IndiaNEWS

കോവിഡ് വ്യാപനം; കാറില്‍ തനിച്ച് യാത്ര ചെയ്താലും മാസ്‌ക് ധരിക്കണം: ഡല്‍ഹി ഹൈക്കോടതി

കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ പുതിയ ഉത്തരവ് പുറപ്പെടുവിച്ച് ഡല്‍ഹി ഹൈക്കോടതി. കാറില്‍ തനിച്ച് യാത്ര ചെയ്താലും മാസ്‌ക് ധരിക്കണമെന്നാണ് പുതിയ ഉത്തരവ്. മാസ്‌ക് ധരിക്കാതെ തനിച്ച് കാറോടിച്ച് പോവുകയായിരുന്ന തന്നില്‍ നിന്ന് ഡല്‍ഹി പോലീസ് 500 രൂപ പിഴയീടാക്കിയത് ചോദ്യം ചെയ്ത് അഭിഭാഷകനായ സൗരഭ് ശര്‍മയാണ് കോടതിയെ സമീപിച്ചിരുന്നു. ഈ കേസില്‍ കാര്‍ പൊതുഇടമാണെന്ന് പറഞ്ഞ കോടതി പിഴ ചുമത്തിയ ഡല്‍ഹി പോലീസ് നടപടി ശരിവെച്ചു.

മാസ്‌ക് അത് ധരിക്കുന്നവര്‍ക്കും ചുറ്റുമുളളവര്‍ക്കും ഒരു സുരക്ഷാകവചമാണ്. നിങ്ങള്‍ കാറില്‍ തനിച്ചാണെങ്കിലും മാസ്‌ക് ധരിക്കുന്നതിനോട് എതിര്‍പ്പ് എന്തിനാണ്?അത് നിങ്ങളുടെ സ്വന്തം സുരക്ഷയ്ക്ക് വേണ്ടിയാണ്. കോവിഡ് പ്രതിസന്ധി വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്.വാക്സിന്‍ എടുത്തവരാണെങ്കിലും അല്ലെങ്കിലും മാസ്‌ക് ധരിക്കണം. കോവിഡില്‍ നിന്ന് രക്ഷനേടുന്നതിന് ഒരാള്‍ക്ക് ചെയ്യാനാകുന്ന ഏററവും ചുരുങ്ങിയ കാര്യം അതാണ്. ജഡ്ജ് എം.പ്രതിഭാ സിങ് പറഞ്ഞു.

അതേസമയം, തനിച്ച് കാറില്‍ സഞ്ചരിക്കുമ്പോള്‍ മാസ്‌ക് ധരിക്കണമെന്ന് നിയമം പുറപ്പെടുവിച്ചിട്ടില്ലെന്നും എന്നാല്‍ ഇക്കാര്യത്തില്‍ പുതിയ നിയമങ്ങള്‍ പുറപ്പെടുവിക്കാനും അത് നടപ്പിലാക്കാനും എല്ലാ സംസ്ഥാനങ്ങള്‍ക്കും അവകാശമുണ്ടെന്നുംകേന്ദ്ര ആരോഗ്യമന്ത്രാലയം കോടതിയില്‍ വ്യക്തമാക്കി.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker