ദുബായില്‍ ആരോഗ്യ ഇന്‍ഷുറന്‍സ് എടുക്കുന്നതിനുള്ള സമയപരിധി നീട്ടി

Friday, December 30, 2016 - 11:11 AM

Author

Tuesday, April 5, 2016 - 15:25
ദുബായില്‍ ആരോഗ്യ ഇന്‍ഷുറന്‍സ് എടുക്കുന്നതിനുള്ള സമയപരിധി നീട്ടി

Category

Pravasi Gulf

Tags

ദുബായില്‍ ആരോഗ്യ ഇന്‍ഷുറന്‍സ് എടുക്കുന്നതിനുള്ള സമയപരിധി നീട്ടിയതായി ഹെല്‍ത്ത് അതോറിറ്റി. ജനുവരി ഒന്നിന് ശേഷവും ഇന്‍ഷുറന്‍സ് കമ്പനികള്‍ അപേക്ഷ സ്വീകരിക്കും. അതേസമയം, എത്ര കാലത്തേക്കാണ് സമയപരിധി നീട്ടിയിരിക്കുന്നത് എന്ന് ഡിഎച്ച്എ വ്യക്തമാക്കിയിട്ടില്ല.

 

ദുബായി വിസയുള്ളവര്‍ക്ക് ആരോഗ്യ ഇന്‍ഷുറന്‍സ് എടുക്കുന്നതിന് ഡിസംബര്‍ മുപ്പത്തിയൊന്ന് വരെയാണ് ഡിഎച്ച്എ സമയം അനുവദിച്ചിരുന്നത്. എന്നാല്‍ അടുത്ത വര്‍ഷത്തിന്റെ ആദ്യനാളുകളിലും ഇന്‍ഷുറന്‍സ് അപേക്ഷകള്‍ കമ്പനികള്‍ സ്വീകരിക്കും എന്നാണ് ഹെല്‍ത്ത് അതോറിറ്റി വ്യക്തമാക്കുന്നത്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഇന്‍ഷുറന്‍സ് കമ്പനികളില്‍ വന്‍ തിരക്കാണ് അനുഭവപ്പെട്ടിരുന്നത്.

 

തിരക്ക് മൂലം വ്യക്തിഗത ഇന്‍ഷുറന്‍സ് അപേക്ഷകള്‍ സ്വീകരിക്കുന്നത് ഭൂരിഭാഗം കമ്പനികളും നിര്‍ത്തിവെക്കുകയും ചെയ്തിരുന്നു. അതുകൊണ്ട് തന്നെ പലര്‍ക്കും സമയപരിധി തീരുംമുന്‍പ് ഇന്‍ഷുറന്‍സ് ലഭിക്കില്ലെന്ന് ഉറപ്പാണ്. ഇക്കാരണത്താലാണ് ഡിസംബര്‍ മുപ്പത്തിയൊന്നിന് ശേഷവും അപേക്ഷകള്‍ സ്വീകരിക്കുന്നതെന്ന് ദുബായ് ഹെല്‍ത്ത് അതോറിറ്റി വ്യക്തമാക്കി.

FEATURED POSTS FROM NEWS