വ്യൂ വണ്‍സ് മെസേജ് സ്‌ക്രീന്‍ഷോട്ട് എടുക്കുന്ന പരിപാടി ഇനി നടക്കില്ല; സ്വകാര്യത കൂട്ടാന്‍ കൂടുതല്‍ നിയന്ത്രണങ്ങളുമായി വാട്‌സാപ്പ്

വാഷിങ്ടണ്‍: വാട്‌സാപ്പ് മെസേജുകളുടെ സ്‌ക്രീന്‍ ഷോട്ട് എടുത്ത് സൂക്ഷിക്കുകയും ദുരുപയോഗം ചെയ്യുകയും ചെയ്യുന്ന പരിപാടിക്ക് തടയിടാന്‍ കൂടുതല്‍ നിയന്ത്രണങ്ങളോടെയുള്ള ഫീച്ചര്‍ അവതരിപ്പിക്കാന്‍ തയാറെടുത്ത് മെറ്റ കമ്പനി.

മെസേജ് ഒറ്റത്തവണമാത്രം കാണാന്‍ കഴിയുന്ന വ്യൂ വണ്‍സ് എന്ന ഫീച്ചര്‍ വാട്‌സാപ്പ് പുറത്തിറക്കിയിട്ട് ഒരുപാട് നാളായി. സ്വകാര്യതയ്ക്കുവേണ്ടിയാണ് കമ്പനി ഇത്തരമൊരു ഓപ്ഷനുമായി അപ്‌ഡേഷന്‍ നടത്തിയത്. എന്നാല്‍ ഈ ഫീച്ചറിന്റെ ലഷ്യം അട്ടിമറിച്ചുകൊണ്ട് ചിലര്‍ മെസേജിന്റെ സ്‌ക്രീന്‍ഷോട്ട് എടുത്ത് മെസേജ് സൂക്ഷിക്കാന്‍ തുടങ്ങി. ഇതു ശ്രദ്ധയില്‍പ്പെട്ടതോടെയാണ് പഴുതടയ്ക്കാനുള്ള നീക്കം വാട്‌സപ്പ് ആരംഭിച്ചത്.

ഇനി മുതല്‍ വ്യൂ വണ്‍സ് എന്ന ഫീച്ചര്‍ ആക്ടിവേറ്റ് ചെയ്താല്‍ റിസീവറിന് ഒരു തവണ മെസേജ് കാണാന്‍ മാത്രമേ കഴിയൂ. വ്യൂ വണ്‍സ് മെസെജുകളിലെ സ്‌ക്രീന്‍ഷോട്ട് ബ്ലോക്കിങ് ഫീച്ചര്‍ കമ്പനി പരീക്ഷിച്ചു വരികയാണ്. ഇത് എല്ലാവര്‍ക്കും ഉടന്‍ ലഭ്യമാക്കുമെന്ന് വാട്‌സ്ആപ്പ് അറിയിച്ചു. അധിക സുരക്ഷ വാഗ്ദാനം ചെയ്യുക എന്നതാണ് ഈ ഫീച്ചറിന് പിന്നിലെ പ്രധാന ആശയം.

ഐഒഎസിലും ആന്‍ഡ്രോയിഡിലും വ്യൂ വണ്‍സ് സെറ്റ് ചെയ്യുന്നത് ഒരുപോലെയാണ്. ആദ്യം വാട്‌സ്ആപ്പ് അപ്‌ഡേറ്റ് ചെയ്യുക. അതിനുശേഷം കോണ്‍ടാക്റ്റില്‍ ഒരു തവണ ഷെയര്‍ ചെയ്യാന്‍ ആഗ്രഹിക്കുന്ന ഫോട്ടോയോ വിഡിയോയോ തിരഞ്ഞെടുക്കുക. അടിക്കുറിപ്പ് ബാറിന് അടുത്തായി കാണുന്ന വ്യൂ വണ്‍സ് ഐക്കണില്‍ ക്ലിക്ക് ചെയ്യുക. ഫീച്ചറിന്റെ ആക്ടിവേഷന്‍ സ്ഥിരീകരിക്കുക. പിന്നീട് ഫോട്ടോയോ വിഡിയോയോ ഷെയര്‍ ചെയ്യാന്‍ സെന്‍ഡ് ബട്ടണില്‍ ക്ലിക്ക് ചെയ്യുക.

കഴിഞ്ഞ ദിവസം ഡീലിറ്റ് ഫോര്‍ എവരിവണ്‍ ഫീച്ചറും വാട്‌സപ്പ് പുതുക്കിയിരുന്നു. ഇതോടെ അയച്ച മെസേജ് ഡിലീറ്റ് ചെയ്യാന്‍ രണ്ടുദിവസം വരെ സമയം ഉപയോക്താവിന് ലഭ്യമായിത്തുടങ്ങി. സ്വകാര്യതയ്ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കുന്നതിന്റെ ഭാഗമായിട്ടായിരുന്നു ഈ അപ്‌ഡേഷനും മെറ്റ വാട്‌സപ്പില്‍ കൊണ്ടുവന്നത്.

 

 

പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Exit mobile version