി ലെന തിരക്കഥയൊരുക്കുന്ന ആദ്യചിത്രം ‘ഓളം’ ഫസ്റ്റ് ലുക്ക് പോസ്റ്റർ നടൻ സൗബിൻ ഷാഹിർ പുറത്തുവിട്ടു

23 വർഷത്തെ അഭിനയജീവത്തിന് ശേഷമാണ് ലെന തിരക്കഥ രചനയിലേക്ക് തിരിയുന്നത്

നവാഗത സംവിധായകൻ വി.എസ് അഭിലാഷ് ആണ് ‘ഓളം’ സംവിധാനം ചെയ്യുന്നത്. നിർമ്മാതാവ് നൗഫൽ പുനത്തിൽ. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ ഉണ്ണി മലയിൽ.

23 വർഷത്തെ അഭിനയജീവത്തിന് ശേഷമാണ് ലെന തിരക്കഥ രചനയിലേക്ക് തിരിയുന്നത്. സംവിധായകൻ വി.എസ് അഭിലാഷും ചിത്രത്തിന്റെ തിരക്കഥ രചനയിൽ പങ്കാളിയാണ്.
അർജുൻ അശോകൻ, ലെന, ബിനു പപ്പു, ഹരിശ്രീ അശോകൻ, നോബി മാർക്കോസ്, സുരേഷ് ചന്ദ്രമേനോൻ എന്നിവരാണ് ചിത്രത്തിലെ പ്രധാനവേഷത്തിൽ എത്തുന്നത്.

സംഗീതം അരുൺ തോമസ്, ഛായാഗ്രഹണം അസ്കർ, എഡിറ്റിംഗ് സംജിത്ത് മുഹമ്മദ്, സൗണ്ട് ഡിസൈൻ രംഗനാഥ് രവി, ആർട്ട് രഞ്ജിത് കോതേരി,
മേക്കപ്പ് റഷീദ് അഹമ്മദ്, കോസ്റ്റ്യൂം ജിഷാദ് ഷംസുദ്ദീൻ, കുമാർ എടപ്പാൾ.

പ്രൊഡക്ഷൻ കൺട്രോളർ ശശി പൊതുവാൾ, മോഷൻ പോസ്റ്റർ രാജേഷ് ആനന്ദം, പ്രോജക്ട് ഡിസൈൻ അഖിൽ കാവുങ്ങൽ.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker