Health

  • അകാലനര തടയാന്‍ ചില മാര്‍ഗങ്ങള്‍

    ആധുനിക ജീവിതവും ചുറ്റുപാടുകളും ചേര്‍ന്ന് നമുക്ക് സമ്മാനിച്ച ആരോഗ്യപ്രശ്‌നങ്ങളില്‍ ഒന്നാണ് ‘അകാല നര’. തലമുടിക്ക് നിറം നല്‍കുന്ന മെലാനിന്‍ പിഗ്‌മെന്റ് ഉല്‍പാദിപ്പിക്കുന്നത് മെലനോസൈറ്റ് കോശങ്ങളാണ്. ഈ കോശങ്ങളുടെ എണ്ണം കുറയുകയോ പ്രവര്‍ത്തനം നിലയ്ക്കുകയോ ഇവ നശിച്ചുപോവുകയോ ചെയ്യുമ്പോഴാണ് അകാലനര ഉണ്ടാകുന്നത്. മുപ്പത് വയസിനു മുമ്പേ നര തുടങ്ങുന്നതിനെയാണ് അകാല നര എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. അകാലനര തടയാന്‍ ചില മാര്‍ഗങ്ങള്‍ അയണ്‍, വിറ്റാമിനുകള്‍, പോഷണം എന്നിവയുടെ കുറവു മൂലം നരയുണ്ടാകാം മാനസിക – ശാരീരിക സമ്മര്‍ദങ്ങള്‍ നരയ്ക്കു കാരണമാകുന്നു തിരക്കേറിയ ജീവിതം സമ്മാനിക്കുന്ന മാനസിക സമ്മര്‍ദങ്ങള്‍ മൂലം ശരീരോഷ്മാവ് കൂടാനും അതുവഴി മുടി നരയ്ക്കാനും കാരണമായേക്കാം മുടി കഴുകാന്‍ ഒരിക്കലും ചൂടുവെള്ളം ഉപയോഗിക്കരുത് ദിവസവും രാത്രി അല്‍പം ഉണക്കനെല്ലിക്ക വെള്ളത്തിട്ട് പിറ്റേന്ന് ഇതേ വെള്ളത്തില്‍ നെല്ലിക്ക പിഴിഞ്ഞ് അരിച്ചെടുത്ത് തലയില്‍ തേയ്ക്കുക കറ്റാര്‍വാഴപ്പോള നീര് വെളിച്ചെണ്ണയില്‍ കാച്ചി തലയില്‍ തേയ്ക്കുക ചുവന്നുള്ളി അരിഞ്ഞ് വെളിച്ചെണ്ണയിലിട്ട് കാച്ചി തേച്ചാല്‍ തലമുടി തഴച്ചു വളരും കറിവേപ്പില…

    Read More »
  • വൃക്ക തകരാറിലാവുന്നതിന്‍റെ ലക്ഷണങ്ങള്‍

    വൃക്ക തകരാറിലാവുന്നതിന്‍റെ ലക്ഷണങ്ങള്‍ ശരീരത്തില്‍ വളരെ പെട്ടെന്ന് തന്നെപ്രകടമാകും. ഇവ അവഗണിച്ചാല്‍ ഒടുവില്‍ അവസാനഘട്ട ലക്ഷണങ്ങളിലേക്ക്എത്തുമ്പോഴാകും പലരും രോഗം തിരിച്ചറിയുക. അപ്പോഴേക്കും കടുത്ത വൃക്കരോഗത്തിന് ശരീരം അടിപ്പെട്ടിട്ടുണ്ടാവും. വളരെ പെട്ടെന്ന്പ്രമേഹമുള്ളവര്‍ക്ക് വൃക്കരോഗത്തിന് സാധ്യതയുണ്ട്. ഇത് ഒടുവില്‍ വൃക്കകളുടെപ്രവര്‍ത്തനം തന്നെ തകരാറിലാക്കിയേക്കാം. പലപ്പോഴും ആദ്യ ഘട്ടത്തില്‍ ഡയബറ്റിക് നെഫ്രോപതി തിരിച്ചറിയപ്പെടാറില്ല. വൃക്കകളുടെ നാശം തുടങ്ങി അഞ്ചോ പത്തോ വര്‍ഷങ്ങള്‍ക്ക് ശേഷമാവും ലക്ഷണങ്ങള്‍ കണ്ടുതുടങ്ങുക. പലരിലും രോഗം മൂര്‍ച്ഛിക്കുന്ന ഘട്ടമാകുമ്പോഴാണ് പ്രകടമായ ലക്ഷണങ്ങള്‍ പോലും കാണാന്‍ സാധ്യമാവുക. അതിനാല്‍ ഡയബറ്റീസ് ഉള്ളവര്‍ വര്‍ഷത്തില്‍ ഒരിക്കലെങ്കിലും വിദഗ്ധ പരിശോധന തേടി വൃക്കകള്‍ക്ക് തകരാറില്ലെന്ന് ഉറപ്പു വരുത്തണം. രക്ത പരിശോധനയിലൂടെയും, യൂറിന്‍ പരിശോധനയിലൂടെയും വൃക്കകളുടെ പ്രവര്‍ത്തന ക്ഷമത എങ്ങനെയെന്ന് തിരിച്ചറിയാനാവും.   വൃക്കകളുടെ പ്രവര്‍ത്തനം തകരാറിലാവുന്നതിന്‍റെ ലക്ഷണങ്ങള്‍ ഇവയാണ്, ശ്രദ്ധിക്കുക കൈകളിലും മുഖത്തും കാല്‍പാദങ്ങളിലും നീരുവെക്കുക ഉറങ്ങാനും ശ്രദ്ധകേന്ദ്രീകരിക്കാനും പറ്റാത്ത അവസ്ഥ വിശപ്പില്ലായ്മ തലകറക്കവും ഛര്‍ദ്ദിയും തളര്‍ച്ച ശരീരത്തില്‍ വല്ലാത്ത ചൊറിച്ചിലും അസ്വസ്ഥതയും (വൃക്കരോഗം മൂര്‍ച്ഛിക്കുന്ന അവസാന…

    Read More »
  • നിറം വയ്ക്കാന്‍ ഗ്ലൂട്ടാത്തിയോണ്‍ എണ്ണ വീട്ടിലുണ്ടാക്കാം….

    നാം ഇന്നത്തെ കാലത്ത് സൗന്ദര്യവഴികളില്‍ പറഞ്ഞ് കേള്‍ക്കുന്ന ഒന്നാണ് ഗ്ലൂട്ടാത്തിയോണ്‍. സിനിമാതാരങ്ങളും മറ്റും നിറം വര്‍ദ്ധിപ്പിയ്ക്കാന്‍ ഉപയോഗിയ്ക്കുന്ന ഗ്ലൂട്ടാത്തിയോണ്‍ കുത്തിവയ്പ്പിനും പില്‍സുകള്‍ക്കുമെല്ലാം ഇന്ന് പ്രചാരമേറുകയാണ്. എന്നാല്‍ ഇവ കൃത്രിമ വഴികള്‍ ആയതിനാല്‍ ഇതിന്റേതായ ബുദ്ധിമുട്ടുകളുമുണ്ട്. മാത്രമല്ല, വിലയേറിയ ഇത്തരം വഴികള്‍ സാധാരണക്കാര്‍ക്ക് പ്രയോഗിയ്ക്കാന്‍ സാധിയ്ക്കുകയും ചെയ്യില്ല. പരിഹാരമായി ചെയ്യാവുന്നത് ഇതേ ഗുണം നല്‍കുന്ന, ശരീരത്തിന് യാതൊരു ദോഷവും വരുത്താത്ത സ്വാഭാവിക വഴികള്‍ പ്രയോഗിയ്ക്കുകയാണ്. ഇത്തരത്തില്‍ ഒരു വഴിയാണ് ഇവിടെ പറയുന്നത്. ഗ്ലൂട്ടാത്തിയോണ്‍ ഇഫക്ട് നല്‍കുന്ന ഒരു പ്രത്യേക ഓയില്‍. ഗ്ലൂട്ടാത്തിയോണ്‍ ഓയില്‍ എന്ന് നമുക്ക് പറയാം. മുഖത്തും ശരീരത്തിലുമെല്ലാം ഉപയോഗിയ്ക്കാന്‍ സാധിയ്ക്കുന്ന ഒന്നാണിത്. വെളിച്ചെണ്ണ ഇതിനായി വെളിച്ചെണ്ണ, ക്യാരറ്റ്, ബീറ്റ്റൂട്ട് എന്നിവയാണ്ട് വേണ്ടത്. ഇതില്‍ ഓറഞ്ച് തൊലി കൂടി വേണം. വെളിച്ചെണ്ണ പൊതുവേ സൗന്ദര്യ, മുടി സംരക്ഷണ ഗുണങ്ങള്‍ ഏറെയുളള ഒന്നാണ്. നല്ല കൊഴുപ്പുകളുടെ ഉറവിടമാണ്. ഇത് ചര്‍മത്തിലെ പല പ്രശ്നങ്ങള്‍ക്കുമുള്ള നല്ലൊരു പരിഹാരം കൂടിയാണ്. അലര്‍ജി പ്രശ്നങ്ങള്‍ക്കുള്ള നല്ലൊരു പരിഹാരമാണിത്.…

    Read More »
  • അമിതദേഷ്യം അപകടം…!   ദേഷ്യം നിയന്ത്രിക്കാൻ ഫലപ്രദമായ ഈ വഴികൾ പരീക്ഷിക്കൂ

       എന്താണ് ഈ ദേഷ്യം? നാം പ്രതീക്ഷിക്കുന്നതു പോലെ കാര്യങ്ങൾ നടക്കാതെ വരുകയോ  മറ്റുള്ളവരുടെ പെരുമാറ്റങ്ങൾ നമ്മെ അലോസരപ്പെടുത്തുകയോ ചെയ്യുമ്പോഴുണ്ടാകുന്ന അനാരോഗ്യകരമായ വൈകാരിക പ്രതികരണമാണ് ദേഷ്യം. കുടുംബങ്ങൾ ശിഥിലമാകുക, വ്യക്തി വിരോധം, സാമൂഹ്യമായ ഒറ്റപ്പെടൽ തുടങ്ങി ഇതിനു ദൂഷ്യഫലങ്ങൾ ഏറെയാണ്. ദേഷ്യം സമാധാനമല്ല, രൂക്ഷമായ പ്രശ്നങ്ങളാണ് സൃഷ്ടിക്കുന്നത്.  സമ്മർദം, വിഷാദം, ഉത്കണ്ഠ എന്നിവയവയാണ ദേഷ്യത്തിന്റെ അനന്തരഫലങ്ങൾ.  സന്തോഷകരമായ ജീവിതത്തിന് ആദ്യം വേണ്ടത് ദേഷ്യത്തെ ഇല്ലാതാക്കുക എന്നതാണ്. നമ്മുടെ മാനസികാരോഗ്യത്തെ ഇത് അപകടകരമായി സ്വാധീനിക്കും,  ദൈനംദിന ജീവിതത്തെ തകരാറിലാക്കും. അമിതദേഷ്യം എങ്ങനെ എങ്ങനെ പരിഹരിക്കാം…? അതിനുള്ള ചില മാർഗങ്ങൾ ഇതാ. ☸ കാര്യങ്ങൾ കൃത്യമായി മനസിലാക്കാനുള്ള കഴിവ് ഉണ്ടാക്കിയെടുക്കുക എന്നതാണ് ദേഷ്യം അകറ്റാനുള്ള പ്രധാനം മാർഗം. മറ്റുള്ളവരുമായി നല്ല ബന്ധങ്ങൾ ഉണ്ടാക്കുകയും നല്ലതും ചീത്തയുമായ വികാരങ്ങളെ നിയന്ത്രിക്കുകയും ചെയ്യുന്നത്  ദേഷ്യം ഇല്ലാത്ത മനസികാരോഗ്യത്തിന്‍റെ ലക്ഷണങ്ങളാണ്. ☸ മദ്യപാനം, പുകവലി, മറ്റു ലഹരി പദാർത്ഥങ്ങൾ എന്നിവയുടെ അമിത ഉപയോഗം മാനസികവും ശാരീരികവുമായ ആരോഗ്യം നശിപ്പിക്കുകയും…

    Read More »
  • ചുമയും ജലദോഷവും  പടരുന്നു; വീട്ടിലുണ്ട് പരിഹാരം

    ചുമയും ജലദോഷവും മിക്കവാറും എല്ലാ ആളുകളും അനുഭവിക്കുന്ന ഒരു രോഗമാണ്.200ലധികം വ്യത്യസ്ത വൈറസുകള്‍ കാരണവും അലര്‍ജികള്‍, പാരിസ്ഥിതിക ഘടകങ്ങള്‍ എന്നിവ മൂലവും ചുമയും ജലദോഷവും ഉണ്ടാവാമെന്നാണ് വിദഗ്ധര്‍ പറയുന്നത്. കൃത്യമായി ശ്രദ്ധിച്ചില്ലെങ്കില്‍ ഒരു പക്ഷെ ഇന്‍ഫ്‌ലുവന്‍സ, ന്യുമോണിയ, ശ്വാസകോശത്തിലെ അണുബാധ തുടങ്ങിയ കൂടുതല്‍ രീതിയിലുള്ള ആരോഗ്യ പ്രശ്‌നങ്ങളിലേക്ക് ഇവ നയിച്ചേക്കാം. ചുമയുടെയും ജലദോഷത്തിന്റെയുമൊക്കെ ആരംഭത്തിൽ തന്നെ വീട്ടില്‍  ചില പൊടിക്കൈകളൊക്കെ പരീക്ഷിക്കാവുന്നതാണ്. ചുമയും ജലദോഷവും കുറയ്ക്കാന്‍ വീട്ടില്‍ തന്നെ പരീക്ഷിക്കാവുന്ന ചില മാര്‍ഗങ്ങള്‍ നോക്കാം. 1.തുളസി ആന്റിമൈക്രോബയല്‍, ആന്റി -ഇന്‍ഫ്‌ലമേറ്ററി അലര്‍ജി വിരുദ്ധ ഗുണങ്ങള്‍ അടങ്ങിയിട്ടുള്ളതിനാല്‍ ചുമ, ജലദോഷ ലക്ഷണങ്ങള്‍ എന്നിവ ഒഴിവാക്കാന്‍ തുളസിയാണ് ആദ്യത്തെ പ്രതിവിധി. തുളസിയുടെ ഏതാനും ഇലകള്‍ തേനോടൊപ്പം കഴിക്കുന്നത് രോഗപ്രതിരോധ ആരോഗ്യം മെച്ചപ്പെടുത്തുന്നതിന് സഹായിക്കുന്നു. തുളസിയിലയും ഇഞ്ചിയും ചേര്‍ത്ത് വെള്ളത്തിലിട്ട് തിളപ്പിച്ച്‌ ശേഷം രണ്ടോ മൂന്നോ തുള്ളി നാരങ്ങനീരും ചേര്‍ത്ത് കുടിക്കുന്നത് ജലദോഷവും ചുമയും മാറാന്‍ വളരെയധികം സഹായിക്കും. 2.കുരുമുളക് കുരുമുളകില്‍ വൈറ്റമിന്‍ സിയും ആന്റിഓക്സിഡന്റുകളും…

    Read More »
  • പഞ്ഞിമിഠായിയില്‍ അര്‍ബുദത്തിന് കാരണമാകുന്ന രാസപദാര്‍ഥം; ജാഗ്രത പുലര്‍ത്തണമെന്ന് ഭക്ഷ്യസുരക്ഷാവകുപ്പ്

    പുതുച്ചേരി: പഞ്ഞിമിഠായിയില്‍ അര്‍ബുദത്തിന് കാരണമാകുന്ന റോഡാമൈന്‍ ബി എന്ന രാസപദാര്‍ഥം കണ്ടെത്തി. പുതുച്ചേരി ഭക്ഷ്യസുരക്ഷാവകുപ്പ് നടത്തിയ പരിശോധനയിലാണ് കണ്ടെത്തല്‍. വ്യാവസായിക ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്ന കെമിക്കല്‍ ഡൈയാണ് റോഡാമൈന്‍ ബി. തീപ്പെട്ടിക്കമ്പുകളിലും പച്ചക്കറികളിലും മറ്റും നിറം കൂട്ടുന്നതിനായി ഇത് ഉപയോഗിക്കാറുണ്ട്. പുതുച്ചേരിയില്‍ പഞ്ഞിമിഠായി വില്‍പ്പന നടത്തുന്നവരെ കണ്ടെത്തി ചോദ്യംചെയ്തുവരികയാണ്. ഇവരുടെ സംഘത്തിലുള്ളവര്‍ മറ്റു സംസ്ഥാനങ്ങളിലും ഇതുപോലെ മായം ചേര്‍ത്ത് മിഠായി വില്‍ക്കുന്നുണ്ടെന്ന് സംശയിക്കുന്നു. അതിനാല്‍ ഇതരസംസ്ഥാനങ്ങളും ഇക്കാര്യത്തില്‍ ജാഗ്രത പുലര്‍ത്തണമെന്ന് പുതുച്ചേരി ഭക്ഷ്യസുരക്ഷാവകുപ്പ് മുന്നറിയിപ്പു നല്‍കി. ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ് ഏജന്‍സി (എഫ്.എസ്. എസ്.എ.ഐ.) അംഗീകരിച്ച അംഗീകൃത കൃത്രിമചേരുവകള്‍ മാത്രമേ ഉപയോഗിക്കാവൂ എന്ന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

    Read More »
  • എന്താണ് എൻഡോസ്കോപ്പി ?

    ശരീരത്തിന് പുറത്ത് ഒരു വ്രണമോ മറ്റോ ഉണ്ടായാല്‍ അതിനെ ചികിത്സിക്കാന്‍ എളുപ്പമാണ്. കാരണം വ്രണമുണ്ടായ ഭാഗം കാണാനും അതിന്റെ പ്രശ്നങ്ങള്‍ മനസ്സിലാക്കാനും ഒരു ഡോക്ടര്‍ക്ക് എളുപ്പമാണ്. എന്നാല്‍ വയറിലോ കുടലിലോ ഒക്കെ ആണ് ഇത്തരം ഒരു വ്രണം രൂപപ്പെടുന്നതെങ്കില്‍ അതിനെ തിരിച്ചറിയുക അത്ര എളുപ്പമല്ല. പുറം ലക്ഷണങ്ങള്‍ തിരിച്ചറിഞ്ഞുള്ള ചികിത്സ എല്ലായ്പ്പോഴും ഫലവത്താകണമെന്നും ഇല്ല. എന്നാല്‍ വയറിനകം കാണാന്‍ പറ്റിയാലോ? ചികിത്സ എളുപ്പമാകുകയും ചെയ്യും. അങ്ങിനെയൊരാവശ്യമാണ് എന്‍ഡോസ്കോപ്പി എന്ന ആശയത്തിലേക്ക് വഴിതെളിച്ചത്. രണ്ടു നൂറ്റാണ്ടിന്റെ പഴക്കമുണ്ട് എന്‍ഡോസ്കോപ്പി എന്ന ആശയത്തിന്. 1806 ലാണ് എന്‍ഡോസ്കോപ്പിക്ക് ഉപയോഗിക്കുന്ന ഒരുപകരണത്തിന്റെ ആദ്യ പിറവി. പിന്നീട് പലരായി അത്തരം കണ്ടെത്തലുകള്‍ നടത്തിയെങ്കിലും അതൊന്നും പൂര്‍ണ്ണമായും വിജയകരമായിരുന്നില്ല. ചെറിയ ഇലക്ട്രിക്ക് ബള്‍ബുകളുടെ ആഗമനമാണ് എന്‍ഡോസ്കോപ്പിയില്‍ വഴിത്തിരിവുണ്ടാക്കിയ മറ്റൊരു സംഭവം. എങ്കിലും ആധുനികമെന്ന് പറയാവുന്ന എന്‍ഡോസ്കോപ്പുകള്‍ രൂപപ്പെട്ടിട്ട് അരനൂറ്റാണ്ടിലേറെ ആയിട്ടില്ല. ഒപ്റ്റിക്ക് ഫൈബര്‍ സാങ്കേതികവിദ്യയുടെ ആവിര്‍ഭാവമാണ് ആധുനിക എന്‍ഡോസ്കോപ്പുകള്‍ക്ക് രൂപം നല്‍കാന്‍ സഹായിച്ചിട്ടുള്ളത്. വയര്‍, വന്‍കുടല്‍, ചെറുകുടലിന്റെ തുടക്കം…

    Read More »
  • പൂനത്തിന്റെ ജീവനെടുത്തത് സെര്‍വിക്കല്‍ കാന്‍സര്‍; രോഗത്തെ അറിയാം ലക്ഷണങ്ങളെയും

    സെര്‍വിക്കല്‍ കാന്‍സറിനെ (ഗര്‍ഭാശയഗള അര്‍ബുദം) തുടര്‍ന്ന് മോഡലും നടിയുമായ പൂനം പാണ്ഡെ അന്തരിച്ചതിന് പിന്നാലെയാണ് സെര്‍വിക്കല്‍ കാന്‍സറിനെ കുറിച്ച് വീണ്ടും ചര്‍ച്ചകള്‍ ഉയരുന്നത്. ലോകാരോഗ്യ സംഘടനയുടെ റിപ്പോര്‍ട്ട് പ്രകാരം ആഗോളതലത്തില്‍ സ്ത്രീകള്‍ക്ക് സാധാരണമായി വരുന്ന കാന്‍സറുകളില്‍ നാലാം സ്ഥാനത്താണ് സെര്‍വിക്കല്‍ കാന്‍സര്‍. ഹ്യൂമന്‍ പാപ്പിലോമ വൈറസ് ആണ് 90 ശതമാനം സെര്‍വിക്കല്‍ കാന്‍സര്‍ കേസുകള്‍ക്കും കാരണം. ലൈംഗിക ബന്ധത്തിലൂടെ പകരുന്ന ഈ വൈറസ് തൊണ്ട, ജനനേന്ദ്രിയം, ചര്‍മ്മം എന്നിവയെയാണ് ബാധിക്കുന്നത്. ചില സന്ദര്‍ഭങ്ങളില്‍ ഇതിന് രോഗ ലക്ഷണങ്ങള്‍ ഉണ്ടാകില്ല. ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുന്ന എല്ലാ വ്യക്തികളിലും ഈ വൈറസ് ഉണ്ടാകും. പൊതുവെ രോഗപ്രതിരോധ സംവിധാനത്തിലൂടെ വൈറസ് ശരീരത്തില്‍ നിന്നും വിട്ടുപോകാറുണ്ട്. എന്നാല്‍ അപൂര്‍വം ചിലരുടെ ശരീരത്തില്‍ വൈറസ് നിലനില്‍ക്കുകയും അത് അസാധാരണ കോശങ്ങളുടെ വളര്‍ച്ചയ്ക്ക് കാരണമാകുകയും ചെയ്യും. ഇത് കാന്‍സറിലേക്ക് നയിക്കുന്നു. കോശങ്ങള്‍ വളര്‍ന്ന് കാന്‍സര്‍ ആകാന്‍ 15 മുതല്‍ 20 വര്‍ഷമെടുക്കും. എന്നാല്‍ ദുര്‍ബലമായ രോഗപ്രതിരോധ ശേഷിയുള്ള സ്ത്രീകളില്‍ കോശങ്ങള്‍ വളരാന്‍…

    Read More »
  • അറിയാം പറയാം പ്രചരിപ്പിക്കാം… മുരിങ്ങയുടെ ഗുണഗണങ്ങള്‍

    കേരളത്തിലെ മിക്ക വീടുകളിലും സാധാരണയായി നട്ടുവളര്‍ത്തുന്ന ഒരു മരമാണ് മുരിങ്ങ. മുരിങ്ങയുടെ ഇലയും കായും കഴിക്കുന്നത് ആരോഗ്യത്തിന് ഉത്തമമാണ്. പ്രാേട്ടീന്‍, കാല്‍സ്യം, അമിനോ ആസിഡുകള്‍, ഇരുമ്പ്, വിറ്റാമിന്‍ സി, എ, ധാതുക്കള്‍ തുടങ്ങിയ പോഷക ഘടകങ്ങളെല്ലാം അടങ്ങിയിരിക്കുന്ന ഭക്ഷണമാണ് മുരിങ്ങ. ഇത് നിങ്ങളുടെ ചര്‍മ്മം, മുടി, എല്ലുകള്‍, കരള്‍, ഹൃദയം എന്നിവയ്ക്കും നല്ലതാണ്. മുരിങ്ങയില കഴിക്കുന്നത് ആരോഗ്യത്തിന് വളരെ നല്ലതാണ്. മുരിങ്ങയിലയുടെ കൂടുതല്‍ ഉപയോഗങ്ങള്‍ ഇവയാണ്. ഹൃദയത്തിന്റെ ആരോഗ്യത്തിന് രക്തക്കുഴലുകളെ തടയുന്ന ചീത്ത കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ മുരിങ്ങ ഇലകള്‍ സഹായിക്കുന്നു. ഇത് ഹൃദയ സംബന്ധമായ രോഗങ്ങളെ തടയുന്നു. കൂടാതെ മുരിങ്ങയില്‍ സിങ്കിന്റെ അളവ് കൂടുതലാണ് ഇത് രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് നിയന്ത്രിക്കാന്‍ സഹായിക്കുന്നു. പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുന്നു മുരിങ്ങയിലകളില്‍ ശക്തമായ രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്ന ഫൈറ്റോ ന്യൂട്രിയന്റുകള്‍ അടങ്ങിയിട്ടുണ്ട്. ഇത് പ്രതിരോധ ശേഷി ശക്തിപ്പെടുത്തുകയും അണുബാധകളെ ചെറുക്കാന്‍ സഹായിക്കുകയും ചെയ്യുന്നു. വിറ്റാമിന്‍ എ, സി ഇരുമ്പ് എന്നിവ ഇതില്‍ അടങ്ങിയിട്ടുണ്ട്. ആന്റി ഓക്‌സിഡന്റുകള്‍…

    Read More »
  • മുറ്റത്തൊരു തുളസിയുണ്ടെങ്കിൽ ആശുപത്രികളിൽ കയറിയിറങ്ങേണ്ടി വരില്ല

    മുറ്റത്തൊരു തുളസി തൈ നട്ടുനനച്ചിട്ടുണ്ടെങ്കില്‍ ഇത് മതി പൊടിക്കൈ മരുന്നുകള്‍ക്ക്. തുളസിയില്‍ ധാരാളം ഔഷധ ഗുണങ്ങളാണ് അടങ്ങിയിരിക്കുന്നത്.  എല്ലാ ദിവസവും രാവിലെ 4-5 തുളസിയില വെറും വയറ്റില്‍ കഴിക്കുന്നതിലൂടെ ഇതിലടങ്ങിയിരിക്കുന്ന ആന്റി മൈക്രോബയല്‍ (Anti-microbial), ആന്റി ഓക്‌സിഡന്റ് (Antioxidant) എന്നീ ഗുണങ്ങള്‍ രോഗപ്രതിരോധ ശേഷി (Immunity) കൂട്ടാന്‍ സഹായിക്കുന്നു. ആയുര്‍വേദത്തില്‍ (Ayurveda) പ്രധാന സ്ഥാനമുള്ള തുളസിയുടെ ഇലയിട്ട് വെള്ളം തിളപ്പിച്ച്‌ കുടിക്കുന്നത് നല്ലതാണ്. എന്നാല്‍ ഇത് വെറും വയറ്റില്‍ കഴിക്കുന്നതാണ് ഉചിതമെന്ന് ആയുര്‍വേദത്തില്‍ പറയുന്നു. പനി,ജലദോഷം ശ്വാസംമുട്ട് തുടങ്ങിയ രോഗങ്ങള്‍ വരുന്നത് തടയാന്‍ തുളസിയില ഉപയോഗിക്കാം. കുട്ടികളിലും മുതിര്‍ന്നവരിലുമുണ്ടാകുന്ന ചുമ, കഫക്കെട്ട് എന്നീ രോഗങ്ങള്‍ക്ക് തുളസിയില നല്ലൊരു ഔഷധമാണ്. തുളസിയില പതിവായി കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാന്‍ സഹായിക്കുമെന്നാണ് നിരീക്ഷണം. തുളസിയില ദഹനം മെച്ചപ്പെടുത്തുന്നതിനാല്‍ അമിതവണ്ണം കുറയ്ക്കാന്‍ അവ ഉപയോഗിക്കാം. കൂടാതെ പച്ചയ്ക്ക് ചവച്ചരയ്ക്കുന്നത് വായ്‌നാറ്റം അകറ്റാന്‍ ഉപകാരപ്രദവുമാണ്. കൂടാതെ രോഗങ്ങള്‍ പിടിപ്പെടുന്നതില്‍ നിന്ന് രക്ഷനേടാനും ഇതിലൂടെ സാധിക്കും. തുളസിയിൽ…

    Read More »
Back to top button
error: