Crime

  • കോടികളുടെ തട്ടിപ്പ്, ഭാര്യയുടെ പേരില്‍ സ്വത്ത് വാങ്ങിക്കൂട്ടി; മാസ്റ്റേഴ്സ് ഫിന്‍സെര്‍വ് ഉടമ അറസ്റ്റില്‍

    കൊച്ചി: ഓഹരി വ്യാപാരത്തിലൂടെ വന്‍ ലാഭം നല്‍കാമെന്ന് വാഗ്ദാനം നടത്തി കോടികളുടെ തട്ടിപ്പ് നടത്തിയ കാക്കനാട്ടെ മാസ്റ്റേഴ്‌സ് ഫിന്‍സെര്‍വ് ഉടമ കാക്കനാട് മൂലേപ്പാടം റോഡില്‍ സ്ലീബാവീട്ടില്‍ എബിന്‍ വര്‍ഗീസിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) അറസ്റ്റ് ചെയ്തു. ഫിന്‍സെര്‍വിന്റെ 30.41 കോടി രൂപയുടെ സ്വത്തുക്കള്‍ ഇ.ഡി. നേരത്തേ കണ്ടുകെട്ടിയിരുന്നു. എബിന്‍ വര്‍ഗീസിന്റെ ഭാര്യ എ. ശ്രീരഞ്ജിനിയുടെ പേരിലുള്ള സ്വത്തും കണ്ടുകെട്ടിയിട്ടുണ്ട്. എബിനെ ഇ.ഡി. അന്വേഷണ സംഘം കോടതിയില്‍ ഹാജരാക്കും. മാസ്റ്റേഴ്‌സ് ഫിന്‍സെര്‍വ് വന്‍തോതില്‍ നിക്ഷേപം സ്വീകരിച്ച ശേഷം വഞ്ചിച്ചുവെന്ന് ഇ.ഡി. അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. ഓഹരി വിപണിയില്‍ പണം മുടക്കിയാല്‍ വന്‍ ലാഭം വാഗ്ദാനം ചെയ്ത് 2018 ജൂണ്‍ 25 മുതല്‍ 2022 ജൂലൈയ് ഏഴുവരെയുള്ള സമയത്തായിരുന്നു തട്ടിപ്പ്. നിക്ഷേപകര്‍ പരാതിയുമായി രംഗത്തുവരുകയും പോലീസ് കേസെടുക്കകയും ചെയ്തതോടെ ദുബായിയിലേക്കു കടന്ന എബിന്‍ വര്‍ഗീസ്, ഭാര്യ ശ്രീരഞ്ജിനി എന്നിവരെ ഡല്‍ഹിയില്‍നിന്ന് പോലീസ് അറസ്റ്റ് ചെയ്തിരുന്നു. കേരള പോലീസ് രജിസ്റ്റര്‍ ചെയ്ത വിവിധ എഫ്.ഐ.ആറുകളുടെ അടിസ്ഥാനത്തിലാണ് ഇ.ഡി.…

    Read More »
  • ടിടിഇമാരെ ആക്രമിച്ച് രക്ഷപ്പെടാന്‍ ശ്രമം; ശുചിമുറിയില്‍നിന്ന് പൊക്കിയ പ്രതികളുടെ കൈയില്‍ കഞ്ചാവും

    കൊച്ചി: സംസ്ഥാനത്ത് ടിടിഇമാര്‍ക്ക് നേരെ വീണ്ടും ആക്രമണം. ബംഗളൂരു-കന്യാകുമാരി എക്സ്പ്രസ് ട്രെയിന്‍ വടക്കാഞ്ചേരി എത്തിയപ്പോഴാണ് ആക്രമണം ഉണ്ടായത്. സംഭവത്തില്‍ പിടിയിലായ രണ്ടു യുവാക്കളില്‍ നിന്ന് ആര്‍പിഎഫ് കഞ്ചാവും പിടിച്ചെടുത്തു. കൊല്ലം സ്വദേശി അശ്വിന്‍, പൊന്നാനി സ്വദേശി ആഷിഖ് എന്നിവരെ ആണ് റെയില്‍വേ പൊലീസ് പിടികൂടിയത്. പുലര്‍ച്ചെ 5.30ഓടേയാണ് സംഭവം. ടിക്കറ്റ് ചോദിച്ചപ്പോള്‍ ടിടിഇയെ തള്ളിയിട്ടശേഷം മറ്റൊരു കോച്ചിന്റെ ടോയ്‌ലെറ്റില്‍ ഒളിച്ചിരിക്കുകയായിരുന്നു പ്രതികളിലൊരാളായ അശ്വിന്‍. ടിടിഇമാരായ യുപി സ്വദേശി മനോജ് വര്‍മ, തിരുവനന്തപുരം സ്വദേശി ഷമ്മി രാജ് എന്നിവരെ ആണ് പ്രതികള്‍ തള്ളിയിട്ടു രക്ഷപ്പെടാന്‍ ശ്രമിച്ചത്. സ്ലീപ്പര്‍ കോച്ചില്‍ ഇരുന്ന യുവാവിനോട് ടിക്കറ്റ് ചോദിച്ചപ്പോള്‍ ജനറല്‍ ടിക്കറ്റാണ് നല്‍കിയതെന്ന് ടിടിഇ മനോജ് വര്‍മ പറഞ്ഞു. പിഴ നല്‍കുകയോ അതല്ലെങ്കില്‍ അല്ലെങ്കില്‍ ജനറല്‍ കോച്ചിലേക്ക് പോകാനോ പറഞ്ഞു. പൈസയില്ലെന്നായിരുന്നു യുവാവിന്റെ മറുപടി. ഈ സമയത്ത് ട്രെയിന്‍ വടക്കാഞ്ചേരി എത്തി. അപ്പോഴാണ് തന്നെ തള്ളിയിട്ട് രക്ഷപ്പെടാന്‍ ശ്രമിച്ചതെന്നും ടിടിഇ മനോജ് വര്‍മ പറഞ്ഞു. ഉടന്‍ തന്നെ…

    Read More »
  • ലഹരിമുക്ത ചികിത്സയ്ക്ക് കൊണ്ടുപോയതില്‍ പക; കടയില്‍കയറി യുവാവിനെ കുത്തിക്കൊന്ന പ്രതി പിടിയില്‍

    കൊച്ചി: ഫോര്‍ട്ട്‌കൊച്ചിയില്‍ കടയില്‍കയറി യുവാവിനെ കുത്തിക്കൊന്ന കേസിലെ പ്രതി അലനെ അറസ്റ്റില്‍. പൂട്ടിക്കിടന്ന വീട്ടില്‍ നിന്നാണ് ഇയാളെ പിടികൂടിയതെന്നാണ് സൂചന. അലനെ ഇപ്പോള്‍ മട്ടാഞ്ചേരി അസി. പൊലീസ് കമ്മിഷണര്‍ ഓഫിസില്‍ ചോദ്യം ചെയ്തുവരികയാണ്. തോപ്പുംപടി മൂലംകുഴി സ്വദേശി ബിനോയി സ്റ്റാന്‍ലിയെയാണ് തോപ്പുംപടി അത്തിപ്പുഴ സ്വദേശിയായ അലന്‍ ഇന്നലെ വൈകിട്ട് 7.45ന് കുത്തിക്കൊന്നത്. ഇതിനു ശേഷം ഒളിവിലിരുന്ന വീട്ടിലെത്തി അലന്‍ കിടന്നുറങ്ങുകയായിരുന്നു എന്ന് പറയപ്പെടുന്നു. അലന്റെ വീടിനടുത്തു തന്നെയുള്ള ഈ വീട് പുറത്തുനിന്ന് പൂട്ടിയ നിലയിലായിരുന്നു. അലനെ ലഹരിമുക്ത ചികിത്സക്കായി കൊണ്ടുപോയതിന്റെ പകയാണ് കൊലപാതകത്തിന് കാരണമായത് എന്നാണ് സൂചന. ഇക്കാര്യങ്ങളെ ചൊല്ലി ഇരുവരും തര്‍ക്കിക്കുന്നത് സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് കേള്‍ക്കാം. തന്നെ എല്ലാവരും ഭ്രാന്തനെപ്പോലെയാണ് കാണുന്നത് എന്ന് അലന്‍ പറയുന്നുണ്ട്. എന്നാല്‍, ലഹരി അടിച്ചു നടന്നയാളെ കൊണ്ടു പോയി രക്ഷപെടുത്താന്‍ നോക്കിയതാണോ തെറ്റ് എന്ന രീതിയില്‍ ബിനോയിയും സംസാരിക്കുന്നുണ്ട്. സംസ്ഥാനത്തിന് പുറത്തൊരിടത്താണ് അലനെ ലഹരിമുക്തി ചികിത്സക്കായി പ്രവേശിപ്പിച്ചിരുന്നത് എന്നറിയുന്നു. ഇവിടെ തന്നെ സൈക്യാട്രിസ്റ്റ്…

    Read More »
  • വനത്തില്‍വെച്ച് യുവതിയുടെ ഇരുകാല്‍മുട്ടുകളും ചുറ്റികയ്ക്ക് അടിച്ചുതകര്‍ത്തു; ഭര്‍ത്താവ് അറസ്റ്റില്‍

    തിരുവനന്തപുരം: പാലോട് വനത്തിനുള്ളില്‍വെച്ച് ഭാര്യയുടെ ഇരുകാല്‍മുട്ടുകളും ചുറ്റിക കൊണ്ട് അടിച്ചു തകര്‍ത്ത ഭര്‍ത്താവ് അറസ്റ്റില്‍. പാലോട് പച്ച സ്വദേശി സോജിയാണ് പാങ്ങോട് പോലീസിന്റെ പിടിയിലായത്. ഗുരുതരമായി പരിക്കേറ്റ, സോജിയുടെ ഭാര്യയും മൈലമൂട് സ്വദേശിനിയുമായ ഷൈനിയെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഷൈനിയുടെ തലയ്ക്കും പരിക്കേറ്റിട്ടുണ്ട്. വ്യാഴാഴ്ച രാവിലെ 11 മണിയോടെയാണ് സംഭവം. സോജിയും ഷൈനിയും തമ്മില്‍ കുറച്ചുനാളുകളായി പിണക്കത്തിലാണ്. എന്നാല്‍ തമ്മില്‍ ഫോണ്‍ വിളിക്കാറുണ്ടായിരുന്നു. വ്യാഴാഴ്ച രാവിലെ സോജി, ഷൈനിയെ ഫോണ്‍ വിളിക്കുകയും കരുമണ്‍കോട് വനത്തില്‍ വരാനും പറഞ്ഞു. തുടര്‍ന്ന് ഷൈനി വനത്തില്‍ എത്തുകയും അവിടെവെച്ച് സോജിയുമായി വാക്കുതര്‍ക്കം ഉണ്ടാകുകയും ചെയ്തു. തുടര്‍ന്ന് സോജി, കയ്യില്‍ കരുതിയിരുന്ന ചുറ്റിക കൊണ്ട് ഷൈനിയുടെ ഇരുകാല്‍മുട്ടുകളിലും അടിക്കുകയായിരുന്നു. ഷൈനിയുടെ നിലവിളി കേട്ട് നാട്ടുകാര്‍ ഓടിയെത്തി. പാലോട് പോലീസ് സോജിയെ കസ്റ്റഡിയില്‍ എടുക്കുകയും ഷൈനിയെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു.

    Read More »
  • ”തല്ലിയത് ശരിയാണ്, എന്റെ ഭാവി എന്താകുമെന്ന് അറിയില്ല; ഏതോ സ്ഥലത്ത് തെണ്ടിത്തിരിയുന്നു”… സമൂഹമാദ്ധ്യമ ലൈവില്‍ രാഹുല്‍ ഗോപാല്‍

    കോഴിക്കോട്: ഭാര്യയെ തല്ലിയെന്നൊരു തെറ്റ് തന്റെ ഭാഗത്തുണ്ടായെന്നും എന്നാല്‍ സ്ത്രീധനം ചോദിച്ചിട്ടില്ലെന്നും പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസിലെ പ്രതി രാഹുല്‍ പി ഗോപാല്‍ (29). സമൂഹമാദ്ധ്യമത്തില്‍ ലൈവില്‍ വന്ന് സംസാരിക്കുകയായിരുന്നു രാഹുല്‍. ”എന്റെ ഭാവി എന്താകുമെന്ന് എനിക്കറിയില്ല. ഇപ്പോള്‍ ഭക്ഷണം പോലും കഴിക്കാതെ ഏതോ സ്ഥലത്ത് തെണ്ടിത്തിരിഞ്ഞ് പണ്ടാരമടങ്ങി നടക്കുകയാണ് ഞാനിപ്പോള്‍. നാട്ടില്‍ നില്‍ക്കാത്തതിന് രണ്ട് കാരണമുണ്ട്. എന്നെ അറസ്റ്റ് ചെയ്തുകൊണ്ട് പോകുമ്പോള്‍ അമ്മയ്ക്കത് കണ്ട് താങ്ങാനാകില്ല. അമ്മ അതുകണ്ട് ചങ്കുപൊട്ടി മരിച്ചുപോകുമോയെന്ന് പേടിച്ചു. പിന്നെ അത്യാവശ്യം ഭീഷണിയും ഉണ്ടായിരുന്നു. കൊണ്ടോട്ടിയിലൊക്കെ ആള്‍ക്കാരുണ്ട് നിന്നെ കാണിച്ചുതരാമെന്നാണ് അവളുടെ ചേട്ടനൊക്കെ ഭീഷണിപ്പെടുത്തിയത്. അങ്ങനെയുള്ള കൈക്രിയകള്‍ക്ക് നിന്നുകൊടുക്കാന്‍ താത്പര്യമില്ലായിരുന്നു. നിങ്ങള്‍ എല്ലാവരും ആസ്വദിക്കുന്നത് എന്റെ ജീവിതമാണ്. പത്തുമുപ്പത് കൊല്ലം കൊണ്ട് ഞാന്‍ കെട്ടിപ്പടുത്ത എന്റെ ജീവിതമാണ് എല്ലാവരും ആസ്വദിക്കുന്നത്. അവളെ തല്ലിയെന്നുള്ള തെറ്റ് ഞാന്‍ ചെയ്തു. അതിന് എന്ത് ശിക്ഷയും സ്വീകരിക്കാന്‍ തയ്യാറായിരുന്നു. എന്നാലത് ഒരിക്കലും സ്ത്രീധനം ചോദിച്ചോ കാര്‍ ചോദിച്ചോ കൊണ്ടായിരുന്നില്ല. ജര്‍മ്മനിയില്‍ ജോലി…

    Read More »
  • യുവതിയായ വീട്ടമ്മയ്ക്ക് തുടര്‍ച്ചയായി നഗ്‌നചിത്രങ്ങള്‍ അയച്ചു, ഭീഷണിപ്പെടുത്തി; തൊട്ടില്‍പ്പാലം സ്വദേശി അറസ്റ്റില്‍

    കോഴിക്കോട്: ഭര്‍ത്തൃമതിയായ യുവതിക്ക് തുടര്‍ച്ചയായി മൊബൈലില്‍ നഗ്നചിത്രങ്ങള്‍ അയച്ച് ശല്യം ചെയ്യുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത യുവാവിനെ പോലീസ് അറസ്റ്റുചെയ്തു. തൊട്ടില്‍പ്പാലം സ്വദേശിയായ പാറശ്ശേരി വീട്ടില്‍ ബിജോ സെബാസ്റ്റ്യനെയാണ് (കുണ്ടുതോട്-45) കൂരാച്ചുണ്ട് സ്വദേശിയായ യുവതിയുടെ പരാതിയില്‍ അറസ്റ്റുചെയ്തത്. കൂരാച്ചുണ്ടിലെത്തിയ യുവാവിനെ പോലീസ് തന്ത്രപൂര്‍വം അറസ്റ്റു ചെയ്യുകയായിരുന്നു. കൂരാച്ചുണ്ട് പോലീസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ എല്‍. സുരേഷ് ബാബു, സബ് ഇന്‍സ്പെക്ടര്‍ പി.കെ. മനോജ്, എ.എസ്.ഐ രാജേഷ് കുമാര്‍ എന്നിവര്‍ അറസ്റ്റിന് നേതൃത്വം നല്‍കി. കൊയിലാണ്ടി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.

    Read More »
  • ഓണ്‍ലൈന്‍ ഉഡായിപ്പില്‍ വേങ്ങരക്കാരന്റെ ഒരു കോടി തട്ടി; കര്‍ണാടകക്കാരന്‍ പ്രതിയുടെ 40,000 സിം കാര്‍ഡും 180 ഫോണും കണ്ടെടുത്തു

    മലപ്പുറം: ഓണ്‍ലൈന്‍ ട്രേഡിംഗ് തട്ടിപ്പിലൂടെ കോടികള്‍ തട്ടിയെടുത്ത കര്‍ണാടക സ്വദേശി അറസ്റ്റില്‍. മലപ്പുറത്തെ സൈബര്‍ ക്രൈം യൂണിറ്റിലെ പോലീസുദ്യോഗസ്ഥരാണ് പ്രതിയെ പിടികൂടിയത്. ഇയാളില്‍ നിന്നും 40,000 സിം കാര്‍ഡുകളും 180ലധികം മൊബൈല്‍ ഫോണുകളും പോലീസ് കണ്ടെത്തി. കര്‍ണാടകയിലെ കൊപ്പ സ്വദേശിയായ അബ്ദുള്‍ റോഷന്‍ ആണ് പിടിയിലായത്. ഓണ്‍ലൈന്‍ ട്രേഡിംഗ് തട്ടിപ്പിലൂടെ മലപ്പുറം വേങ്ങര സ്വദേശിയില്‍ നിന്നും ഇയാള്‍ 1.08 കോടി രൂപ തട്ടിയെന്നാണ് കേസ്. കൊടക് ജില്ലയിലെ മടിക്കേരി എന്ന സ്ഥലത്ത് വാടകയ്ക്ക് താമസിക്കുന്നയാളാണ് അബ്ദുള്‍ റോഷന്‍. തട്ടിപ്പ് സംഘങ്ങള്‍ക്ക് ഇയാള്‍ സിം കാര്‍ഡുകള്‍ വിതരണം ചെയ്തു വരികയായിരുന്നു. ഫേസ്ബുക്കില്‍ കണ്ട ഓഹരി വിപണിയുമായി ബന്ധപ്പെട്ട ലിങ്ക് വഴിയാണ് മലപ്പുറം വേങ്ങര സ്വദേശിയായ ചെറുപ്പക്കാരന്‍ ഇവരുടെ കെണിയില്‍ വീണത്. ഇദ്ദേഹത്തിന് 1 കോടിയോളം രൂപ നഷ്ടമാകുകയും ചെയ്തു. കര്‍ണാടക പോലീസിന്റെ സഹായത്തോടെ സൈബര്‍ ഇന്‍സ്പെക്ടര്‍ ഐ.സി ചിത്തരഞ്ജന്‍, മലപ്പുറം പോലീസ് മേധാവി എസ് ശശിധരന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റ്…

    Read More »
  • ആവേശം മോഡല്‍ ഗുണ്ടാപാര്‍ട്ടി; ഗണ്ടാത്തലവനെ അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍വിട്ടു

    തൃശൂര്‍: ആവേശം മോഡല്‍ പാര്‍ട്ടി നടത്തിയ ഗുണ്ടാ നേതാവ് കുറ്റൂര്‍ അനൂപിനെതിരെ പൊലീസ് കേസെടുത്തു. ഐപിസി 151 വകുപ്പ് പ്രകാരം കേസെടുത്ത ശേഷം അനൂപിന്റെ അറസ്റ്റ് രേഖപ്പെടുത്തി പിന്നീട് സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു. പാര്‍ട്ടിയില്‍ കൊലക്കേസില്‍ പ്രതികളായവരടക്കം പങ്കെടുത്തെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍. പാര്‍ട്ടി സംബന്ധിച്ച് അനൂപില്‍ നിന്ന് വിശദമായ മൊഴി പോലീസ് ശേഖരിച്ചു. വിചാരണ തടവുകാരനായ അനൂപ് ജയിലില്‍ നിന്നും പുറത്തിറങ്ങിയ സന്തോഷത്തിലാണ് ഗുണ്ടാസംഘം പാര്‍ട്ടി നടത്തിയത്. തൃശൂര്‍ കുറ്റൂരിലെ പാട ശേഖരത്തായിരുന്നു കുപ്രസിദ്ധ ഗുണ്ടകള്‍ അടക്കം ആളുകളെ പങ്കെടുപ്പിച്ച് പാര്‍ട്ടി. അനൂപിനെ വലിയ ആരവത്തോടെ ആണ് സുഹൃത്തുക്കള്‍ സ്വീകരിച്ചത്. കഴിഞ്ഞ മാസം അവസാനം നടന്ന പാര്‍ട്ടിയിലെ ആഘോഷം ഇവര്‍ തന്നെയാണ് ചിത്രീകരിച്ചു സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചത്. ആവേശം സിനിമയിലെ ‘എട മോനെ’ എന്ന ഹിറ്റ് ഡയലോഗ് ഓടെ ആണ് സംഘം ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചത്. ഇത് നിരവധി പേര്‍ ഷെയര്‍ ചെയ്തിരുന്നു. പാര്‍ട്ടി നടക്കുന്നതിനിടെ പോലീസും സ്ഥലത്ത് എത്തിയിരുന്നു. സുഹൃത്തുക്കളുമായി ഒന്നിച്ച് ഭക്ഷണം…

    Read More »
  • പെരിയാറില്‍ അനധികൃത മണല്‍വാരല്‍; പുത്തന്‍വേലിക്കരയില്‍ 18 പേര്‍ അറസ്റ്റില്‍

    എറണാകുളം: പെരിയാറില്‍ പറവൂര്‍ പുത്തന്‍വേലിക്കര പുഴയില്‍ അനധികൃത മണല്‍വാരല്‍ സംഘത്തിലെ പതിനെട്ട് പേരെ പുത്തന്‍വേലിക്കര പൊലീസ് അറസ്റ്റ് ചെയ്തു. ആറ് വള്ളങ്ങള്‍, മണല്‍വാരുന്ന ഉപകരങ്ങള്‍ എന്നിവ പിടിച്ചെടുത്തു. പെരുമ്പടന്ന മട്ടുമ്മേല്‍ വിനോജ് (47), ഇടവിലങ്ങ് പൊയിലിങ്ങല്‍ അബ്ദുള്‍ സലാം (62), ചാലക്കല്‍ വിതയത്തില്‍ ജെയിംസ് (62), കുന്നുകര കല്ലുമടപ്പറമ്പില്‍ സന്തോഷ് (48), എടവന വീട്ടില്‍ സാബു (52), അഴീക്കോട് ചീക്കോത്ത് ബാബു (53), കോട്ടുവള്ളിക്കാട് ചേറാടി ഷാജി (60), ചെട്ടിക്കാട് കിഴക്കിനിപ്പുര സെയ്‌നാന്‍ (54 ), മടപ്ലാത്തി തുരുത്ത് വേലിക്കകത്ത് തമ്പി (57), കണ്ടന്‍കുളം കൊല്ലംപറമ്പില്‍ ജയാനന്ദന്‍ (53), കള്ളിക്കാട്ട് ഉണ്ണികൃഷ്ണന്‍ (51), തയ്യില്‍ ഉണ്ണി (45), കുറുമ്പാത്തുരുത്ത് ഓളാട്ടുപറമ്പില്‍ പ്രജോഷ് (35), പെരങ്ങേടത്ത് സുധീഷ് (36), മൂത്തകുന്നം കണക്കാശേരി ശിവപ്രസാദ് (52), ഗോതുരുത്ത് പാണ്ടിപ്പിള്ളി തോമസ് (63), ചേന്ദമംഗലം ഇരുനൂലില്‍ വിന്‍സന്റ് (51), ചേന്ദമംഗലം തൂയിത്തറ സുധി (44) എന്നിവരാണ് അറസ്റ്റിലായത്. വെള്ളോട്ടുപുറം, കുരിശിങ്കല്‍കടവുകളില്‍ നിന്നാണ് സംഘം മണല്‍വാരിയിരുന്നത്. 14ന്…

    Read More »
  • രാഹുല്‍ മുന്‍പ് മറ്റൊരു പെണ്‍കുട്ടിയെ വിവാഹം കഴിച്ചു; ചെയ്ത തെറ്റിന് മാപ്പ് ചോദിക്കുന്നുവെന്ന് അമ്മ

    കോഴിക്കോട്: പന്തീരാങ്കാവില്‍ നവവധുവിനെ ആക്രമിച്ച കേസിലെ പ്രതിയായ രാഹുല്‍ മുന്‍പ് വിവാഹം കഴിച്ചിട്ടുണ്ടെന്ന് സമ്മതിച്ച് അമ്മ. ഈരാറ്റുപേട്ടയിലെ പെണ്‍കുട്ടിയുമായി രജിസ്റ്റര്‍ വിവാഹം നടന്നിട്ടുണ്ടെന്ന് രാഹുലിന്റെ അമ്മ പറഞ്ഞു. രാഹുലിനായി പൊലീസ് തിരച്ചില്‍ തുടരുന്നതിനിടെയാണ്, വേറൊരു വിവാഹം കഴിച്ചിരുന്നതായി അമ്മയുടെ വെളിപ്പെടുത്തല്‍. രാഹുലിന്റെ അമ്മ പറഞ്ഞത്: ”ആ പെണ്‍കുട്ടിയെ വിദേശത്തേക്ക് കൊണ്ടുപോകാനുള്ള ശ്രമം നടത്തിയിട്ടുണ്ട്. പറവൂരിലെ പെണ്‍കുട്ടിയുമായി സ്ത്രീധനത്തെപ്പറ്റി സംസാരിച്ചിട്ടില്ല. പെണ്‍കുട്ടിയുടെ കുടുംബത്തിന്റെ ആരോപണങ്ങള്‍ വസ്തുതാവിരുദ്ധമാണ്. രാഹുല്‍ ചെയ്ത തെറ്റിന് മാപ്പ് ചോദിക്കുന്നു. വിഷമമുണ്ട്.” രാഹുലിനായി പൊലീസ് തെരച്ചില്‍ തുടരുകയാണ്. ഇയാള്‍ ഒളിവില്‍ കഴിയുന്നത് ബെംഗളൂരുവിലാണെന്ന് അന്വേഷണസംഘം സംശയിക്കുന്നത്. ഇന്നലെ വൈകിട്ട് ആറുമണിക്ക് പെണ്‍കുട്ടിയുടെ വീട്ടിലെത്തി പൊലീസ് മെഴിയെടുത്തു. മൊഴിയെടുക്കല്‍ രാത്രി 10 വരെ നീണ്ടു. നവ വധു, മാതാപിതാക്കള്‍, അടുത്ത ബന്ധുക്കള്‍ തുടങ്ങി പലരുടെയും മൊഴി പൊലീസ് വിശദമായി രേഖപ്പെടുത്തി. മര്‍ദ്ദിച്ച് പരുക്കേല്‍പ്പിച്ചതും അസഭ്യം പറഞ്ഞതും കൊലപ്പെടുത്താന്‍ ശ്രമിച്ചതും അടക്കം ഭര്‍ത്താവിന്റെ കൊടും ക്രൂരതകള്‍ പെണ്‍കുട്ടി പ്രത്യേക അന്വേഷണ സംഘത്തിനോട് വിശദീകരിച്ചു.…

    Read More »
Back to top button
error: