IndiaNEWS

കോവിഡ്: ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്ബോൾ മത്സരങ്ങൾ നിർത്തിവയ്ക്കാൻ സാധ്യത

നിരവധി കളിക്കാർക്ക് കോവിഡ് ബാധിച്ചതോടെ ഇന്ത്യൻ സൂപ്പർ ലീഗിലെ ബാക്കി മത്സരങ്ങൾ നിർത്തിവയ്ക്കാൻ സാധ്യത.ഇന്ന് ഫത്തോര്‍ഡയിലെ പിജെഎന്‍ സ്റ്റേഡിയത്തില്‍ നടക്കാനിരുന്ന എടികെ മോഹന്‍ ബഗാനും ബെംഗളൂരു എഫ്‌സിയും തമ്മിലുള്ള മത്സരം ഇതേതുടർന്ന് മാറ്റി വച്ചിട്ടുണ്ട്.കോവിഡ് കാരണം രണ്ട് ടീമുകളും പ്രതിസന്ധിയിലായ സാഹചര്യത്തിലാണ് ഈ തീരുമാനം.

എ ടി കെ മോഹന്‍ ബഗാന്‍ അവസാന ഒരാഴ്ചയായി പരിശീലനം പോലും നടത്തുന്നില്ല. ബെംഗളൂരു എഫ് സി അവസാന മത്സരം മുതല്‍ ഐസൊലേഷനിലും ആണ്. ഈ മത്സരം മാത്രമല്ല ലീഗ് തന്നെ തല്‍ക്കാലം നിര്‍ത്തിവയ്ക്കാനാണ്  ഇപ്പോള്‍ ആലോചനകള്‍ നടക്കുന്നത്.ഐ എസ് എല്ലിലെ ഭൂരിഭാഗം ക്ലബുകളുടെയും ഒന്നിലേറെ താരങ്ങൾക്ക് കോവിഡ് ബാധിച്ചിട്ടുണ്ട്.

Back to top button
error: