Lead NewsNEWS

അതിതീവ്ര വൈറസ്; നിരീക്ഷണം ശക്തമാക്കാന്‍ ജില്ലകള്‍ക്ക് നിര്‍ദേശം

തിതീവ്ര വൈറസ് വ്യാപനം തടയാന്‍ നിരീക്ഷണം ശക്തമാക്കാന്‍ ജില്ലകള്‍ക്ക് നിര്‍ദേശം. യുകെയില്‍ നിന്ന് വന്ന 1600 പേരെയും അവരുമായി സമ്പര്‍ക്കത്തില്‍ വന്നവരേയും പ്രത്യേകം നിരീക്ഷിക്കും. സാധാരണ വൈറസിനേക്കാള്‍ 70 ശതമാനം വ്യാപന ശേഷി കൂടുതലായതിനാലാണ് അതീവ ജാഗ്രതാ നിര്‍ദേശം നല്‍കിയിരിക്കുന്നത്.

കേരളത്തില്‍ കോഴിക്കോട് , കണ്ണൂര്‍, ആലപ്പുഴ, കോട്ടയം ജില്ലകളിലാണ് വൈറസ് വകഭേദം കണ്ടെത്തിയത്. യുകെയില്‍ നിന്നെത്തിയ 39 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 21 പേരുടെ ഫലം ഇനിയും വരാനുണ്ട്.

ഡിസംബറില്‍ 1600 പേരാണ് യുകെയില്‍ നിന്നെത്തിയത്. രാജ്യത്ത് ഇതുവരെ 58 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്.

Back to top button
error: