KeralaNEWS

മുഖ്യമന്ത്രിയെ അപമാനിച്ച് വീഡിയോ;സെക്രട്ടറിയേറ്റ് ജീവനക്കാരന് സസ്‌പെന്‍ഷെൻ

തിരുവനന്തപുരം: മുഖ്യമന്ത്രിയെ അപമാനിച്ചു വീഡിയോ പ്രചരിപ്പിച്ചെന്ന പരാതിയില്‍ സെക്രട്ടറിയേറ്റ് ജീവനക്കാരന് സസ്‌പെന്‍ഷെന്‍.പൊതുഭരണ വകുപ്പിലെ ഓഫീസ് അറ്റൻഡന്റ് മണിക്കുട്ടൻ എ എന്ന ജീവനക്കാരനെയാണ് സസ്പെൻഡ് ചെയ്തത്.
റിജില്‍ മാക്കുറ്റി പാന്റിട്ട് കെ റെയില്‍ പ്രതിഷേധത്തിന് പോയതിനെതിരെ എം വി ജയരാജന്‍ ആക്ഷേപമുന്നയിച്ചിരുന്നു. മുണ്ടുടുത്ത് നടക്കുന്നവന്‍ വേഷം മാറി പാന്റിട്ടു പോയാണ് സമരം നടത്തുന്നതെന്നായിരുന്നു എംവി ജയരാജന്റെ പ്രസംഗത്തിലെ പരിഹാസം. ഈ വീഡിയോയും മുഖ്യമന്ത്രി പാന്റിട്ടുമുള്ള ചിത്രം ചേര്‍ത്തുവെച്ചും ഉള്ള ട്രോളാണ് മണിക്കുട്ടന്‍ അറ്റന്‍ഡര്‍മാരുടെ വാട്‌സ്‌ആപ്പ് ഗ്രൂപ്പില്‍ ഷെയര്‍ ചെയ്തത്. ഇതിനെതിരെ പരാതി ഉയര്‍ന്ന സാഹചര്യത്തിലാണ് മണിക്കുട്ടനെ സര്‍വീസില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തത്.

Back to top button
error: