Crime

  • ന്യൂഡില്‍സിന്റെ പാക്കറ്റില്‍ 6.46 കോടി രൂപയുടെ വജ്രങ്ങള്‍; യാത്രക്കാരന്‍ കസ്റ്റംസിന്റെ പിടിയില്‍

    മുംബൈ: മുംബൈ വിമാനത്താവളത്തില്‍ യാത്രക്കാരനില്‍ നിന്ന് കോടികള്‍ വിലമതിക്കുന്ന വജ്രങ്ങള്‍ കണ്ടെടുത്തു. ട്രോളി ബാഗിലെ ന്യൂഡില്‍സ് പാക്കറ്റില്‍ ഒളിപ്പിച്ച നിലയിലായിരുന്നു 6.46 കോടി രൂപയുടെ വജ്രങ്ങള്‍ കണ്ടെടുത്തതെന്ന് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പറയുന്നു. മുംബൈയില്‍ നിന്ന് ബാങ്കോക്കിലേക്ക് പോകുകയായിരനന്ന യാത്രക്കാരനെ സംശയം തോന്നിയപ്പോള്‍ പരിശോധിക്കുകയായിരുന്നു. ഇയാളുടെ കൈവശമുണ്ടായിരുന്ന ട്രോളി ബാഗ് പരിശോധിച്ചപ്പോള്‍ ന്യൂഡില്‍സ് പാക്കറ്റ് കണ്ടെത്തുകയും അത് പൊളിച്ചുനോക്കിയപ്പോഴാണ് വജ്രങ്ങള്‍ ഒളിപ്പിച്ച നിലയില്‍ കണ്ടെത്തിയത്. ഇയാളെ പിന്നീട് അറസ്റ്റ് ചെയ്തു. ഇതിന് പുറമെ കൊളംബോയില്‍ നിന്ന് മുംബൈയിലേക്കെത്തിയ വിദേശ വനിതയുടെ അടിവസ്ത്രത്തിനുള്ളില്‍ നിന്ന് 321 ഗ്രാം തൂക്കമുള്ള സ്വര്‍ണവും കണ്ടെടുത്തിരുന്നു. കൂടാതെ ദുബൈ,അബുദാബി,ബഹ്‌റൈന്‍, ദോഹ, റിയാദ്, മസ്‌കറ്റ്, ബാങ്കോക്ക്, സിംഗപ്പൂര്‍ എന്നിവടങ്ങളില്‍ നിന്നെത്തിയ പത്ത് ഇന്ത്യന്‍ പൗരന്‍മാരില്‍ നിന്നായി 4.04 കോടി രൂപ വിലമതിക്കുന്ന സ്വര്‍ണവും കണ്ടെടുത്തു. ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ട്.

    Read More »
  • കാമുകിയില്ലെന്ന് പറഞ്ഞ് കളിയാക്കിയ സുഹൃത്തിനെ 17കാരന്‍ കുത്തിക്കൊലപ്പെടുത്തി

    ഗാന്ധിനഗര്‍: കാമുകിയില്ലെന്ന് പറഞ്ഞ് കളിയാക്കിയ സുഹൃത്തിനെ 17 കാരന്‍ കുത്തിക്കൊലപ്പെടുത്തി. ഏപ്രില്‍ 17ന് ഗുജറാത്തിലെ വഡോദര ദീവാലിപുര ഏരിയയിലാണ് സംഭവം. ദിശാന്ത് രാജ്പുത്(19) ആണ് കൊല്ലപ്പെട്ടത്. കാമുകിയില്ലെന്ന രാജ്പുതിന്റെ അടിക്കടിയുള്ള പരിഹാസങ്ങളില്‍ 17കാരന്‍ അസ്വസ്ഥനായിരുന്നുവെന്നും ഇതാണ് കൊലപാതകത്തിന് കാരണമായതെന്നും പൊലീസ് പറഞ്ഞു. രാജ്പുതിനോട് ദേഷ്യം തോന്നിയ ആണ്‍കുട്ടി മറ്റൊരു സുഹൃത്തിനൊപ്പം ദീവാലിപുര ഗാര്‍ഡനിനടുത്ത് വച്ച് കാണാനായി രാജ്പുത്തിനെ വിളിച്ചു. 17കാരനും മൂന്നു സുഹൃത്തുക്കളും ചേര്‍ന്ന് ദീവാലിപുര കോടതി സമുച്ചയത്തിന് സമീപം രാജ്പുതിനെ കണ്ടുമുട്ടുകയും കത്തി കൊണ്ട് കുത്തിക്കൊലപ്പെടുത്തുകയുമായിരുന്നു. ഗുരുതരമായി പരിക്കേറ്റ രാജ്പുത് സംഭവസ്ഥലത്തു വച്ചുതന്നെ മരിച്ചു. സ്ഥലത്തെത്തിയ പൊലീസ് മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ പ്രായപൂര്‍ത്തിയാകാത്ത പ്രതികളെ അറസ്റ്റ് ചെയ്തു. രണ്ടു പ്രതികളും പ്ലസ് ടു വിദ്യാര്‍ഥികളാണ്.  

    Read More »
  • ജസ്നയുടെ പിതാവ് വിവരങ്ങള്‍ കൈമാറിയാല്‍ അന്വേഷണത്തിന് തയ്യാറെന്ന് CBI; മൂന്നിന് തെളിവുകള്‍ ഹാജരാക്കണം

    തിരുവനന്തപുരം: വിവാദമായ ജസ്‌ന കേസില്‍ പുനരന്വേഷണത്തിന് തയ്യാറാണെന്ന് സി.ബി.ഐ. കേസില്‍ കൂടുതല്‍ വിവരങ്ങള്‍ ജസ്‌നയുടെ പിതാവ് കൈമാറിയാല്‍ അതിന്മേല്‍ അന്വേഷണത്തിന് തയ്യാറാണെന്നും സി.ബി.ഐ. വ്യക്തമാക്കി. തുടരന്വേഷണം ആവശ്യപ്പെട്ട് ജസ്‌നയുടെ പിതാവ് തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയെ സമീപിച്ചിരുന്നു. വിഷയത്തില്‍ വിശദമായ വാദം കേട്ട് ഇന്നത്തേക്ക് വിധി പറയാനായി മാറ്റിയിരുന്നു. കേസ് വീണ്ടും പരിഗണിച്ചപ്പോഴാണ് തുടരന്വേഷണത്തിന് തയ്യാറാണെന്ന് സി.ബി.ഐ. കോടതിയെ അറിയിച്ചത്. കേസില്‍ വിവരങ്ങള്‍ മുദ്രവെച്ച കവറില്‍ കോടതിയില്‍ സമര്‍പ്പിക്കണം. അടുത്ത മാസം മൂന്നാം തീയതി കേസ് വീണ്ടും കോടതി പരിഗണിക്കും. അന്നേ ദിവസം രേഖകളും തെളിവുകളും കോടതിയില്‍ ഹാജരാക്കണമെന്നും സി.ബി.ഐ. നിര്‍ദേശിച്ചു. തെളിവുകള്‍ പരിശോധിച്ചതിന് ശേഷം ആവശ്യമെങ്കില്‍ തുടരന്വേഷണം നടത്തുമെന്നും സി.ബി.ഐ. കോടതിയെ അറിയിച്ചു. കേസില്‍ ജസ്‌നയുടെ പിതാവ് ജെയിംസിന്റെ വാദങ്ങള്‍ കഴിഞ്ഞതവണ കേസ് പരിഗണിച്ചപ്പോള്‍ സി.ബി.ഐ. തള്ളിക്കളഞ്ഞിരുന്നു. ചില പ്രധാന കാര്യങ്ങള്‍ സി.ബി.ഐ അന്വേഷിച്ചിട്ടില്ലെന്നും കേസ് ആദ്യം അന്വേഷിച്ച ഉദ്യോഗസ്ഥരുടെ മൊഴി സി.ബി.ഐ രേഖപ്പെടുത്തിയിരുന്നില്ലെന്നും ജെയിംസ് വാദിച്ചിരുന്നു. മാത്രമല്ല,…

    Read More »
  • സിസ്റ്റർ ജോസ് മരിയ കൊലക്കേസ്, പ്രതിയെ വെറുതെ വിട്ടു; തെളിവുകളുടെ അഭാവമെന്ന് കോടതി

         സിസ്റ്റർ ജോസ് മരിയ കൊലക്കേസിൽ പ്രതിയെ വെറുതെ വിട്ട് കോടതി. പ്രതി കാ​സർ​കോ​ട് സ്വ​ദേ​ശിയായ സതീശ് ബാബുവിനെയാണ് കോടതി വെറുതെ വിട്ടത്. കോട്ടയം അഡീഷണൽ സെഷൻസ് കോടതിയുടേതാണ് നടപടി. തെളിവുകളുടെ അഭാവം ചൂണ്ടിക്കാട്ടിയാണ് കോടതിയുടെ ഉത്തരവ്. കോട്ടയം പിണ്ണക്കാനാട് മൈലാടി എസ്.എച്ച് കോൺവെൻ്റിലെ സിസ്റ്റർ ജോസ് മരിയയെ (75) സതീശ് ബാബു മോഷണ ശ്രമത്തിനിടെ തലയ്ക്കടിച്ച് കൊലപ്പെടുത്തി എന്നാണ് കേസ്. 2015 ഏപ്രിൽ 17 ന് പു​ല​ർ​ച്ച ഒ​ന്ന​ര​ക്കാ​യിരുന്നു സംഭവം നടന്നത്. പ്രതിഭാഗത്തിനായി ഷെൽജി തോമസും പ്രോസിക്യൂഷനായി ഗിരിജയും ഹാജരായി. മോ​ഷ​ണ​ത്തി​നാ​യി മ​ഠ​ത്തി​ൽ ക​യ​റി​യ പ്ര​തി, ശ​ബ്ദം കേ​ട്ട് ഉ​ണ​ർ​ന്ന്​ ബ​ഹ​ളം​വെ​ച്ച സി​സ്റ്റ​റെ ക​മ്പി​വ​ടി​കൊ​ണ്ട് ത​ല​ക്ക​ടി​ച്ച് കൊ​ല​പ്പെ​ടുത്തുയായിരുന്നത്രേ.​ സ്വാ​ഭാ​വി​ക മ​ര​ണ​മെ​ന്നാ​ണ്​ ആ​ദ്യം ക​രു​തി​യി​രു​ന്ന​ത്. എ​ന്നാ​ൽ, പാ​ലാ കെ.​എ​സ്.​ആ​ർ.​ടി.​സി ബ​സ് സ്റ്റാ​ൻ​ഡി​നു സ​മീ​പ​മു​ള്ള ലി​സ്യു മ​ഠ​ത്തി​ലെ സി​സ്റ്റ​ർ അ​മ​ല​യു​ടെ കൊ​ല​പാ​ത​ക​വു​മാ​യി ബ​ന്ധ​പ്പെ​ട്ട അ​ന്വേ​ഷ​ണ​ത്തി​നി​ട​യി​ലാ​ണ് ജോ​സ് മ​രി​യ​യു​ടേ​തും കൊ​ല​പാ​ത​ക​മാ​ണെ​ന്ന് വ്യ​ക്ത​മാ​യ​ത്. സിസ്റ്റർ അമല കൊലക്കേസിൽ നിലവിൽ തിരുവനന്തപുരം സെൻട്രൽ ജയിൽ തടവിൽ…

    Read More »
  • രാത്രി 9 മണിക്ക് ശേഷം മദ്യം നല്‍കിയില്ല; ഉഴവൂരില്‍ ബിവറേജസ് ജീവനക്കാരന്റെ കാര്‍ അടിച്ചുതകര്‍ത്തു

    കോട്ടയം: രാത്രി ഒന്‍പത് മണിക്ക് ശേഷം മദ്യം നല്‍കാത്തതിന് ബിവറേജസ് ജീവനക്കാരന്റെ കാര്‍ അടിച്ചുതകര്‍ത്തു. ഉഴവൂര്‍ ബിവറേജസ് ഔട്ട്ലെറ്റിലെ ഷോപ്പ് ഇന്‍ ചാര്‍ജും തിരുവല്ല സ്വദേശിയുമായ കൃഷ്ണകുമാറിന്റെ കാറാണ് അടിച്ചുതകര്‍ത്തത്. അയര്‍ക്കുന്നം സ്വദേശിയായ തോമയാണ് ആക്രമണം നടത്തിയത്. ഹെല്‍മെറ്റ് ധരിച്ചെത്തിയ ഇയാള്‍ കാറിന്റെ ചില്ല് അടക്കം തല്ലിതകര്‍ക്കുകയായിരുന്നു. സംഭവത്തില്‍ കൃഷ്ണകുമാര്‍ കുറവിലങ്ങാട് പോലീസില്‍ പരാതി നല്‍കി.

