IndiaNEWS

ഇന്ത്യയ്ക്ക് നരേന്ദ്രമോദിയുടെ പേരിടുന്ന കാലം വിദൂരമല്ല: മമതാ ബാനര്‍ജി

കോവിഡ് വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റില്‍ മോദിയുടെ ഫോട്ടോ പതിക്കുന്നത് ചൂണ്ടിക്കാട്ടിയായിരുന്നു പരിഹാസം

കൊല്‍ക്കത്ത: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. ഇന്ത്യയുടെ പേര് മാറ്റി രാജ്യത്തിന് മോദിയുടെ പേരിടുന്ന കാലം അകലെയല്ലെന്ന് മമത പരിഹസിച്ചു. കോവിഡ് വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റില്‍ മോദിയുടെ ഫോട്ടോ പതിക്കുന്നത് ചൂണ്ടിക്കാട്ടിയായിരുന്നു പരിഹാസം.കൊല്‍ക്കത്തയില്‍ നടന്ന തെരഞ്ഞെടുപ്പ് റാലിയിലായിരുന്നു മമതയുടെ പ്രതികരണം.

തൃണമൂല്‍ സര്‍ക്കാറിനെതിരെ മോദി പച്ചക്കള്ളവും വ്യാജവാര്‍ത്തകളും പ്രചരിപ്പിക്കുകയാണെന്നും മമത ആരോപിച്ചു. ബംഗാളിലെ 294 മണ്ഡലങ്ങളിലും ദീദിയും ബി.ജെ.പിയും തമ്മിലുള്ള പോരാട്ടമാണ് നടക്കാന്‍ പോകുന്നത്. അമിത് ഷായും മോദിയും നുണ പറയാനാണ് ബംഗാളിലെത്തുന്നത്. പ്രധാനമന്ത്രി പദത്തെ ഞാന്‍ ബഹുമാനിക്കുന്നു. എന്നാല്‍, പ്രധാനമന്ത്രി ഇങ്ങനെ നുണ പറയുന്നത് ആശ്ചര്യമാണ്… മമത പറഞ്ഞു.

ബംഗാളില്‍ സ്ത്രീകള്‍ സുരക്ഷിതരല്ലെന്നാണ് മോദി പറഞ്ഞത്. എന്നിട്ടാണോ ഇവിടെ രാത്രി 12 മണിക്കും പുലര്‍ച്ചെ നാല് മണിക്കും ഒക്കെ സ്ത്രീകള്‍ ഇറങ്ങിനടക്കുന്നതും തൊഴിലെടുക്കുന്നതും. ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ എന്താണ് അവസ്ഥയെന്ന് നോക്കൂ. മോദിയുടെ ഗുജറാത്തില്‍ എന്താണ് അവസ്ഥ?മമത ചോദിച്ചു.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker