Big Breaking

മഹാരാഷ്ട്രയിലെ സ്വകാര്യ ആശുപത്രിയില്‍ തീപിടിത്തം; 4 രോഗികള്‍ക്ക് ദാരുണാന്ത്യം, നിരവധി പേര്‍ക്ക് പരിക്ക്

മഹാരാഷ്ട്രയിലെ താനെയിലെ സ്വകാര്യ ആശുപത്രിയിലുണ്ടായ തീപിടിത്തത്തില്‍ നാല് രോഗികള്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്ക്. മൂന്ന് യൂണിറ്റ് അഗ്‌നിരക്ഷാ സേന സ്ഥലത്തെത്തിയാണ് തീയണച്ചത്. എന്നാല്‍ അപകടകാരണം വ്യക്തമല്ല.

പുലര്‍ച്ചെ 3.40 ന് മുമ്പ്രയിലെ കൗസയിലുളള പ്രൈം ക്രിട്ടിക്കെയര്‍ ആശുപത്രിയിലാണ് തീപിടിത്തമുണ്ടായത്. അപകടത്തില്‍ ആശുപത്രിയിലെ മൂന്നാംനില പൂര്‍ണമായും തകര്‍ന്നു.
ഐസിയുവിലുണ്ടായിരുന്ന 20 രോഗികളെ സുരക്ഷിതമായി അടുത്തുളള ആശുപത്രിയിലേക്ക് മാറ്റി.

അതേസമയം, അപകടത്തില്‍ മരിച്ചവരുടെ കുടുംബത്തിന് അഞ്ച് ലക്ഷം രൂപ വീതവും പരിക്കേറ്റവര്‍ക്ക് ഒരു ലക്ഷം രൂപ വീതവുംധനസഹായം നല്‍കുമെന്ന് മുഖ്യമന്ത്രി ഉദ്ധവ് താക്കറെ അറിയിച്ചു.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker