ജിന്‍സി ടീച്ചര്‍ ട്രെയിനിൽനിന്ന് വീണ് മരിച്ച സംഭവത്തിൽ അടിമുടി ദുരൂഹത, ടീച്ചര്‍ ഒറ്റയ്ക്കായിരുന്ന ലേഡീസ് കമ്പാർട്ട്മെന്റിലേക്ക് തിരുവല്ലയിൽ നിന്നും ഓടിക്കയറിയ മുഷിഞ്ഞ വേഷ ധാരി ആരാണ്…?

തിരുവല്ല സ്റ്റേഷനില്‍ ട്രെയിനില്‍ നിന്നും കഴിഞ്ഞ ദിവസം വീണു മരിച്ച അധ്യാപികയുടെ മരണത്തില്‍ ദുരൂഹത. കോട്ടയം മേലുകാവ് എഴുയിനിക്കല്‍ വീട്ടില്‍ ജിന്‍സി (35)യാണ് ചികിത്സയിലിരിക്കെ കഴിഞ്ഞ ദിവസം മരിച്ചത്. വര്‍ക്കല വെട്ടൂര്‍ ജി.എച്ച്‌.എസ് അധ്യാപിക ആയിരുന്നു.

കോട്ടയത്ത് ഇറങ്ങേണ്ടിയിരുന്ന ജിന്‍സി ട്രെയിന്‍ തിരുവല്ലയില്‍ നിന്നും എടുത്തതിന് ശേഷം ഇറങ്ങാന്‍ ശ്രമിച്ചതോടെയാണ് അപകടമുണ്ടായത്. സംഭവത്തില്‍ വിശദമായ അന്വേഷണം വേണമെന്ന് വിവിധ മേഖലകളിൽ നിന്ന് ആവശ്യമുയർന്നിട്ടുണ്ട്. റെയില്‍വെസ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങളിലും ട്രെയിന്‍ നല്ല സ്പീഡ് ആയതിനുശേഷം പ്ലാറ്റ്ഫോം തീരുന്ന ഭാഗത്താണ് യാത്രക്കാരി വീഴുന്നതായി കാണുന്നത്.

തിരുവല്ല സ്റ്റേഷനില്‍ നിന്നും കോട്ടയം പാസഞ്ചര്‍ എടുത്ത സമയത്ത് മുഷിഞ്ഞ വസ്ത്രധാരി ആയ ഓരാള്‍ ലേഡീസ് കമ്പാര്‍ട്ട്മെന്റിൽ ഓടി കയറുന്നത് കണ്ടതായി ട്രെയിനില്‍ ഉണ്ടായിരുന്നവര്‍ പറയുന്നു. ജിന്‍സി ടീച്ചര്‍ ഒറ്റയ്ക്കായിരുന്നു കമ്പാര്‍ട്ട്മെന്റില്‍. അതിന് ശേഷമാണ് ട്രെയിനില്‍ നിന്നും ജിന്‍സി ടീച്ചര്‍ വീഴുന്നത്.

കോട്ടയത്ത് ഇറങ്ങേണ്ട ആള്‍ തിരുവല്ല സ്റ്റേഷനില്‍ ട്രെയിന്‍ നല്ല സ്പീഡ് ആയതിനു ശേഷം വീണത് ദുരൂഹം ആണ്. അധ്യാപികയുടെ ജീവനെടുത്തത് ആത്മരക്ഷാർത്ഥം ട്രെയിനിൽനിന്ന് ഇറങ്ങാൻ ഉള്ള ശ്രമമോ…? വീഴുന്നതിന് കുറച്ചു മുന്‍പ് ബന്ധുക്കളുമായി ജിന്‍സി ടീച്ചര്‍ സംസാരിച്ചിരുന്നു.

പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Exit mobile version