LIFETRENDING

അമിത് ചക്കാലക്കൽ  നായകനാകുന്ന ‘ യുവം ‘ പ്രദർശനത്തിന്, ചിത്രത്തിലെ  ‘ സുഹൃദം ‘ഗാനവീഡിയോ   ശ്രദ്ധേയമാവുന്നു

‘ഹണിബീ ‘ യിൽ തുടങ്ങി കൊച്ചു കൊച്ചു വേഷങ്ങളിലൂടെ ശ്രദ്ധേയനായി നായക പദവി നേടിയ നടനാണ് കൊച്ചിക്കാരൻ അമിത് ചക്കാലക്കൽ. അമിത് നായകനാകുന്ന യുവം എന്ന പുതിയ സിനിമ ഫെബ്രുവരിയിൽ  പ്രദർശനത്തിനെത്തും . ചിത്രത്തിലെ. ഗോപി സുന്ദർ സംഗീതം നൽകി ചിട്ടപ്പെടുത്തിയ ‘ സുഹൃദം ‘ എന്ന ഗാന വീഡിയോ കഴിഞ്ഞ ദിവസം മഞ്ജു വാര്യർ റീലീസ് ചെയ്തു. ഈ ഗാനത്തിന് സോഷ്യൽ മീഡിയയിൽ വലിയ സ്വീകരണമാണ് ലഭിച്ചിരിക്കുന്നത്.                 


സാമൂഹ്യ പ്രിതിബദ്ധതയുള്ള ഉത്സാഹികളായ എബി, വിനു, പോൾ എന്നീ മൂന്നു യുവ അഭിഭാഷക കഥാപാത്രങ്ങളെ കേന്ദ്രീകരിച്ചുള്ള നർമ്മത്തിൻ്റെ അകമ്പടിയിൽ രസകരമായ ഒരു പൊളിറ്റിക്കൽ ത്രില്ലർ പ്രമേയമാണ് ” യുവ ” യുടേത്. ഇതിൽ എബി എന്ന നായക കഥാപാത്രത്തെയാണ് അമിത് ചക്കാലക്കൽ അവതരിപ്പിക്കുന്നത്. ഈ ചിത്രം തൻ്റെ കരിയറിൽ വഴിത്തിരിവായി ഭവിക്കുമെന്ന ആത്മ വിശ്വാസത്തിലാണ് അമിത്. പുതുമുഖ സംവിധായകൻ പിങ്കു പീറ്റർ അണിയിച്ചൊരുക്കുന്ന ” യുവ “ത്തിലെ നായിക ഡയാന എസ് ഹമീദാണ്.   ഇന്ദ്രൻസ്, നെടുമുിവേണു, സായ് കുമാർ, നിർമ്മൽ പാലാഴി, കലാഭവൻ ഷാജോൺ, അഭിഷേക് രവീന്ദ്രൻ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന അഭിനേതാക്കൾ            

പാട്ട് കാണാൻ –

Back to top button
error: