
റഷ്യ കഴിഞ്ഞാൽ യൂറോപ്പിലെ ഏറ്റവും വലിയ രണ്ടാമത്തെ രാജ്യമാണ് യുക്രെയ്ൻ.ടെക്നോളജി മേഖലയിൽ വലിയ സംഭാവനകൾ നൽകിയ മഹത്തായ ചരിത്രമാണ് യുക്രെയ്നുള്ളത്.ലോകമറിയപ്പെടുന്ന നിരവധി ടെക്നോളജി കമ്പനികൾക്കും ആപ്പുകൾക്കും പിന്നിൽ യുക്രെയ്ൻ പ്രതിഭകളുടെ കൈയ്യൊപ്പുണ്ട്. അവയിൽ ചിലതിന് ഇപ്പോഴും രാജ്യത്ത് വേരുകളുമുണ്ട്. പലതിന്റെയും സ്ഥാപകർ യുക്രേനിയക്കാരാണ്.അവർ ആശയങ്ങൾ രൂപപ്പെടുത്തി അവയെ പ്രശസ്ത ബ്രാൻഡുകളാക്കി മാറ്റുകയായിരുന്നു.
ലോകമെമ്പാടുമുള്ള വമ്പൻ കോർപ്പറേറ്റ് സ്ഥാപനങ്ങളെ ശക്തിപ്പെടുത്തുന്ന വിപുലമായ ഐടി-ഔട്ട്സോഴ്സിംഗ് മേഖലയും രാജ്യത്തിന് സ്വന്തമാണ്.ലോക പ്രശസ്ത മെസ്സേജിങ് ആപ്പായ വാട്സ്ആപ്പിന് (Whatsapp) ജന്മം നൽകിയത് യുക്രെയ്നിൽ ജനിച്ച ജാൻ കൗമാണ്.2009ലായിരുന്നു അദ്ദേഹം വാട്സ്ആപ്പ് നിർമിച്ചത്.സ്റ്റാറ്റസുകൾ പ്രദർശിപ്പിക്കാൻ വേണ്ടിയുള്ള ആപ്പായിട്ടായിരുന്നു വാട്സ്ആപ്പ് തുടക്കത്തിൽ അവതരിപ്പിച്ചത്. എന്നാൽ, ഒരു ഇൻസ്റ്റന്റ് മെസ്സേജിങ് പ്ലാറ്റ്ഫോമായാണ് പിന്നീടത് ജനപ്രീതി നേടിയത്.2014ൽ 19 ബില്യൺ ഡോളറിന് (ഏകദേശം 1,43,100 കോടി രൂപ) വാട്സ്ആപ്പിനെ ഫേസ്ബുക്ക് ഏറ്റെടുക്കുകയായിരുന്നു.
ടൈപ്പിങ് അസിസ്റ്റന്റായ ഗ്രാമർലി (Grammarly) യുക്രെയ്നിൽ നിന്നുള്ള ഏറ്റവും വലിയ ടെക് കമ്പനികളിൽ ഒന്നാണ്.യുക്രൈൻ സ്വദേശികളായ മാക്സ് ലിറ്റ്വിൻ, അലക്സ് ഷെവ്ചെങ്കോ, ഡിമിട്രോ ലൈഡർ എന്നിവർ ചേർന്നാണ് 2009-ൽ അത് സ്ഥാപിച്ചത്. ഗ്രാമർലിയുടെ ആസ്ഥാനം കാലിഫോർണിയയിലെ സാൻ ഫ്രാൻസിസ്കോയിലാണെങ്കിലും, കമ്പനിയുടെ പ്രാഥമിക ഡെവലപ്പർ ഓഫീസ് കിയവിലാണ്.
ഉക്രേനിയൻ കുടിയേറ്റക്കാരനായ മാക്സ് ലെവ്ചിൻ ഫിൻടെക് കമ്പനിയായ പേപാലിന്റെ (PayPal), സഹസ്ഥാപകനായിരുന്നു.1998-ൽ കോൺഫിനിറ്റി എന്ന പേരിൽ സ്ഥാപിതമായ പേപാൽ 1999-ൽ X.com എന്ന പേരിലേക്ക് മാറി.അതിനെ പേപാൽ ആക്കി മാറ്റിയത് ലെവ്ചിൻ ആയിരുന്നു. ഇ-കൊമേഴ്സ് കമ്പനിയായ eBay പേപാൽ ഏറ്റെടുത്ത് മാസങ്ങൾക്ക് ശേഷം 2002 ഡിസംബറിൽ ലെവ്ചിൻ PayPal വിട്ടു.
ഫോട്ടോ ഷെയറിങ് ആപ്പായ സ്നാപ്ചാറ്റിന്റെ (Snapchat) മാതൃകമ്പനിയായ സ്നാപ്പ് (Snap) 2015 സെപ്തംബറിൽ യുക്രെയ്ൻ സ്വദേശിയായ യൂറി മൊണാസ്റ്റിർഷിൻ സഹ-സ്ഥാപകനായ ഫോട്ടോഗ്രാഫി സ്റ്റാർട്ടപ്പ് ലുക്ക്സറിയെ ഏറ്റെടുത്തിരുന്നു. 150 മില്യൺ ഡോളറിന്റെ (ഏകദേശം 1,130 കോടി രൂപ) ഇടപാട് യുക്രെയ്നിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ഏറ്റെടുക്കലായിരുന്നു. ആപ്പിലെ ഏറെ പ്രശസ്തമായ ‘ലെൻസസ്’ എന്ന മാസ്കിംഗ് ഫീച്ചർ കൊണ്ടുവരാൻ സ്നാപ്ചാറ്റിനെ പ്രാപ്തമാക്കിയത് ലുക്ക്സറി ആയിരുന്നു. സ്നാപിന് യുക്രെയ്ൻ തലസ്ഥാനമായ കിയവിലും മറ്റും ഓഫീസുകളുമുണ്ട്.
ലോകമെമ്പാടുമായി ദശലക്ഷണക്കിന് യൂസർമാരുള്ള ആപ്പ് ഡെവലപ്പറായ മാക്പോയുടെ (MacPaw) ഹെഡ്ക്വാർട്ടേസും കിയവിലാണ്. CleanMyMac X എന്ന മാക്ഒ.എസ് (macOS) യൂട്ടിലിറ്റി ആപ്പിലൂടെയാണ് മാക്പോ പേരെടുത്തത്.
റഷ്യയുടെ ഇപ്പോഴത്തെ സൈബർ ആക്രമണത്തിനും ഹാക്കിങ്ങിനും പിന്നിലുള്ള ഒരു പ്രധാന കാരണം, സാങ്കേതികപരമായുള്ള യുക്രെയ്ന്റെ വളർച്ച തന്നെയാണ്. ടെക്നോളജി മേഖലയിൽ യുക്രെയ്ൻ കൈവരിച്ച വലിയ വികസനത്തിനുള്ള തന്ത്രപരമായ തിരിച്ചടിയായിരുന്നു അജ്ഞാത പോരാളികളെ ഉപയോഗിച്ചുള്ള റഷ്യയുടെ സൈബറാക്രമണം.
പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Related Articles
-
വിരമിച്ച 11 എസ്പി.മാര്‍ക്ക് ഉള്‍പ്പെടെ സംസ്ഥാന പൊലീസിലെ 23 എസ്പി.മാര്‍ക്ക് ഐ.പി.എസ് -
ജിന്‍സി ടീച്ചര്‍ ട്രെയിനിൽനിന്ന് വീണ് മരിച്ച സംഭവത്തിൽ അടിമുടി ദുരൂഹത, ടീച്ചര്‍ ഒറ്റയ്ക്കായിരുന്ന ലേഡീസ് കമ്പാർട്ട്മെന്റിലേക്ക് തിരുവല്ലയിൽ നിന്നും ഓടിക്കയറിയ മുഷിഞ്ഞ വേഷ ധാരി ആരാണ്…? -
സ്വകാര്യ ബസ് നിയന്ത്രണം വിട്ട് ബാങ്കിലേക്ക് പാഞ്ഞു കയറി; ഒഴിവായത് വൻ ദുരന്തം -
ഇന്ത്യയുടെ ആണവ സാധ്യതകൾക്ക് പുത്തൻ പ്രതീക്ഷകൾ;രാജസ്ഥാനില്‍ യുറേനിയം നിക്ഷേപം കണ്ടെത്തി -
കന്യാസ്ത്രീകളും വീട്ടമ്മമാരും ഉൾപ്പെട്ട വാട്സ്ആപ് ഗ്രൂപ്പിലേക്ക് അശ്ളീല വീഡിയോ, അടയ്ക്കാത്തോട് പള്ളി വികാരി ഫാദർ സെബാസ്റ്റ്യൻ കീഴേത്ത് കുരുക്കിൽ -
നിങ്ങളുടെ മക്കൾ ലഹരിയിൽ ‘പുകയുന്നുണ്ടോന്ന്’ എങ്ങനെ കണ്ടുപിടിക്കാം…? -
ഭാവി കണക്കിലെടുത്ത് നിങ്ങൾ കുടിയേറാൻ ആഗ്രഹിക്കുന്ന രാജ്യങ്ങൾ ഏതൊക്കെയാണ്? -
സൗദിയിൽ മാസപ്പിറവി ദൃശ്യമായി, അറഫാ ദിനം ജൂലൈ 8 വെള്ളിയാഴ്ച; ബലിപെരുന്നാൾ ജൂലൈ 9 ശനിയാഴ്ച -
യു.കെയിലേക്ക് ഒമാന്‍ പൗരന്മാര്ക്ക് അടുത്ത വര്‍ഷം മുതല്‍ വിസ ഇല്ലാതെ യാത്ര ചെയ്യാം -
ദീര്‍ഘകാല വിസ പദ്ധതി കൂടുതല്‍ മേഖലകളിലേക്ക് വ്യാപിപ്പിച്ച് ഒമാന്‍ -
വ്യാജമദ്യം കടത്തിയ ഓട്ടോയില്‍ എക്െസെസ് ഉദ്യോഗസ്ഥന് ചാടിക്കയറി; ഓട്ടോറിക്ഷ മറിച്ച് ഡ്രൈവര്‍ ഗ്ലാസ് തകര്‍ത്ത് രക്ഷപ്പെട്ടു -
മദ്യലഹരിയില്‍ വീട്ടില്‍ അതിക്രമിച്ചു കയറി ഗൃഹനാഥയെ കൊലപ്പെടുത്താന്‍ ശ്രമം: ഇരുപത്തൊന്നുകാരന് അറസ്റ്റില്‍ -
സുഹൃത്തുമൊത്ത് രാത്രി മദ്യപിച്ചെത്തി കടലില്‍ കുളിച്ചു, ശേഷം ബീച്ചില്‍ ഉറങ്ങാന്‍ കിടന്ന യുവാവിനെ കാണാനില്ലെന്ന് പരാതി; തിരയില്‍പ്പെട്ടെന്ന് സംശയം -
ജിഎസ്ടി: ചെറുകിട ഓൺലൈൻ റീട്ടെയിലർമാർക്കുള്ള നിർബന്ധിത രജിസ്ട്രേഷൻ ഒഴിവാക്കി -
നഷ്ടപരിഹാരം തുടരുന്നതിൽ തീരുമാനമായില്ല; ജി.എസ്.ടി കൗണ്‍സിൽ യോഗം സമാപിച്ചു