കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെ ഡല്‍ഹി എയിംസില്‍ പ്രവേശിപ്പിച്ചു

ന്യൂഡല്‍ഹി: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെ ഡല്‍ഹി എയിംസില്‍ പ്രവേശിപ്പിച്ചു.തിങ്കളാഴ്ച അര്‍ധരാത്രിയാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഡോക്ടര്‍ രണ്‍ദീപ് ഗുലേറിയയുടെ നേതൃത്വത്തിലുള്ള ഡോക്ടര്‍മാരുടെ നിരീക്ഷണത്തിലാണ് ഇപ്പോള്‍ അദ്ദേഹം.

കോവിഡ് ബാധിതനായിരുന്നെങ്കിലും കഴിഞ്ഞ വെള്ളിയാഴ്ച ഫലം നെഗറ്റീവായതോട അദ്ദേഹം ആശുപത്രി വിട്ടിരുന്നു. പിന്നീട് മൂന്നു, നാല് ദിവസമായി തളര്‍ച്ചയും ശരീര വേദനയും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

അതേസമയം, ആശുപത്രിയില്‍ കഴിഞ്ഞുകൊണ്ട് അദ്ദേഹം തന്റെ കര്‍ത്തവ്യങ്ങളില്‍ വ്യാപൃതനാണെന്ന് മെഡിക്കല്‍ ബുള്ളറ്റിന്‍ വ്യക്തമാക്കി.

പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Exit mobile version