Cover StorySportsTrending

സച്ചിന്‍റെ മകന് ജാഡയില്ല,ഗ്രൗണ്ട് സ്റ്റാഫിനെ സഹയിച്ച് അർജുൻ ടെണ്ടുൽക്കർ

ക്രിക്കറ്റിലെ ദൈവത്തിന്‍റെ മകന് ക്രിക്കറ്റിലെ ഏത് റോളും ചെയ്യാൻ മടിയില്ല.ലോർഡ്സ് ഗ്രൗണ്ടിൽ ഗ്രൗണ്ട് സ്റ്റാഫിനെ സഹായിക്കുന്ന അർജുൻ ടെണ്ടുൽക്കർ ഏവരിലും അത്ഭുതം പടർത്തി.ഇന്ത്യ-ഇംഗ്ലണ്ട് രണ്ടാം ക്രിക്കറ്റ് ടെസ്റ്റ് മ‍ഴയിൽ തടസപ്പെടുമ്പോ‍ഴും സച്ചിന്‍റെ മകൻ സജീവമായി ഗ്രൗണ്ടിലുണ്ട്.മ‍ഴ പെയ്യുമ്പോൾ പിച്ച് മൂടാനും മൈതാനം വൃത്തിയാക്കാനുമൊക്കെ ഗ്രൗണ്ട് സ്റ്റാഫിനെ സഹായിക്കുന്ന അർജുനെ കാണാം.

അർജുൻ ഗ്രൗണ്ട് സ്റ്റാഫിനെ സഹായിക്കുന്നതിന് സാക്ഷിയാകാൻ ഗാലറിയിൽ സാക്ഷാൽ സച്ചിൻ ടെണ്ടുൽക്കർ ഉണ്ടായിരുന്നു.അർജുന്‍റെ ആത്മാർപ്പണത്തെ ലോർഡ്സ് ക്രിക്കറ്റ് ഗ്രൗണ്ട് അധികൃതർ ട്വിറ്ററിലൂടെ അഭിനന്ദിക്കുകയും ചെയ്തു.

ശ്രീലങ്കയിൽ നടന്ന യൂത്ത് ടെസ്റ്റ് പരമ്പരയിൽ ഇന്ത്യക്കു വേണ്ടി അർജുൻ കളിച്ചിരുന്നു.എന്നാൽ ഏകദിന പരമ്പരയിൽ ഇടം കിട്ടാതെ പോയി.തുടർന്നാണ് ലണ്ടനിലേക്ക് പറന്നത്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close