സാമ്പത്തിക ഉപരോധത്തില്‍ അടിതെറ്റി റഷ്യ; റൂബിളിന്റെ മൂല്യം കുത്തനെ ഇടിഞ്ഞു

മോസ്‌കോ: യുക്രൈനില്‍ അധിനിവേശം നടത്തിയതിന് പിന്നാലെ റഷ്യയ്‌ക്കെതിരെ ലോകരാജ്യങ്ങള്‍ ഏര്‍പ്പെടുത്തിയ സാമ്പത്തിക ഉപരോധത്തെ തുടര്‍ന്ന് റഷ്യന്‍ റൂബിളിന്റെ മൂല്യം ഇടിഞ്ഞു. ഡോളറിനെതിരെ റൂബിളിന്റെ മൂല്യം 26 ശതമാനം ഇടിഞ്ഞുവെന്ന് വാര്‍ത്താ ഏജന്‍സി പിടിഐ റിപ്പോര്‍ട്ട് ചെയ്തു. റൂബിളിന്റെ മൂല്യം 30 ശതമാനവും അതിലേറെയും ഇടിഞ്ഞുവെന്നും റിപ്പോര്‍ട്ടുകളുണ്ട്.

റൂബിളിന്റെ ഇടിവ് പണപ്പെരുപ്പം കുതിച്ചുയരാന്‍ ഇടയാക്കും. ഇത് എല്ലാ റഷ്യക്കാര്‍ക്കും തലവേദനയുണ്ടാക്കും. കൂടാതെ നേരത്തെയുള്ള ഉപരോധങ്ങളുടെ ലക്ഷ്യം റഷ്യന്‍ ഉന്നതര്‍ മാത്രമല്ല. തത്ഫലമായുണ്ടാകുന്ന സാമ്പത്തിക തകര്‍ച്ച കൂടിയാണ്. റഷ്യക്കാര്‍ ബാങ്കുകളില്‍ നടത്തുന്ന ഓട്ടം തീവ്രമാകും. സുരക്ഷിതമായ ആസ്തികള്‍ക്കായി റഷ്യക്കാര്‍ തങ്ങളുടെ ടാര്‍ഗെറ്റഡ് കറന്‍സി വില്‍ക്കാന്‍ നെട്ടോട്ടമോടുമ്പോള്‍ സര്‍ക്കാര്‍ കരുതല്‍ ശേഖരം കുറയുമെന്നും വിശകലന വിദഗ്ധര്‍ പ്രവചിക്കുന്നു.

ഉപരോധം കടുപ്പിക്കുന്നതിന്റെ ഭാഗമായി യുഎസും സഖ്യകക്ഷികളും റഷ്യയിലെ ചില പ്രമുഖ ബാങ്കുകളെ രാജ്യാന്തര സാമ്പത്തിക വിനിമയ സംവിധാനമായ സ്വിഫ്റ്റില്‍ നിന്ന് ഒഴിവാക്കാന്‍ തീരുമാനിച്ചിരുന്നു. റഷ്യയുടെ സെന്‍ട്രല്‍ ബാങ്കിനും കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താനാണ് തീരുമാനം. യുഎസ് ഉള്‍പ്പെടെ ജി7 രാജ്യങ്ങളായ കാനഡ, ഫ്രാന്‍സ്, ജര്‍മനി, ഇറ്റലി, ജപ്പാന്‍, ബ്രിട്ടന്‍, എന്നിവയും ഉപരോധങ്ങള്‍ കടുപ്പിക്കാന്‍ തുടര്‍നടപടികള്‍ സ്വീകരിക്കുമെന്ന് മുന്നറിയിപ്പ് നല്‍കി.

പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Exit mobile version