    Read More »
  • തൃശൂരില്‍ ബാങ്കിന്റെ ലോക്കറില്‍ വിഷവാതകം; മൂന്ന് ജീവനക്കാര്‍ക്ക് ബോധക്ഷയം

    തൃശൂര്‍: മാപ്രാണം സെന്ററില്‍ തൃശ്ശൂര്‍ ബസ്സ്റ്റോപ്പിനു സമീപമുള്ള സൗത്ത് ഇന്ത്യന്‍ ബാങ്ക് ശാഖയിലെ ലോക്കറില്‍ നിന്നും വമിച്ച വിഷവാതകം ശ്വസിച്ച് മൂന്ന് ജീവനക്കാര്‍ക്ക് ബോധക്ഷയം. തിങ്കളാഴ്ച വൈകീട്ട് ആറരയോടെ സ്വര്‍ണം എടുത്തുവെക്കാന്‍ പോയ ബാങ്കിലെ ക്ലാര്‍ക്കുമാരായ ചേര്‍പ്പ് സ്വദേശി ഇമാ ജേക്കബ് (24), ഇരിങ്ങാലക്കുട സ്വദേശി പി.എല്‍. ലോന്റി (38),പത്തനംതിട്ട സ്വദേശി സ്റ്റെഫി (23) എന്നിവര്‍ക്കാണ് ബോധക്കേടുണ്ടായത്. ഇവരെ കൂര്‍ക്കഞ്ചേരി എലൈറ്റ് മിഷന്‍ ആശുപത്രി ഐ.സി.യു.വില്‍ പ്രവേശിപ്പിച്ചു. ലോക്കര്‍മുറിയിലേക്കു പോയവരെ തിരികെക്കാണാതായതിനെത്തുടര്‍ന്ന് അസിസ്റ്റന്റ് മാനേജര്‍ ടിന്റോ അന്വേഷിച്ചുചെന്നപ്പോഴാണ് മൂന്നുപേരും ബോധരഹിതയായി കിടക്കുന്നതു കണ്ടത്. മുറിയിലേക്ക് കയറിയ ടിന്റോയ്ക്കും അസ്വസ്ഥത അനുഭവപ്പെട്ടു. ഉടന്‍ ബാങ്കിലെ ഗോള്‍ഡ് അപ്രൈസര്‍ നാട്ടുകാരുടെ സഹായത്തോടെ ഇവരെ സമീപത്തെ ലാല്‍ മെമ്മോറിയല്‍ ആശുപത്രിയിലെത്തിച്ചു. ഗുരുതരാവസ്ഥയിലുള്ള മൂന്നുപേരെ പിന്നീട് എലൈറ്റ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ഇരിങ്ങാലക്കുട പൊലീസും ഫയര്‍ഫോഴ്‌സും സ്ഥലത്തെത്തി. ബാങ്കിനകത്ത് കാര്‍ബണ്‍ മൊണോക്സൈഡ് വാതകത്തിന്റെ സാന്നിദ്ധ്യം സംശയിക്കുന്നതായി പൊലീസ് പറഞ്ഞു. തിങ്കളാഴ്ച മണിക്കൂറുകളോളം പ്രദേശത്ത് വൈദ്യുതി ഉണ്ടായിരുന്നില്ല. അതിനാല്‍ ജനറേറ്ററാണ്…

    Read More »
  • ഒറ്റയ്ക്ക് താമസിക്കുന്ന വയോധികയുടെ വീട്ടില്‍ കയറി അജ്ഞാതന്‍ കുത്തിവെപ്പ് നല്‍കി

    പത്തനംതിട്ട: റാന്നിയില്‍ ഒറ്റക്ക് താമസിക്കുന്ന വയോധികയുടെ വീട്ടില്‍ കയറി അജ്ഞാതന്‍ കുത്തിവെയ്പ്പ് നല്‍കി. കഴിഞ്ഞ ദിവസമാണ് സംഭവം. റാന്നി വലിയകലുങ്ക് സ്വദേശിനി ചിന്നമ്മയെയാണ് കോവിഡ് ബൂസ്റ്റര്‍ ഡോസ് എന്ന് തെറ്റിദ്ധരിപ്പിച്ചു കുത്തിവെച്ചത്. മൂന്നാമത്തെ ഡോസ് കോവിഡ് വാക്‌സിന്‍ എടുക്കാത്തതിനാല്‍ അതിനായി എത്തിയതാണെന്നാണ് ബൈക്കില്‍ എത്തിയ യുവാവ് ചിന്നമ്മയോട് പറഞ്ഞത്. നിരവധി തവണ ചിന്നമ്മ ഒഴിഞ്ഞുമാറാന്‍ ശ്രമിച്ചെങ്കിലും യുവാവ് നിര്‍ബന്ധിച്ച് കുത്തിവെച്ചു. നടുവിന് ഇരുവശത്തും ഇഞ്ചക്ഷന്‍ നല്‍കി എന്ന് ചിന്നമ്മ പറഞ്ഞു. കുത്തിവെയ്ക്കാന്‍ ഉപയോഗിച്ച സിറിഞ്ച് ചിന്നമ്മയ്ക്ക് നല്‍കിയ ശേഷമാണ് യുവാവ് മടങ്ങിയത്. റാന്നി താലൂക്ക് ആശുപത്രിയില്‍ നിരീക്ഷണത്തില്‍ കഴിയുന്ന ചിന്നമ്മയുടെ ആരോഗ്യസ്ഥിതി തൃപ്തികരമാണ്. ആരാണ് കുത്തിവെച്ചതെന്നോ എന്താണ് കുത്തിവെച്ചതെന്നോ വ്യക്തതയില്ല. സംഭവത്തില്‍ റാന്നി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.  

    Read More »
  • വിവാഹസത്കാരവേദിയില്‍നിന്ന് വധുവിനെ തട്ടിക്കൊണ്ടുപോകാന്‍ ബന്ധുക്കളുടെ ശ്രമം; മുളകുപൊടിയെറിഞ്ഞു

    വിശാഖപട്ടണം: വിവാഹ സത്കാരത്തിനിടെ വധുവിനെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ച് ബന്ധുക്കള്‍. ആന്ധ്ര പ്രദേശിലെ കിഴക്കന്‍ ഗോദാവരിയിലാണ് സംഭവം. തടയാന്‍ ശ്രമിച്ചവര്‍ക്കുനേരെ മുളകുപൊടിയെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ചാണ് അമ്മ ഉള്‍പ്പെടെയുള്ള ബന്ധുക്കള്‍ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചത്. ഇവര്‍ക്കൊപ്പം പോകാന്‍ തയ്യാറാകാതിരുന്ന പെണ്‍കുട്ടിയെ വലിച്ചിഴയ്ക്കുന്നതിന്റെ ഉള്‍പ്പെടെ ദൃശ്യങ്ങള്‍ പുറത്തുവന്നു. ഞായറാഴ്ചയാണ് സംഭവം നടന്നത്. വധുവായ സ്നേഹയും ബാട്ടിന വെങ്കടനന്ദുവും ഏപ്രില്‍ 13-ന് വിവാഹിതരായിരുന്നു. പ്രണയത്തിലായിരുന്ന ഇരുവരും വിജയവാഡയിലെ പ്രശസ്ത ദുര്‍ഗാക്ഷേത്രത്തില്‍ വെച്ചാണ് വിവാഹിതരായത്. വിവാഹശേഷം ഇരുവരും വെങ്കടനന്ദുവിന്റെ വീട്ടിലേക്ക് പോകുകയും ഞായറാഴ്ച വിവാഹസത്കാരം നടത്താന്‍ തീരുമാനിക്കുകയുമായിരുന്നു. ചടങ്ങിനെ കുറിച്ച് സ്നേഹയുടെ വീട്ടുകാരോടും പറഞ്ഞിരുന്നു. സത്കാരത്തിനുള്ള ഒരുക്കങ്ങള്‍ നടക്കുന്നതിനിടെയാണ് സ്നേഹയുടെ അമ്മ പത്മാവതിയും ബന്ധുക്കളായ ചരണ്‍കുമാര്‍, ചന്ദു, നക്ക ഭരത് എന്നിവര്‍ ഇരച്ചെത്തിയത്. തുടര്‍ന്ന് അവിടെയുണ്ടായിരുന്നവര്‍ക്കുനേരെ മുളകുപൊടി എറിയുകയും സ്നേഹയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിക്കുകയുമായിരുന്നു. എന്നാല്‍ വരന്റെ കുടുംബാംഗങ്ങളും സുഹൃത്തുക്കളും ചേര്‍ന്ന് ഇത് തടഞ്ഞു. വരന്റെ ബന്ധുവായ ഒരാള്‍ക്ക് ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. വെങ്കടനന്ദുവിന്റെ കുടുംബം വധുവിന്റെ ബന്ധുക്കള്‍ക്കെതിരെ പോലീസില്‍…

    Read More »
  • മോഷണ വിവരം അറിയിച്ചപ്പോഴുള്ള പൊലീസിന്റെ ചോദ്യം നിരാശപ്പെടുത്തി, പക്ഷേ…

    കൊച്ചി: പനമ്പിള്ളി നഗറിലെ വീട്ടില്‍നിന്ന് ഒരു കോടിയുടെ സ്വര്‍ണ, വജ്രാഭരണങ്ങള്‍ കവര്‍ന്ന മോഷ്ടാവിനെ പിടികൂടിയതിന് പിന്നാലെ പൊലീസിനെ അഭിനന്ദിച്ച് സംവിധായകന്‍ ജോഷി. മോഷണ വിവരം അറിഞ്ഞയുടന്‍ പൊലീസിനെ വിളിച്ചപ്പോള്‍ ലഭിച്ച മറുപടിയടക്കമുള്ളവയാണ് അദ്ദേഹം വെളിപ്പെടുത്തിയിരിക്കുന്നത്. പൊലീസിനോട് വിളിക്കുന്നത് ജോഷിയാണെന്ന് പറഞ്ഞിരുന്നില്ല. പനമ്പള്ളി നഗറിലെ ഒരു വീട്ടില്‍ മോഷണം നടന്നെന്നാണ് പറഞ്ഞത്. ഇതുകേട്ടതും പുത്തന്‍കുരിശിലാണോയെന്ന് പൊലീസ് ചോദിച്ചു. ആ ചോദ്യം തന്നെ നിരാശപ്പെടുത്തി. അടുത്തുള്ള പൊലീസ് സ്റ്റേഷനില്‍ വിളിക്കാന്‍ പറഞ്ഞ് നമ്പര്‍ തന്നു. ആ നമ്പരില്‍ വിളിച്ചില്ല. പകരം നിര്‍മാതാവ് ആന്റോ ജോസഫിനെ വിളിച്ച് കാര്യം പറഞ്ഞു. സിറ്റി പൊലീസിന്റെ ദ്രുതചലനങ്ങള്‍ക്കാണ് പിന്നീട് താന്‍ സാക്ഷിയായത്. കമ്മീഷണറും ഡി സി പിയും അടക്കമുള്ള മുഴുവന്‍ സംഘവും ഉടന്‍ സ്ഥലത്തെത്തി. എ സി പി പി രാജ്കുമാറിനായിരുന്നു ഏകോപനച്ചുമതല. സിനിമയില്‍ കാണുന്ന അന്വേഷണം ഒന്നും അല്ലെന്ന് സിറ്റി പൊലീസിന്റെ ലൈവ് ആക്ഷന്‍ നേരിട്ടുകണ്ടപ്പോള്‍ മനസിലായി. സമൂഹത്തിനും പൊലീസ് സേനയ്ക്കും മാതൃകയാകുന്ന വിധത്തിലായിരുന്നു അന്വേഷണമെന്നും അത്രയും…

    Read More »
  • തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയ ട്വന്റി20 പ്രവര്‍ത്തകരെ മര്‍ദിച്ചതായി പരാതി

    കൊച്ചി: കുമ്പളങ്ങിയില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയ ട്വന്റി20 പ്രവര്‍ത്തകരെ മര്‍ദിച്ചതായി പരാതി. ട്വന്റി20 നിയോജകമണ്ഡലം പ്രസിഡന്റ് ഷൈനി ആന്റണി, ബെന്നി ജോസഫ് എന്നിവര്‍ക്കാണു പരിക്കേറ്റത്. കോണ്‍ഗ്രസ് അനുകൂലികളാണ് മര്‍ദനത്തിന് പിന്നിലെന്ന് ട്വന്റി20 പ്രവര്‍ത്തകര്‍ ആരോപിച്ചു. എറണാകുളം മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ഥി ഹൈബി ഈഡനെതിരെ പ്രസംഗിക്കരുത് എന്ന് പറഞ്ഞായിരുന്നു മര്‍ദനമെന്നു ട്വന്റി20 പ്രവര്‍ത്തകര്‍ പറഞ്ഞു. മര്‍ദനമേറ്റവര്‍ ആശുപത്രിയില്‍ ചികിത്സ തേടി. അക്രമികള്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും ട്വന്റി20 ആവശ്യപ്പട്ടു.  

    Read More »
Back to top button
error: