നോട്ട് നിരോധനം: കേന്ദ്ര സര്‍ക്കാര്‍ ജനങ്ങളോട് മാപ്പ് പറയണമെന്ന് വി.എസ്

Wednesday, January 11, 2017 - 5:52 PM

Author

Tuesday, April 5, 2016 - 15:25
നോട്ട് നിരോധനം: കേന്ദ്ര സര്‍ക്കാര്‍ ജനങ്ങളോട് മാപ്പ് പറയണമെന്ന് വി.എസ്

Category

News Kerala

Tags

തിരുവനന്തപുരം: പിന്‍വലിച്ച നോട്ടുകളെല്ലാം തിരിച്ചെത്തിയെന്ന റിസര്‍വ് ബാങ്കിന്റെ കണക്കുകളുടെ അടിസ്ഥാനത്തില്‍ നോട്ട് നിരോധനവുമായി ബന്ധപ്പെട്ട നടപടികളെല്ലാം പിന്‍വലിച്ച് കേന്ദ്ര സര്‍ക്കാര്‍ ജനങ്ങളോട് മാപ്പ് പറയണമെന്ന് ഭരണപരിഷ്‌കാര കമ്മീഷന്‍ അധ്യക്ഷന്‍ വി.എസ്.അച്യുതാനന്ദന്‍.

 

കള്ളപ്പണക്കാര്‍ക്കും കുത്തകള്‍ക്കും വേണ്ടി നരേന്ദ്ര മോദി സര്‍ക്കാര്‍ വിടുവേല ചെയ്യുകയാണ്. അദാനിമാര്‍ക്കും അംബാനിമാര്‍ക്കും വേണ്ടി രാജ്യത്തെ പാവങ്ങളെ മോദി പിഴിഞ്ഞൂറ്റുകയാണെന്നും വി.എസ്.അച്യുതാനന്ദന്‍ പ്രസ്താവനയില്‍ കുറ്റപ്പെടുത്തി.

FEATURED POSTS FROM NEWS