NEWS

എ.ടി.എമ്മില്‍ നിന്ന് 10,000 രൂപ പിന്‍വലിക്കാനെത്തിയ അക്കൗണ്ട് ഉടമക്ക് പണം കിട്ടിയില്ലെന്ന് മാത്രമല്ല പരാതി പരിഹാരത്തിന് അപേക്ഷ നല്‍കിയപ്പോള്‍ 49,500 രൂപ കൂടി നഷ്ടമായി

മാഹി: ബാങ്ക് ഓഫ് ബറോഡ ന്യൂ മാഹി ശാഖയിലെ എ.ടി.എം കാര്‍ഡുപയോഗിച്ച്‌   ന്യൂ മാഹി സ്വദേശി ഷൈന്‍സ് വില്ലയിൽ കെ.എം.ബി. മുനീര്‍ കഴിഞ്ഞ 19ന് രാവിലെ 8.15ന് മാഹി എസ്.ബി.ഐ ശാഖയില്‍ നിന്നാണ് എ.ടി.എം വഴി 10,000 രൂപ പിന്‍വലിക്കാന്‍ ശ്രമിച്ചത്.പണം കിട്ടിയില്ലെങ്കിലും പിന്‍വലിച്ചതായി സന്ദേശമാണ് ലഭിച്ചത്. ഉടന്‍ ബാങ്ക് മാനേജര്‍ക്ക് പരാതിയും നല്‍കി. പരിശോധിച്ച്‌ 24 മണിക്കൂറിനകം നഷ്ടപ്പെട്ട സംഖ്യ അക്കൗണ്ടില്‍ വരവു വെക്കുമെന്ന് മാനേജര്‍ പറയുകയും ചെയ്തു.
എന്നാല്‍ 22 ന് വൈകീട്ട് 4.30ന് ട്രൂ കോളറില്‍ ബാങ്ക് ഓഫ് ബറോഡ റീഫണ്ട് ഹെല്‍പ് ലൈന്‍ എന്ന പേരിലുള്ള 7064176396 ഫോണ്‍ നമ്ബറില്‍ നിന്ന് മുനീറിനെ വിളിക്കുകയും താങ്കള്‍ പണം നഷ്ടപ്പെട്ടത് സംബന്ധിച്ച്‌ ബാങ്കില്‍ പരാതി നല്‍കിയിരുന്നല്ലോ എന്ന് തിരക്കി കാര്യങ്ങൾ ചോദിച്ചു മനസ്സിലാക്കി ഫോണ്‍ കട്ടാക്കുകയും ചെയ്തു.

 

 

പിന്നീട് ബാങ്ക് ഓഫ് ബറോഡ കസ്റ്റമര്‍ കെയര്‍ എന്ന പേരിലുള്ള ടോള്‍ ഫ്രീ നമ്ബറായ 1800 1024455 ല്‍ നിന്ന്  വിളിക്കുകയും പണം തിരിച്ചു കിട്ടാന്‍ ഒരു ഫോമിന്റെ ലിങ്ക് അയക്കുന്നുണ്ടെന്നും അത് പൂരിപ്പിച്ച്‌ അയക്കണമെന്നും ആവശ്യപ്പെടുകയായിരുന്നു. ഇതിൻ പ്രകാരം പേര്, അക്കൗണ്ട് നമ്ബര്‍, നഷ്ടപ്പെട്ട സംഖ്യ എന്നിവ മുനീർ നല്‍കി.എന്നാൽ പിന്നീട് മുനീറിന്റെ അക്കൗണ്ടില്‍ നിന്ന് 49,500 രൂപ പിന്‍വലിച്ചതായ സന്ദേശമാണ് ലഭിച്ചത്.സൈബര്‍ പൊലീസിന് പരാതി നൽകിയിരിക്കുകയാണ് മുനീർ.

Back to top button
error: