CrimeKeralaNEWS

അന്വേഷണം ശരിയായ ദിശയിലല്ല: ഗവർണർക്ക് പരാതി നല്‍കി മൊഫിയയുടെ അച്ഛന്‍

ആലുവയിൽ ഭർതൃപീഡനത്തെ തുടർന്ന് മൊഫിയ പർവീൺ ആത്മഹത്യ ചെയ്ത കേസിന്റെ അന്വേഷണം ശരിയായ ദിശയിൽ അല്ലെന്ന് അച്ഛൻ ദിൽഷാദ് കെ സലീം.

നിലവിലെ ക്രൈംബ്രാഞ്ച് അന്വേഷണത്തിൽ തൃപ്തിയില്ലെന്ന് വ്യക്തമാക്കി ഗർവണർ ആരിഫ് മുഹമ്മദ് ഖാന് അദ്ദേഹം നിവേദനം നൽകി. ഒന്നാം പ്രതി മോഫിയയുടെ ഭർത്താവ് സുഹൈൽ രണ്ട് സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിച്ചെന്നും അദ്ദേഹം ആരോപിച്ചു.

സുഹൈലിന്‍റെ
സഹോദരനിലേക്കും, സഹോദരിയുടെ ഭർത്താവിലേക്കും കേസ് അന്വേഷണം നീളണമെന്നും ദിൽഷാദ് കെ സലീം ആവശ്യപ്പെട്ടു.

Back to top button
error: