NEWS

നിയന്ത്രണം വിട്ട ബൈക്ക് ബസ്സിനടിയിൽപെട്ടു, യുവാവിന് ദാരുണാന്ത്യം

സൗത്ത് തൃക്കരിപ്പൂർ ഗവ.ഹൈ സ്കൂളിനു സമീപത്താണ് അപകടം നടന്നത്. ബൈക്കില്‍ കാലിക്കടവിലേക്ക് പോവുകയായിരുന്ന അജ്മൽ പയ്യന്നൂരിലേക്ക് വരികയായിരുന്ന കാവേരി ബസ്സിന്റെ അടിയിൽ പെടുകയായിരുന്നു

പയ്യന്നൂർ: തൃക്കരിപ്പൂർ ഇളമ്പച്ചിയിൽ ബസ്സിനടിയിൽപെട്ട് ബൈക്ക് യാത്രികൻ മരണപ്പെട്ടു. തളിപ്പറമ്പ് സ്വദേശി അജ്മൽ( 32) ആണ് മരിച്ചത്. റോഡിൽ നിയന്ത്രണം വിട്ടു മറിഞ്ഞ ബൈക്കിനു മേൽ ബസ് കയറിയിറങ്ങുകയായിരുന്നു. അജ്മൽ തൽസമയം മരണപ്പെട്ടു. ഇന്നലെ (ശനി) വൈകുന്നേരം 6 മണിയോടെയാണ് സംഭവം. സൗത്ത് തൃക്കരിപ്പൂർ ഗവ.ഹൈ സ്കൂൾ സമീപത്താണ് അപകടം നടന്നത്. ബൈക്കില്‍ കാലിക്കടവിലേക്ക് പോവുകയായിരുന്ന അജ്മൽ പയ്യന്നൂരിലേക്ക് വരികയായിരുന്ന കാവേരി ബസ്സിന്റെ അടിയിൽ പെടുകയായിരുന്നു.

Back to top button
error: