മിടുക്കൻ രാജ്നാഥ് സിംഗ്, മോദി മന്ത്രിസഭയിലെ മറ്റ് മന്ത്രിമാരുടെ പ്രകടനം ഇങ്ങനെ; സർവ്വേ വിശദാംശങ്ങൾ വായിക്കാം

ന്യൂഡല്‍ഹി: നരേന്ദ്രമോദി മന്ത്രിസഭയിലെ ഏറ്റവും ജനകീയന്‍ പ്രതിരോധ മന്ത്രി രാജ്‌നാഥ്‌സിങ്ങ് എന്ന് സര്‍വേറിപ്പോര്‍ട്ട്. മോദിയുടെ നേതൃത്വത്തിലുള്ള എന്‍ഡിഎ സര്‍ക്കാര്‍ 8 വര്‍ഷം പൂര്‍ത്തിയാക്കുന്ന സാഹചര്യത്തില്‍ എന്‍ഡിഎ വോട്ടര്‍മാര്‍ക്കും എന്‍ഡിഎ ഇതര വോട്ടര്‍മാര്‍ക്കും ഇടയില്‍ നടത്തിയ ഐ.എ.എന്‍.എസ്-സി വോട്ടര്‍ സര്‍വേയിലാണു പ്രതിരോധമന്ത്രി രാജ്‌നാഥ് ഒന്നാമതെത്തിയത്.

ഗതാഗതമന്ത്രി നിതിന്‍ ഗഡ്കരിയാണ് രണ്ടാം സ്ഥാനത്ത്. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും വിദേശകാര്യമന്ത്രി എസ്.ജയ്ശങ്കറുമാണ് മൂന്നാം സ്ഥാനത്തുള്ളത്. ബിജെപിക്കാര്‍ക്കിടയില്‍ അമിത് ഷായ്ക്ക് സ്വീകാര്യതയുള്ളപ്പോള്‍, പ്രതിപക്ഷ രാഷ്ട്രീയത്തിലുള്ളവര്‍ക്കിടയില്‍ എസ്. ജയ്ശങ്കറിനാണ് സ്വീകാര്യത.

പട്ടിക വിഭാഗങ്ങള്‍ക്കിടയില്‍ വനിതാശിശു വികസന മന്ത്രി സ്മൃതി ഇറാനിക്കും മുന്നാക്ക ഹിന്ദു, മുസ്‌ലിം, സിഖ് വിഭാഗങ്ങള്‍ക്കിടയില്‍ രാജ്‌നാഥ് സിങ്ങിനും ക്രൈസ്തവര്‍ക്കിടയില്‍ നിതിന്‍ ഗഡ്കരിക്കും വീട്ടമ്മമാര്‍ക്കിടയില്‍ ജല്‍ശക്തി മന്ത്രി ഗജേന്ദ്ര സിങ് ശെഖാവത്തിനുമാണ് പിന്തുണയെന്നു സര്‍വേയില്‍ പറയുന്നു.

പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Exit mobile version