LIFETRENDING

ഇന്ദ്രജിത്തിന്റെ പിറന്നാള്‍ ദിനത്തില്‍ സമ്മാനമായി ‘ആഹാ’യിലെ ഗാനം

പിറന്നാള്‍ ദിനത്തില്‍ ഇന്ദ്രജിത്ത് സുകുമാരന്‍ നായകനാകുന്ന വടം വലിയെ പാശ്ചാത്തലമാക്കിയുള്ള ‘ആഹാ’യിലെ ഗാനത്തിന്റെ വീഡിയോ റിലീസ് ചെയ്തു.

മലയാളത്തിന്റെ മെഗാ സ്റ്റാര്‍ മമ്മൂട്ടിക്കും സൂപ്പര്‍ താരം മോഹന്‍ലാലിലിനും ഒപ്പം തമിഴ് സിനിമയുടെ ‘ സുല്‍ത്താന്‍ ‘ കാര്‍ത്തിയും വിജയ് സേതുപതിയും ചേര്‍ന്നാണ് ഇന്ന് രാവിലെ ഗാനം റിലീസ് ചെയ്തത്.

സാസാ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ പ്രേം എബ്രഹാം നിര്‍മിച്ച് ബിബിന്‍ പോള്‍ സാമുവല്‍ സംവിധാനം ചെയ്ത ‘ ആഹാ” ഇന്ദ്രജിത്തിന്റെ അഭിനയ ജീവിതത്തിലെ വഴിത്തിരിവാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ടോബിത് ചിറയത്താണ് ചത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത് . സയനോര ഫിലിപ്പാണ് ആഹായുടെ സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. ജുബിത് നമ്രടത്ത് , ടിറ്റോ പി തങ്കച്ചന്‍ എന്നിവരാണ് ചിത്രത്തിന്റെ ഗാനരചയിതാക്കള്‍.

കേരളത്തിന്റെ തനത് കായിക വിനോദമായ വടംവലിയെ ആധാരമാക്കി , സംഗീതത്തിനും, പ്രണയത്തിനും , കുടുംബ ബന്ധങ്ങള്‍ക്കുമെല്ലാം ഒരുപാട് പ്രാധാന്യമുള്ള കഥയുമായെത്തുന്ന ആഹാ ഒരു മുഴു നീള സ്‌പോര്‍ട്‌സ് ഡ്രാമയാണ്. ശാന്തി ബാലചന്ദ്രനാണ് ഇന്ദ്രജിത്തിന്റെ നായിക. അമിത് ചക്കാലക്കല്‍, അശ്വിന്‍ കുമാര്‍, മനോജ് കെ ജയന്‍ എന്നിവരാണ് മറ്റു പ്രധാന താരങ്ങള്‍.

Back to top button
error: