കോട്ടയത്ത് മീൻകടകളിൽ നിന്ന് പഴകിയ മീൻ പിടിച്ചെടുത്തു

കോട്ടയം: കോട്ടയത്ത് മീൻകടകളിൽ നിന്ന് പഴകിയ നൂറു കിലോയിലധികം വരുന്ന മീൻ പിടിച്ചെടുത്തു. കോട്ടയം മണിപ്പുഴയിൽ റോഡരികിൽ പ്രവർത്തിക്കുന്ന രണ്ട് കടകളിൽ നിന്നാണ് ഭക്ഷ്യസുരക്ഷാ വകുപ്പും, ഫിഷറീസ് വകുപ്പും കോട്ടയം നഗരസഭയും ചേർന്നു നടത്തിയ സംയുക്ത പരിശോധയിൽ പഴകിയ മീൻ പിടിച്ചെടുത്തത്. പുലർച്ചെ അഞ്ചു മണിയോടെ നടത്തിയ പരിശോധനയിലാണ് കടയ്ക്കുള്ളിൽ സൂക്ഷിച്ചിരുന്ന പഴകിയ മീൻ കണ്ടെത്തുകയായിരുന്നു. മാസങ്ങളോളം ഈ മീനിനു പഴക്കമുണ്ടെന്നാണ് പ്രാഥമിക പരിശോധനയിൽ കണ്ടെത്തിയത് എന്നാണ് സൂചന.

ഇവിടെ നിന്നും മീൻ വാങ്ങിക്കഴിച്ച പലർക്കും ആരോഗ്യ പ്രശ്‌നങ്ങൾ അടക്കം ഉണ്ടായിരുന്നു. ഇതേ തുടർന്ന് നഗരസഭ ആരോഗ്യ വിഭാഗത്തിനും ഭക്ഷ്യസുരക്ഷാ വിഭാഗത്തിനും നാട്ടുകാരിൽ ചിലർ പരാതിയും നൽകിയിരുന്നു. ഈ സാഹചര്യത്തിലാണ് ഇപ്പോൾ പുലർച്ചെ ഭക്ഷ്യസുരക്ഷാ വിഭാഗം ഇവിടെ പരിശോധന നടത്തിയത്.

പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Exit mobile version