KeralaNEWS

നി​യ​ന്ത്ര​ണം​വി​ട്ട കാ​ർ വാമനപുരം ന​ദി​യി​ൽ വീണ് രണ്ടു പേ​ർ മ​രി​ച്ചു

ചിറയിൻകീഴ് പുളിമൂട്ട് കടവിൽ നി​യ​ന്ത്ര​ണം​വി​ട്ട കാ​ർ വാമനപുരം ന​ദി​യി​ലേ​ക്ക് മ​റി​ഞ്ഞ് ര​ണ്ട് പേ​ർ മ​രി​ച്ചു. ചിറയിൻകീഴ് സ്വദേശി മധു (58), ജ്യോതി ദത്ത് (55) എന്നിവരാണ് മരിച്ചത്. ഇന്ന് രാവിലെ 6 മണിയോടെയാണ് അപകടം നടന്നത്. പുളിമൂട്ടില്‍കടവില്‍ നിന്ന് കരിന്ത്യകടവിലേക്ക് പോയ കാറാണ് അപകടത്തില്‍പെട്ടത്.

KL 16 V 1732 എന്ന നമ്പറിലുള്ള വെള്ള ആൾട്ടോ കാറാണ് വെള്ളത്തിൽ വീണത്. ഇവർ ഒരു മരണാനന്തര ചടങ്ങിൽ പങ്കെടുക്കുവാൻ പോകുകയായിരുന്നു. നിയന്ത്രണം വിട്ടകാര്‍ റോഡില്‍ നിന്ന് തെന്നി നദിയിലേക്ക് മറിയുകയായിരുന്നു. പാര്‍ശ്വഭിത്തി ഇല്ലാത്തതിനാലാണ് കാര്‍ മറിഞ്ഞതെന്ന് നാട്ടുകാര്‍ പറഞ്ഞു. നദിയുടെ സമീപമുള്ള റോഡ് ഇടിഞ്ഞതാണ് അപകടത്തിന് കാരണമെന്നും പറയപ്പെടുന്നു.

കാർ വെള്ളത്തിലേക്ക് വീഴുന്നത് കണ്ട നാട്ടുകാർ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് നാട്ടുകാരും ഫയർ ഫോഴ്‌സും പോലീസും ഇടപെട്ടു കാറിൽ ഉണ്ടായിരുന്നവരെ പുറത്തെടുത്തെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ചിറയിൻകീഴ് പോലീസ് തുടർ നടപടികൾ സ്വീകരിച്ചു.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker