അമ്മവീട്ടില്‍നിന്ന് മുത്തച്ഛനൊപ്പം ബൈക്കില്‍ മടങ്ങവേ മരംവീണ് നാലുവയസുകാരന് ദാരുണാന്ത്യം

പറവൂര്‍: ഓടിക്കൊണ്ടിരുന്ന ബൈക്കിന്റെ മുകളിലേക്ക് മരം വീണ് നാല് വയസ്സുകാരന് ദാരുണാന്ത്യം. പുത്തന്‍വേലിക്കര സ്വദേശി അനുപം കൃഷ്ണയാണ് മരിച്ചത്.

ബൈക്കില്‍ സഞ്ചരിച്ച മുത്തച്ഛനും ഗുരുതര പരിക്കേറ്റു. ഇയാളെ കളമശ്ശേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അമ്മയുടെ വീട്ടില്‍ പോയി മടങ്ങുകയായിരുന്നു കുട്ടിയും മുത്തച്ഛനും.

ബൈക്കില്‍ സഞ്ചരിക്കവെ പറവൂര്‍ ടൗണില്‍ വച്ച് അപ്രതീക്ഷിതമായി മരം വീഴുകയായിരുന്നു.

പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Exit mobile version