KeralaNEWS

തെക്കൻ ജില്ലകളിൽ പെരുമഴയ്ക്കു ശമനം, രാത്രി കേരളമാകെ ശക്തമായ മഴ

ക്യാപ്റ്റൻ നോബിൾ പെരേര

കാസർഗോഡ്, കണ്ണൂർ, കോഴിക്കോട്, മലപ്പുറം, പാലക്കാടു ജില്ലകളിൽ ഇന്ന് അതിശക്തമായ മഴ തുടരും. വയനാട് ജില്ലയിലും ശക്തമായ മഴ ഇടവിട്ടുണ്ടാകും.

തൃശൂർ ജില്ലയുടെ കിഴക്കൻ മേഖലകളിലും മലയോരങ്ങളിലും അതി ശക്തമായ മഴ. തീരദേശത്തും അതിനോട് ചേർന്നുള്ള സ്ഥലങ്ങളിലും ഇടവിട്ട ശരാശരി മഴയോ ശക്തമായ മഴയോ പ്രതീക്ഷിക്കാം.

എറണാകുളം: ഇടവിട്ട ശരാശരി മഴയോ ശക്തമായ മഴയോ ഉണ്ടാകും. ജില്ലയുടെ കിഴക്കൻ പ്രദേശങ്ങളിൽ അതിശക്തമായ മഴയ്ക്കു സാധ്യത.

ഇടുക്കി: ഇടവിട്ട ശരാശരി മഴയോ ശക്തമായ മഴയോ ലഭിക്കും പൈനാവ്, മൂന്നാർ, ഇടമലക്കുടി പ്രദേശങ്ങളിൽ ഇടവിട്ട് അതി ശക്തമായ മഴ ഉണ്ടാകും.

കോട്ടയം: ഇടവിട്ട ശരാശരി മഴ, നീണ്ടു നിൽക്കാത്ത ശക്തമായ മഴ. കാഞ്ഞിരപ്പള്ളി, ഈരാറ്റുപേട്ട, ഇടമറുക് പ്രദേശങ്ങൾ മുതലുള്ള കിഴക്കൻ മേഖലയിൽ ഇടവിട്ട് ശക്തമായ മഴ

ആലപ്പുഴ: ഇടവിട്ട് ശരാശരി മഴ. ഒറ്റപ്പെട്ട ശക്തമായ മഴ. രാത്രിയിൽ ശക്തമായ മഴ

പത്തനംതിട്ട: ഇടവിട്ട് ശരാശരി മഴ. മലയോരങ്ങളിൽ ഒറ്റപ്പെട്ട ശക്തമായ മഴ. രാത്രിയിൽ ജില്ലയിൽ ഭൂരിഭാഗം പ്രദേശങ്ങളിലും ശക്തമായ മഴ ഉണ്ടാകും.

കൊല്ലം: ഇടവിട്ട ചാറ്റൽ മഴയോ ശരാശരി മഴയോ ലഭിക്കും. വൈകുന്നേരം മുതൽ രാത്രി വരെ ഇടവിട്ട ശക്തമായ മഴ.

തിരുവനന്തപുരം: തീരദേശങ്ങളിൽ ഇടവിട്ട ചാറ്റൽ മഴ. ഒറ്റപ്പെട്ട ശരാശരി മഴ. കിഴക്കൻ മേഖലകളിലും മലയോരങ്ങളിലും ഇടവിട്ട ശക്തമായ മഴ. പൊൻ‌മുടിയിൽ ശക്തമായ മഴ.

Back to top button
error: