KeralaLead NewsNEWS

ദത്ത് വിവാദം; കുഞ്ഞിനെ 5 ദിവസത്തിനുള്ളിൽ തിരികെ എത്തിക്കാൻ CWC ഉത്തരവ്

തിരുവനന്തപുരം: ദത്ത് വിവാദത്തില്‍ പുതിയ വഴിത്തിരിവ്. അനുപമയുടെ കുഞ്ഞിനെ അഞ്ച് ദിവസത്തിനുള്ളില്‍ തിരികെ എത്തിക്കണമെന്ന് ഉത്തരവിറക്കി ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മറ്റി. ഇന്നലെ രാത്രി ശിശു ക്ഷേമ സമിതിക്കാണ് ഉത്തരവ് നല്‍കിയത്.

നിലവില്‍ ആന്ധ്രയില്‍ ഒരു ദമ്പതികളുടെ ഫോസ്റ്റര്‍ കെയറിലാണ് കുട്ടി. കുട്ടിയെ നാട്ടിലെത്തിച്ചാല്‍ മാത്രമേ ഡി എന്‍ എ പരിശോധന അടക്കം നടത്താന്‍ കഴിയു. ഈ സാഹചര്യത്തിലാണ് കുട്ടിയെ തിരികെ എത്തിക്കാന്‍ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മറ്റി ഉത്തരവിറക്കിയത്. സിഡബ്ല്യൂസിയുടെ ഉത്തരവ് പരിശോധിച്ച ശേഷം തുടര്‍ നടപടി സ്വീകരിക്കുമെന്ന് ബാലാവകാശ കമ്മീഷനും വ്യക്തമാക്കി

ശനിയാഴ്ച കേസ് കുടുംബ കോടതി പരിഗണിക്കാനിരിക്കെയാണ് ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മറ്റിയുടെ ഈ നീക്കം.
ഇതിനിടെ ഇന്ന് 11 മണിക്ക് ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റിക്ക് മുമ്പാകെ അനുപമ ഹാജരാകണമെന്ന് അറിയിച്ചിട്ടുണ്ട്. നടപടി ക്രമങ്ങളുടെ ഭാഗമാണെന്ന് ശിശുക്ഷേമ സമിതി പറയുന്നു. അതേസമയം സമരം തുടരാനാണ് അനുപമയുടെ തീരുമാനം. കുഞ്ഞിന്റെ കാര്യത്തില്‍ വ്യക്തമായ ഉറപ്പ് കിട്ടും വരെ സമരം തുടരുമെന്ന് അനുപമ പറയുന്നു.

Back to top button
error: