IndiaNEWS

ഫലപ്രഖ്യാപനത്തിന് മുന്‍പ് രേവന്ദ് റെഡ്ഡിയുമായി കൂടിക്കാഴ്ച; ‘ലേശം കൗതുകം കൂടിപ്പോയ’ ഡിജിപിയുടെ സസ്‌പെന്‍ഷന്‍ പിന്‍വലിച്ചു

ന്യൂഡല്‍ഹി: തെലങ്കാന ഡിജിപി അഞ്ജാനി കുമാറിന്റെ സസ്‌പെന്‍ഷന്‍ പിന്‍വലിച്ച് തിരഞ്ഞെടുപ്പ് കമ്മിഷന്‍. തെലങ്കാനയില്‍ തിരഞ്ഞെടുപ്പില്‍ വോട്ടെണ്ണല്‍ പൂര്‍ത്തിയാകുന്നതിന് മുന്‍പ് കോണ്‍ഗ്രസ് നേതാവ് രേവന്ദ് റെഡ്ഡിയെ സന്ദര്‍ശിച്ചത് പെരുമാറ്റച്ചട്ട ലംഘനമാണെന്ന് കണ്ടെത്തിയാണ് തിരഞ്ഞെടുപ്പ് കമ്മിഷന്‍ സസ്‌പെന്‍ഡ് ചെയ്തത്.

വോട്ടെണ്ണല്‍ പൂര്‍ത്തിയാകുന്നതിന് മുന്‍പ് തന്നെ ഡിജിപി രേവന്ദ് റെഡ്ഡിയെ അദ്ദേഹത്തിന്റെ വീട്ടിലെത്തി സന്ദര്‍ശിച്ച് പൂച്ചെണ്ട് കൈമാറുകയായിരുന്നു. ഇതോടെ സമൂഹ മാധ്യമങ്ങളിലുള്‍പ്പെടെ വന്‍ പ്രതിഷേധം ഉയര്‍ന്നു. ഒരു സ്ഥാനാര്‍ഥിയെ മാത്രം സന്ദര്‍ശിച്ചതിനു പിന്നില്‍ പ്രത്യേക താല്‍പര്യമുണ്ടെന്നും ഡിജിപിയുടെ നിഷ്പക്ഷത സംശയിക്കപ്പെടുന്നുവെന്നും ആരോപണം ഉയര്‍ന്നു.

ഡിജിപിയുടെ പ്രവര്‍ത്തനം മാതൃകാ പെരുമാറ്റ ചട്ടങ്ങളുടെ ലംഘനമാണെന്ന് തിരഞ്ഞെടുപ്പ് കമ്മിഷന്‍ കണ്ടെത്തിയതിനെത്തുടര്‍ന്നാണ് സസ്‌പെന്‍ഷന്‍. തുടര്‍ന്ന് രവി ഗുപ്തയ്ക്ക് തെലങ്കാന ഡിജിപിയുടെ അധികച്ചുമതല നല്‍കുകയായിരുന്നു.

Back to top button
error: