സഭാതർക്കം പരിഹരിച്ചാൽ ബിജെപിക്കൊപ്പം നിൽക്കുമെന്ന് യാക്കോബായ സഭ

ർത്തഡോക്സ് യാക്കോബായ സഭാ തർക്കത്തിൽ പ്രധാനമന്ത്രിയുടെ ഇടപെടൽ ഫലപ്രാപ്തിയിൽ എത്തുകയാണെങ്കിൽ ബിജെപിക്കൊപ്പം നിൽക്കുമെന്ന് യാക്കോബായസഭ.
സഭയുടെ സമരസമിതി കൺവീനർ അലക്സാൻഡ്രിയോസ് മെത്രാപ്പോലീത്തയാണ് ഇക്കാര്യം വ്യക്തമാക്കിയത്.

മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലും സമവായ ശ്രമങ്ങൾ നടക്കുന്നുണ്ടെങ്കിലും അത് ലക്ഷ്യത്തിൽ എത്തിയിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ആരാണോ തങ്ങളെ സഹായിക്കുന്നത് അവർക്കൊപ്പം നിൽക്കുക എന്നതാണ് തങ്ങളുടെ നിലപാടെന്നും അദ്ദേഹം വ്യക്തമാക്കി

Exit mobile version